ഇന്ത്യ-പാക് ബന്ധം;മഞ്ഞുരുകുന്നില്ല.പാക്കിസ്ഥാഭീകരവാദം തടഞ്ഞില്ലെങ്കില്‍ വെറുതെ വിടില്ലെന്ന് അമേരിക്ക

ശാലിനി (Herald Special )
ന്യൂ ഡല്‍ഹി: ഇന്ത്യ- പാക് ബന്ധം ഉലഞ്ഞു തന്നെ. പാക്കിസ്ഥാനില്‍ നിന്നുള്ള കനത്ത ഷെല്‍ ആക്രമണങ്ങള്‍ തടയാനും അതിര്‍ത്തി കാക്കാനും ഇന്ത്യ ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലും അന്താരാഷ്‌ട്ര അതിര്‍ത്തിയിലും 14000 ഓളം ബങ്കറുകള്‍ നിര്‍മിക്കുന്നു. പാക്കിസ്ഥാനുമായി നിയന്ത്രണ രേഖ പങ്കിടുന്ന പൂഞ്ച്, രജൌരി, ജില്ലകളിലായി 7298 ബങ്കറുകളും ജമ്മു, കതവ, സാംബ ജില്ലകളില്‍ 7162 ബങ്കറുകളും നിര്‍മിക്കും. നിര്‍മിക്കുന്ന ബങ്കറുകളില്‍ 13029 എണ്ണം വ്യക്തിഗത ഭൂഗര്‍ഭ അറകളും ബാക്കി കമ്മ്യുണിറ്റി ബങ്കറുകളും ആയിരിക്കും. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ 3323 കിലോമീറ്റര്‍ അതിര്‍ത്തിയാണ് പങ്കിടുന്നത്. ഈ അതിര്‍ത്തിയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങളുടെ കേന്ദ്രമായി തുടരുന്നത്.

തുടരെ തുടരെ കശ്മീരിലെ വിവിധ ഭാഗങ്ങളില്‍ സൈനികര്‍ക്ക് നേരെ അതിര്‍ത്തിയില്‍ വ്യാപകമായി ആക്രമണങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഫിദായീന്‍ ആക്രമണങ്ങള്‍ താഴ്വരയില്‍ കൂടാന്‍ കാരണം പാക്കിസ്ഥാന്‍ ആണെന്ന് ഇന്ത്യ നേരത്തെ പറഞ്ഞിരുന്നു. ഇന്ന് ഉത്തര കശ്മീരിലെ സോപോറില്‍ ഉണ്ടായ ബോംബു സ്ഫോടനത്തില്‍ നാല് പോലീസുകാര്‍ വീരമൃത്യു വരിച്ചു.2015 നു ശേഷം ഭീകര സംഘടനയായ ജൈഷെ മുഹമ്മദ്‌ ഇത്രയും ഉഗ്ര ശേഷിയുള്ള നാടന്‍ ബോംബുകള്‍ ഇതാദ്യമായാണ് ഉപയോഗിക്കുന്നത് എന്ന് സൈന്യം വ്യക്തമാക്കി. കാശ്മീരില്‍ ഇന്ന് കൊല്ലപ്പെട്ട എല്ലാ പോലീസുകാരും തദ്ദേശവാസികള്‍ ആണ്. നാടിനെ നടുക്കിയ ഈ സംഭവത്തില്‍ ഇന്ത്യയോടും പാക്കിസ്ഥാനോടും രക്ത ചൊരിച്ചില്‍ അവസാനിപ്പിച്ചു സൌഹൃദമായികൂടെ എന്ന് കാഷ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി അഭ്യര്‍ഥിച്ചു.JAMMU KASHMIR -

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനിടെ ജമ്മു കശ്മീരിലെ യുവജനങ്ങളെ ഇന്ത്യക്കെതിരെ തിരിക്കാന്‍ പാക് ഭീകര സംഘടനകള്‍ ശ്രമിക്കുകയാണ് എന്നും പാക്കിസ്ഥാനില്‍ നിന്നും പാക് അധിനിവേശ കാശ്മീരില്‍ നിന്നും പാക്കിസ്ഥാന്‍ ഇത്തരം ശ്രമങ്ങള്‍ നടത്തുകയാണ് എന്നും ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.

2008 ലെ മുംബൈ ഭീകരാക്രമണക്കെസിലെ മുഖ്യ സൂത്രധാരന്‍ ഹഫീസ് സയീദ്‌ പാക് പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത് ഇന്ത്യക്ക് തീരെ രസിച്ചിരുന്നില്ല . അതിനു പിന്നാലെയാണ് ഇന്ത്യ സര്‍വ പിന്തുണയും നല്‍കിയ രാജ്യമായ പാലസ്തീന്‍ നയത്രന്ത്ര പ്രതിനിധി വാലിദ് അബു അലി സയീദ്‌നൊപ്പം വേദി പങ്കിട്ട് ഇന്ത്യ വിരുദ്ധ പ്രസംഗം നടത്തിയത്. ഇതിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഉടന്‍ തന്നെ വാലിദിനെ പാലസ്തീന്‍ മടക്കി വിളിച്ചു. വാലിദ് വീണ്ടും പാക്കിസ്ഥാനിലെ പാലസ്തീന്‍ നയതന്ത്ര പ്രതിനിധിയായി ദിവസങ്ങള്‍ക്കകം ചുമതലയേറ്റു എന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും ഉണ്ട്. എന്തായാലും ഈ സംഭവ വികാസങ്ങളോടനുബന്ധിച്ചാണ് അമേരിക്ക പാക്കിസ്ഥാനെതിരെ ശബ്ദമുയര്‍ത്തിയത്. പാക്കിസ്ഥാന് 15 വര്‍ഷമായി കോടിക്കണക്കിനു രൂപ സഹായം നല്‍കിയിട്ടും ആ രാജ്യം അമേരിക്കക്ക് വേണ്ടി ഒന്നും ചെയ്തില്ല എന്നും ചതിയും വഞ്ചനയും മുഖമുദ്രയാക്കിയിരിക്കുകയാണ് എന്നും അമേരിക്ക തുറന്നടിച്ചു. അമേരിക്ക പാക്കിസ്ഥാന് നല്‍കിയിരുന്ന ധനസഹായം നിര്‍ത്തലാക്കി. ഭീകരവാദികളെ പാക്കിസ്ഥാന്‍ സഹായിക്കുകയാണ് എന്നും ഭീകരവാദം തടയാനുള്ള നടപടികള്‍ ആരംഭിച്ചില്ലെങ്കില്‍ വെറുതെ വിടില്ല എന്നും അമേരിക്ക ഭീഷണിമുഴക്കി.

ഹഫീസ് സയീദ്‌ന്‍റെ ജമ അത്ത് ഉദ്ദവയടക്കം 71 ഭീകര സംഘടനകളെ പാക്കിസ്ഥാന്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. സയീദ്‌ന്‍റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നിര്‍ദേശം നല്‍കി. ഭീകരരെ സഹായിച്ചാല്‍ കഠിനമായ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പും നല്‍കി. ലഭ്യമായികൊണ്ടിരുന്ന ഒരു വന്‍ ധനസഹായം ഒറ്റയടിക്ക് ഇല്ലാതായി മാറിയതിന്റെ പരിഭ്രമം പാക്കിസ്ഥാന്‍ കാണിക്കുകയാണ്.

എന്നാല്‍ അമേരിക്കക്ക് കൂട്ട് പിടിച്ച് ഇന്ത്യ കൂടി രംഗപ്രവേശം നടത്തിയത് പാകിസ്ഥാനെ ഏറെ ചൊടിപ്പിച്ചു. അമേരിക്ക സംസാരിക്കുന്നത് ഇന്ത്യയുടെ ഭാഷയാണ്‌ എന്ന് പാക്കിസ്ഥാന്‍ അഭ്യന്തര മന്ത്രി തുറന്നടിച്ചു. അമേരിക്ക ഇതുവരെ നല്‍കിയ അണ പൈസയുടെ കണക്ക് കാണിക്കാം എന്നും അമേരിക്കക്ക് മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഭീകരരെ തുരത്തും വരെ പാക്കിസ്ഥാനെ വെറുതെ വിടില്ലെന്നും എല്ലാ വഴികളും നോക്കുമെന്നും അമേരിക്ക പറഞ്ഞു.

ഇന്ത്യയും പാക്കിസ്ഥാനെയും ഒരു പാഠം പഠിപ്പിക്കാന്‍ ചൈനയെ കൂട്ടുപിടിച്ച് ഇന്ന് പാക്കിസ്ഥാന്‍ പ്രസ്താവനയിറക്കി. ഇറാനില്‍ അമേരിക്ക ഇടപെടണ്ട എന്ന് പാക്കിസ്ഥാന്‍ തുറന്നടിച്ചു. എന്നാല്‍ ഇന്ത്യയും ഇറാനും സൌഹൃദ രാജ്യങ്ങളാണ്. ഇറാന്‍ അതിര്‍ത്തിക്കു സമീപം പാക്കിസ്ഥാനിലെ ജിവാനിയില്‍ ചൈന സൈനിക താവളം നിര്‍മിക്കുകയാണ്. ഇവിടെ ഇന്ത്യ, അമേരിക്ക, ഇറാന്‍, പാക്കിസ്ഥാന്‍, ചൈന തുടങ്ങിയ വന്‍ ശക്തികളുടെ ഉരസലിന് ഭാവിയില്‍ വഴിവയ്ക്കും. ചൈന ചാബഹാര്‍ തുറമുഖ വികസനവും ലക്‌ഷ്യം വയ്ക്കുന്നുണ്ട്‌. ചാബഹാര്‍ തുറമുഖ വികസനം അഫ്ഘാനിസ്ഥാന് തുറമുഖ വികസനം ഉറപ്പു വരുത്താനാണ്. ജിവാനിയില്‍ ചൈന സൈനിക താവളം ഉണ്ടാക്കുന്നത് ചാബഹാരിലെ ഇന്ത്യന്‍ സാന്നിധ്യത്തിന് ഭീഷണിയാകും.

Top