കൊച്ചി: ‘വയൽക്കിളികൾ ‘ സമരം നത്തുന്ന കണ്ണൂരിലെ കീഴാറ്റൂരിലേക്ക് കേന്ദ്ര പരിസ്ഥിതി സംഘം എത്തുന്നു. മെയ് മൂന്ന്, നാല് തീയതികളിൽ സംഘം സ്ഥലം സന്ദർശിക്കും. ബി ജെ പി അധ്യക്ഷൻ കുമ്മനം രാജശേഖരൻ വിഷയം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയതിനെത്തുടർന്നാണ് നടപടി.
കീഴാറ്റൂരിലേത് പരിസ്ഥിതി വിഷയമാണെന്ന് കുമ്മനം വിശദീകരിച്ചു. അതു കൊണ്ടാണ് കേന്ദ്ര പരിസ്ഥിതി സംഘം വരുന്നത്. വയൽ നികത്തുന്നതാണ് വിഷയം. ആറന്മുള വിമാനത്താവളത്തിന്റെ പ്രശ്നവും വയൽ നികത്തുന്നതായിരുന്നു. അവിടെ സി പി എമ്മും സമരം ചെയ്തു. സി പി എം നേതാവ് കോടതിയിൽ നൽകില്ല സത്യവാങ്മൂലത്തിൽ, വയൽ നികത്തുന്നതിനെതിരെയാണ് നിലപാടെടുത്തത്.
കേസുമായി സുപ്രീം കോടതിയിൽ വരെ പോയി. അതേ വിഷയത്തിൽ സി പി എമ്മിനും സർക്കാരിനും കീഴാറ്റൂരൂരിൽ മറ്റൊരു നിലപാട് എന്തുകൊണ്ടാണ്, കുമ്മനം ചോദിച്ചു. ഇക്കാര്യങ്ങൾ കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ ശ്രദ്ധയിൽ പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.