സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയെ പരാജയപ്പെടുത്തി നഴ്‌സിങ് കൗണ്‍സില്‍ യുഎന്‍എ പിടിച്ചെടുത്തു

തിരുവനന്തപുരം: സിപിഎം നേതൃത്വം നല്‍കുന്ന ഭരണസമിതിയിയെ പരാജയപ്പെടുത്തി നഴ്‌സിങ് കൗണ്‍സിലിലേയ്ക്ക് യുഎന്‍എ സ്ഥാനാര്‍ത്ഥികള്‍ക്ക് അട്ടിമറി വിജയം. പതിറ്റാണ്ടുകളായി കേരള നഴ്‌സിങ് കൗണ്‍സിലില്‍ സിപിഎം പിന്തുണയോടെയുള്ള ഭരണ സമിതിയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. അഞ്ച് വര്‍ഷമാണ് കെ.എന്‍.സി ഭരണസമിതിയുടെ കാലാവധി. കാലാവധി കഴിഞ്ഞിട്ടും തിരഞ്ഞെടുപ്പ് നടത്താതെ പത്ത് വര്‍ഷത്തോളമായി ഭരണം തുടരുകയായിരുന്നു സിപിഎം അനുകൂല സംഘടന.

കഴിഞ്ഞ ഡിസംബര്‍ 12ന് ആരംഭിച്ച വോട്ടെടുപ്പ് പ്രക്രിയ മാര്‍ച്ച് അഞ്ചിന് പൂര്‍ത്തിയാക്കിയാണ് ഇന്നലെ വോട്ടെണ്ണിയത്. രാത്രി പത്തോടെ അന്തിമ ഫലം പുറത്തുവന്നപ്പോള്‍ പൊതുവിഭാഗത്തിലെ ആറ് സീറ്റിലും യുഎന്‍എ വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചു. എഎന്‍എം (ആക്സിലറി നഴ്സ് മിഡ്വൈവ്സ്) വിഭാഗത്തിലെ രണ്ടു പേര്‍മാത്രമാണ് ഔദ്യോഗിക പാനലില്‍ നിന്ന് വിജയിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എട്ട് സീറ്റുകളിലേക്കായിരുന്നു വാശിയേറിയ തിരഞ്ഞെടുപ്പ്. യു എന്‍ എ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, സെക്രട്ടറി സുജനപാല്‍ അച്യുതന്‍, ദേശീയ വൈസ് പ്രസിഡന്റ് ഹാരിസ് മണലുംപാറ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ രശ്മി പരമേശ്വരന്‍, സിബി മുകേഷ്, കോഴിക്കോട് ജില്ലാ ട്രഷറര്‍ എബി റപ്പായ് എന്നിവരാണ് പൊതുവിഭാഗത്തില്‍ വിജയിച്ചവര്‍. എഎന്‍എം കാറ്റഗറിയില്‍ എസ് സുശീല, ടി.പി ഉഷ എന്നവര്‍ വിജയിച്ചു. പി.കെ തമ്പി, ടി സുബ്രഹ്മണ്യന്‍, ഒ.എസ് മോളി, എസ്.വി ബിജു, എം.ഡി സെറിന്‍ എന്നിവരാണ് തോറ്റ പ്രമുഖര്‍.

Top