കൊച്ചി:കൊച്ചിയിൽ ജോലിക്കുള്ള അഭിമുഖത്തിനായി എത്തിയ യുവതിയെ അമിത രക്തസ്രാവത്തെത്തുടര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി. ഇന്റർവ്യൂവിനെന്ന പേരിൽ വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടി മരിച്ച സംഭവത്തിൽ ഒരാൾ പോലീസ് കസ്റ്റഡിയിൽ. കൊച്ചി എടവടനക്കാട് സ്വദേശിയായ യുവാവിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. പെൺകുട്ടി അമിത രക്തസ്രാവം മൂലം മരണമടയുകയായിരുന്നു. എന്നാൽ കസ്റ്റഡിയിലെടുത്ത യുവാവിനെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് ഇതുവരെയും പുറത്തുവിട്ടിട്ടില്ല. പെൺകുട്ടി മരിച്ചത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതോടെ മാത്രമേ പോലീസ് ഇയാളെക്കുറിച്ചുള്ള വിവരങ്ങകൾ പുറത്ത് വിടുകയുള്ളൂ. എറണാകുളം സെൻട്രൽ പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുള്ളത്.
എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലുള്ള ഹോട്ടല്‍ മുറിയില്‍ ബുധനാഴ്ച രാവിലെ 11 മണിയോടെ ഇരുവരും റൂമെടുത്തിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിക്ക് രക്തസ്രാവമുണ്ടായതോടെ യുവാവ് ഇവരെ രണ്ടു മണിയോടെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഈസമയം പെണ്‍കുട്ടി മരിച്ച നിലയില്‍ ആയിരുന്നെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. പെണ്‍കുട്ടി മരിച്ചെന്നു വ്യക്തമായതോടെ ഒപ്പമുണ്ടായിരുന്ന യുവാവ് സ്ഥലം വിട്ടു.ഇതോടെ ആശുപത്രി അധികൃതര്‍ സംഭവം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. കൊച്ചിയില്‍ ജോലിക്കാര്യത്തിനുള്ള ഇന്റര്‍വ്യൂവിന് പോകുന്നതായി തലേന്ന് യുവതി അറിയിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഇന്നലെ രാവിലെയാണ് എഴുപുന്നയിലെ വീട്ടില്‍ നിന്നും ഇറങ്ങിയതെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.
ആലപ്പുഴ ജില്ലയിലെ എഴുപുന്ന സ്വദേശിയായ 19കാരിയായ പെൺകുട്ടി അമിത രക്തസ്രാവത്തെ തുടർന്ന് ബുധനാഴ്ച മരിച്ചത്. ആലപ്പുഴയിൽ വീട്ടുകാരോട് ജോലിക്കായുള്ള ഇന്റർവ്യൂവിനെന്ന പേരിലെത്തിയ പെൺകുട്ടി യുവാവിനൊപ്പം എറണാകുളം സൌത്ത് റെയിൽവേ സ്റ്റേഷനിലെ ഹോട്ടലിൽ മുറിയെടുത്തിരുന്നു.തുടർന്ന് പോലീസ് സ്ഥലത്തെത്തി മരിച്ച പെൺകുട്ടിയുടെ ഫോൺ പരിശോധിച്ചതോടെയാണ് ഒപ്പമുണ്ടായിരുന്ന യുവാവിനെക്കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. ഇതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലാവുന്നത്.
പെൺകുട്ടി തന്നോടൊപ്പം നഗരത്തിലെത്തിയെന്നും ഒരുമിച്ച് മുറിയെടുത്തെന്നും യുവാവ് പോലീസിന് മൊഴി നൽകുകയും ചെയ്തിരുന്നു. യുവാവിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ വീട്ടിലും പോലീസ് വിവരങ്ങൾ അന്വേഷിച്ചിരുന്നു. ഇന്റർവ്യൂവിന് വേണ്ടിയാണ് വീട്ടിൽ നിന്ന് പോയതെന്ന വിവരമാണ് വീട്ടുകാരും നൽകിയത്. എന്നാൽ പിന്നീട് വൈകിട്ട് പെൺകുട്ടിയുടെ ബന്ധുക്കൾ നേരിട്ടെത്തിയാണ് കളമശ്ശേരി മെഡിക്കൽ കോളേജിൽ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചത്. കോവിഡ് പരിശോധനയും പോസ്റ്റ്മോർട്ടവും നടത്തിയ ശേഷമായിരിക്കും പെൺകുട്ടിയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറുക. പോലീസാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.
എന്നാൽ പെൺകുട്ടിയുടെ മരണ കാരണം എന്താണെന്ന് ഇപ്പോൾ വ്യക്തമല്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവരുന്നതോടെ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളൂ. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും പെൺകുട്ടി മരിച്ചിരുന്നുവെന്ന് തന്നെയാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. പോലീസ് നൽകുന്ന വിവരം അനുസരിച്ച് യുവാവിന് ഒപ്പം ഉണ്ടായിരുന്നപ്പോഴാണ് പെൺകുട്ടിയ്ക്ക് അപകടം സംഭവിച്ചിട്ടുള്ളത്.സംഭവത്തില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.