പ്രകൃതി വിരുദ്ധപീഡനം;ഒളിച്ചോടിയ പള്ളി വികാരി അറസ്റ്റില്‍

തിരുവനന്തപുരം: പ്രകൃതിവിരുദ്ധ പീഡനത്തിന്റെ പേരില്‍ പോലീസിനെ വെട്ടിച്ചു മുങ്ങിയ വൈദികന്‍ പിടിയിലായി. കൊല്ലം പുത്തൂരില്‍ നിന്ന് മുങ്ങിയ വൈദികനെ മധുരയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. തേവലപ്പുറം പുല്ലാമലയില്‍ പ്രവര്‍ത്തിക്കുന്ന സെമിനാരിയില്‍ വൈദികപഠനത്തിനെത്തിയ മൂന്നു കുട്ടികളെ പ്രകൃതിവിരുദ്ധ പീഢനത്തിനിരയാക്കിയ കേസിലാണ് കണ്ണൂര്‍ സ്വദേശി ഫാ.തോമസ് പാറേക്കള(30)ത്തിനെ അറസ്റ്റ് ചെയ്തത്. കൊല്ലം പൂത്തൂര്‍ സെന്റ് മേരീസ് പള്ളി വികാരിയാണ് ഫാ. തോമസ് പാറേക്കളം. 2016 ജൂലായ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. ചോദ്യംചെയ്യലിനായി കൊട്ടാരക്കര റൂറല്‍ എസ്‌പി ഓഫീസിലേക്ക് പ്രതിയെ വൈകാതെ എത്തിക്കും.fr-thomas-parekulam

മൂഴിക്കോട് സെന്റ്‌മേരീസ് പള്ളിയിലും പുല്ലാമല ഹോളി ക്രോസ് പള്ളിയിലും വികാരിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ചെന്നൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എസ്.ഡി.എം സന്ന്യാസ സമൂഹത്തിലെ അംഗമാണ്. പുല്ലാമലയില്‍ പ്രവര്‍ത്തിച്ചിരുന്ന സെമിനാരിയിലെ വൈദിക അദ്ധ്യാപകനായിരുന്നു. ഇവിടെ വൈദികപഠനത്തിനെത്തിയ കുട്ടികളെ മൂഴിക്കോട്ടെ പള്ളിയുടെ രണ്ടാംനിലയില്‍കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുമായിരുന്നുവെന്നാണ് പരാതി. സെമിനാരിയില്‍നിന്ന് പഠനം നിര്‍ത്തിപ്പോയ പൂവാര്‍ കരിങ്കുളം സ്വദേശിയായ 14 കാരന്‍ വീട്ടുകാരോടൊപ്പം പൂവാര്‍ സി.ഐയ്ക്കാണ് പരാതിനല്‍കിയത്. തന്നോടൊപ്പം മറ്റു മൂന്നുകുട്ടികളെയും ഇത്തരത്തില്‍ പീഡിപ്പിച്ചിരുന്നുവെന്നും പരാതിയില്‍ പറയുന്നു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top