ന്യൂഡൽഹി :ഉന്നാവ് പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യമെങ്ങും കനത്ത പ്രതിഷേധം .പെണ്‍കുട്ടികളെ ഈ നാട്ടില്‍ വളര്‍ത്താനാകില്ലെന്ന് വിലപിച്ചുകൊണ്ട് ആറു വയസ്സുകാരിയ്ക്കു മേല്‍ പെട്രോള്‍ ഒഴിച്ച് അമ്മ. ഉന്നാവോ പെണ്‍കുട്ടി ചികിത്സയിലിരുന്ന ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയ്ക്ക് മുന്നിലായിരുന്നു സംഭവം. കുഞ്ഞിനു മേല്‍ പെട്രോളൊഴിച്ച് തീ കൊളുത്താനായിരുന്നു ശ്രമം. തക്ക സമയത്തെ പോലീസ് ഇടപെടലിനെ തുടര്‍ന്ന് കുട്ടിയെ രക്ഷപെടുത്താനായി. കുട്ടിയെ അടിയന്തര ചികിത്സയ്ക്കായി ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.ഇവിടെ പെണ്‍കുട്ടികളെ വളര്‍ത്താന്‍ കഴിയില്ലെന്ന് പറഞ്ഞ് കുപ്പിയില്‍ സൂക്ഷിച്ചിരുന്ന പെട്രോള്‍ ഉവര്‍ കുട്ടിയുടെ ദേഹത്തേയ്ക്ക് ഒഴിക്കുകയായിരുന്നു. ഉടന്‍ തന്നെ പോലീസ് ഇവരെ പിടിച്ചു മാറ്റി. ഉന്നാവോ പെണ്‍കുട്ടിയുടെ മൃതദേഹം ആശുപത്രിയില്‍ നിന്നും മാറ്റിയ ശേഷം പ്രതിഷേധക്കാര്‍ റോഡ് ഉപരോധിക്കാന്‍ ശ്രമിച്ചു. പ്രതിഷേധക്കാരെ പോലീസ് മാറ്റുന്നതിനിടെ ആയിരുന്നു പെണ്‍കുട്ടിയെ തീ കൊളുത്താന്‍ ശ്രമം നടന്നത്.
പീഡന കേസിലെ പ്രതികൾ ഉൾപ്പെടെ അഞ്ച് പേർ ചേർന്നു തീകൊളുത്തി പരുക്കേൽപ്പിച്ചതിനെ തുടർന്ന് 90 ശതമാനം പൊള്ളലേറ്റ പെൺകുട്ടി വെള്ളിയാഴ്ച രാത്രി 11.40നാണ് ഡൽഹി സഫ്ദർജങ് ആശുപത്രിയിൽ മരണത്തിനു കീഴടങ്ങിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ഉച്ചയ്ക്ക് പന്ത്രണ്ടു മണിയുടെ റോഡു മാർഗം ഉന്നാവിലേക്ക് കൊണ്ടുപോയി.കേസ് അതിവേഗ കോടതി പരിഗണിക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഉന്നാവിലെത്തി പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചു. സംസ്ഥാന സർക്കാരിന്റെ വീഴ്ചയാണ് ഉന്നാവിൽ വീണ്ടും അതിക്രമം അരങ്ങേറാൻ കാരണമായതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് യുപി വിധാൻ സഭയ്ക്കു മുൻപിൽ കുത്തിയിരിപ്പു സമരം നടത്തി.