ഉത്തർപ്രദേശിൽ ബിജെപിയ്ക്ക് വെല്ലുവിളി ഉയർത്തി സമാജ് വാദി പാർട്ടി ; ബിജെപിയിൽ നിന്ന് നേതാക്കളുടെ കൊഴിഞ്ഞു പോക്ക് തുടരുന്നു.

ലഖ്നൗ : രാജ്യം ആകാംഷയോടെ നോക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നൽകി അഖിലേഷ് യാദവിന്റെ സമാജ് വാദി പാർട്ടി.  അധികാരം നിലനിർത്താന്‍ ശ്രമിക്കുന്ന ബി ജെ പിയിൽ നിന്ന് മന്ത്രിമാരുള്‍പ്പടേയുള്ള നിരവധി പേർ രാജി വച്ച് എസ് പിയിലെത്തി.

സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് എസ്പിയിലും ചെറിയ കൊഴിഞ്ഞുപോക്കുണ്ടായെങ്കിലും കനത്ത തിരിച്ചടി കിട്ടിയിരിക്കുന്നത് ബി ജെ പി ക്കാണ്. 

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം യുപിയില്‍ ഇത്തവണയും ബി ജെ പി തന്നെ അധികാരത്തില്‍ തുടരുമെന്നാണ് സർവ്വെ ഫലങ്ങളെല്ലാം പറയുന്നത്. എന്നാൽ ബിജെപിക്ക് സീറ്റുകളില്‍ ഗണ്യമായ കുറവുണ്ടായേക്കാമെന്നും സർവ്വേകള്‍ പ്രവചിക്കുന്നു. 

 ജാൻ കി ബാത്ത്-ഇന്ത്യ ന്യൂസ് സർവേ അനുസരിച്ച്, 403 അംഗ ഉത്തർപ്രദേശ് നിയമസഭയിൽ 226-246 സീറ്റുകൾ നേടി ബി ജെ പി വീണ്ടും അധികാരത്തിൽ എത്തുമെന്നാണ് പ്രവചനം.

 സമാജ്‌വാദി പാർട്ടിക്ക് സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്ലെങ്കിലും ബി ജെ പി കടുത്ത മത്സരം നേരിടുമെന്ന് ഉറപ്പാണ്. പാർട്ടിക്ക്‌ 144 മുതൽ 160 വരെ സീറ്റുകൾ നേടുമെന്നാണ് പ്രവചനം.

 അതേസമയം എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസിന്റെ സ്ഥിതി ഇത്തവണ 2017 ലേതിനേക്കാള്‍ ദയനീയമായിരിക്കുമെന്നാണ് സർവേഫലം പറയുന്നത്. 

കൂടാതെ നരേന്ദ്രമോദിയുടെ ജനപ്രീതി സംസ്ഥാനത്ത് ബി ജെ പിക്ക് മുതല്‍ക്കൂട്ടാവുമെന്നും സർവ്വേ അഭിപ്രായപ്പെടുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ മോദിയും പരിഗണനാ വിഷയമാവുമെന്നും അദ്ദേഹത്തിലൂടെ ബി ജെ പിക്ക് വോട്ടുകള്‍ ലഭിക്കുമെന്നും പ്രവചനമുണ്ട്.

മുന്‍ മുഖ്യമന്ത്രിയായ മായാവതിയുടെ ബി എസ് പിക്കും മുന്നേറ്റം കാഴ്ചവെക്കാന്‍ സാധിക്കില്ല എന്ന് സർവേഫലം പറയുന്നു. സംസ്ഥാന ചരിത്രത്തിലെ തന്നെ ബി എസ് പിയുടെ ഏറ്റവും മോശം പ്രകടനമായിരിക്കും ഇത്തവണത്തേത് എന്നാണ് പ്രവചനം.

Top