ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. 89 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളേയാണ് മൂന്നാംഘട്ടത്തിൽ പ്രഖ്യാപിച്ചത്.
ഇതിൽ വനിതാ സ്ഥാനാർത്ഥികളായി 37 പേരുണ്ട്. യുപിയിൽ ഉറപ്പ് നൽകിയ സ്ത്രീ പ്രാതിനിധ്യം നടപ്പാക്കുകയാണ് കോൺഗ്രസ്.
നേരത്തെ യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ 40 ശതമാനം സീറ്റില്‍ വനിതകളെ മത്സരിപ്പിക്കുമെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പ്രഖ്യാപിച്ചിരുന്നത്. ഇതിന് പിന്നാലെ കോൺഗ്രസ് പുറത്തിറക്കിയ 125 പേരുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ 50 വനിതകൾ ഉള്‍പ്പെട്ടിരുന്നു.
41 പേരുടകളടങ്ങുന്ന രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടികയിൽ 16 സ്ത്രീകളായിരുന്നു ഉൾപ്പെട്ടത്. ഉന്നാവ് പീഡനക്കേസിലെ ഇരയുടെ അമ്മ, ഓണറേറിയം ഉയര്‍ത്തുന്നതിനുള്ള പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ ആശാ വര്‍ക്കര്‍ പൂനം പാണ്ഡെ തുടങ്ങിയവർ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെട്ടിരുന്നു.