ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വനിതാ മന്ത്രി ബിയര്‍ പാര്‍ലര്‍ ഉദ്ഘാടനം ചെയ്തത് വിവദത്തില്‍. ബീയര്‍ പാര്‍ലര്‍ ഉദ്ഘാടനം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
മദ്യം നിരോധിക്കണമെന്ന് യു.പിയിലെ വനിതാ സംഘടനകള്‍ ആവശ്യപ്പെട്ടുവരുന്നതിടെയാണ് മന്ത്രി സ്വാതി സിംഗ് ബീയര്‍ പാര്‍ലര്‍ ഉദ്ഘാടനം ചെയ്ത് പുവലിവാല്‍ പിടിച്ചത്. മന്ത്രിയുടെ നടപടിക്കെതിരെ പ്രതിപക്ഷവും സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരുന്നു. ബി.എസ്.പി അദ്ധ്യക്ഷ മായാവതിക്കെതിരെ അപമാനകരമായ പരമാര്‍ശം നടത്തിയതിന് ബി.ജെ.പി പുറത്താക്കിയ ദയാശങ്കര്‍ സിംഗിന്റെ ഭാര്യയാണ് സ്വാതി സിംഗ്.
മേയ് 20നാണ് സംഭവം നടന്നത്. ഉദ്യോഗസ്ഥര്‍ക്കൊപ്പം മന്ത്രി, പാര്‍ലര്‍ നാട മുറിച്ച് ഉദ്ഘാടനം ചെയ്യുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. വിവാദമായതോടെ മുഖ്യമന്ത്രി സ്വന്തം നിലയില്‍ റിപ്പോര്‍ട്ട് തേടുകയായിരുന്നു. അതേസമയം സംഭവത്തെ കുറിച്ച് സ്വാതി സിംഗ് പ്രതികരിച്ചിട്ടില്ല.
ഒന്ന് പറയുകയും മറ്റൊന്ന് ചെയ്യുകയും ചെയ്യുന്നതാണ് സര്‍ക്കാരിന്റെ നയമെന്ന് ഈ പ്രവൃത്തിയിലൂടെ തെളിഞ്ഞതായി സമാജ്‌വാദി പാര്‍ട്ടി വക്താവ് രാജേന്ദ്ര ചൗധരി പറഞ്ഞു. സര്‍ക്കാരിനെതിരെ കോണ്‍ഗ്രസും രംഗത്ത് വന്നിട്ടുണ്ട്. സര്‍ക്കാരിന്റെ യഥാര്‍ത്ഥ മുഖം ഇതിലൂടെ വെളിവായിരിക്കുകയാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.