ദില്ലി: അടുത്ത തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷത്തിന് 40 സീറ്റുകളുടെ കുറവ് എന്‍ഡിഎയ്ക്ക് ഉണ്ടാവുമെന്നാണ് ഇന്ത്യാ ടുഡേ, എബിപി ന്യൂസ് സര്‍വേയും പ്രവചിച്ചത്. എബിപിസര്‍വേ എന്‍ഡിഎ 233 സീറ്റ് നേടുമെന്നും ഇന്ത്യാ ടുഡേ 237 സീറ്റ് നേടുമെന്നുമാണ് പ്രവചിച്ചത്. എന്നാല്‍ ഇരുവരും അവതരിപ്പിച്ച സര്‍വേകള്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഫലമാണ്. ബിജെപിയില്‍ നിന്ന് വലിയ നേട്ടം മാത്രമാണ് ഈ സര്‍വേ പ്രത്യക്ഷത്തില്‍ പ്രവചിക്കുന്നത്. സി വോട്ടര്‍ സര്‍വേയില്‍ എന്‍ഡിഎയുടെയും യുപിഎയുടെ വോട്ടുശതമാനത്തിലെ വ്യത്യാസം 5.4 ശതമാനമാണ്. ഇന്ത്യാ ടുഡേയില്‍ ഇത് വെറും രണ്ട് ശതമാനമാണ്. ഏത് മാനദണ്ഡപ്രകാരമാണ് ഇവര്‍ സര്‍വേ നടത്തിയതെന്ന് ഇതോടെ സംശയിക്കപ്പെടുകയാണ്. ആധികാരികത ഉറപ്പ് നല്‍കുന്നതല്ല സര്‍വേയിലെ കണ്ടെത്തല്‍.
സര്‍വേയില്‍ ഉത്തര്‍പ്രദേശിന്റെ കണക്കെടുത്താല്‍ ഇന്ത്യാ ടുഡേ പറയുന്നത് 58 സീറ്റ് ലഭിക്കുമെന്നാണ്. എബിപി പറയുന്നത്. 51 സീറ്റാണ്. ഇവിടെ ഏഴു സീറ്റിന്റെ വ്യത്യാസമാണ് ഉള്ളത്. അതേസമയം വോട്ടുശതമാനത്തിന്റെ കാര്യത്തില്‍ ഇവര്‍ക്ക് കൃത്യമായ കണക്ക് പറയാനുമാകുന്നില്ല. കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സിനെ മറ്റുള്ള പാര്‍ട്ടികളിലാണ് ഇരുസര്‍വേകളും ഉള്‍പ്പെടുത്തിയത്. എന്നാല്‍ നാഷണല്‍ കോണ്‍ഫറന്‍സ് യുപിഎയുടെ ഭാഗമാണ്. ദക്ഷിണേന്ത്യയിലും നോര്‍ത്ത് ഈസ്റ്റിലും എന്‍ഡിഎയ്ക്ക് സീറ്റ് കുറയാം. എന്നാല്‍ കാരണങ്ങള്‍ ഇരുസര്‍വേകളും അവഗണിച്ചിരിക്കുകയാണ്.
എന്‍ഡിഎയുടെ വോട്ട് ശതമാനം ഇനിയും കുറയുമെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്. വിവിധ മാധ്യമങ്ങളും ഇത് ചൂണ്ടിക്കാണിക്കുന്നുണ്ട്. നിലവില്‍ രാജ്യത്തിന്റെ പൊതുവികാരം യുപിഎയ്ക്കും പ്രതിപക്ഷ നിരയ്ക്കും ഒപ്പമാണ്. 2015 മുതല്‍ ബിജെപിയുടെ വോട്ട് ശതമാനത്തിലും, തിരഞ്ഞെടുപ്പിലും തിരിച്ചടി നേരിടുന്നുണ്ട്. ദില്ലിയിലും ബീഹാറിലുമാണ് വലിയ തിരിച്ചടി നേരിട്ടത്. ഇത് ബിജെപിയുടെ വോട്ടുബാങ്കിലെ ആദ്യ വിള്ളലായിരുന്നു. 2016ലെ കുതിപ്പ് 2016 തുടക്കത്തില്‍ ബിജെപി തിരഞ്ഞെടുപ്പിലെ കരുത്ത് വീണ്ടെടുക്കുന്നതാണ് കണ്ടത്. ഇത് 2017 ജനുവരി വരെ തുടര്‍ന്നു. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിലാണ് ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയത്. എന്‍ഡിഎയുടെ സീറ്റ് നില 360 ആയിരുന്നു ആ വര്‍ഷം. യുപിഎയ്ക്ക് ഇതിന്റെ എത്രയോ മടങ്ങ് താഴെയായിരുന്നു. വെറും 60 സീറ്റാണ് എന്‍ഡിഎയ്ക്കുണ്ടായിരുന്നു. 2017ല്‍ നടത്തിയ സര്‍വേ ആണെങ്കില്‍ ബിജെപിയുടെയും എന്‍ഡിഎയുടെയും കുതിപ്പ് ഉറപ്പിക്കാമായിരുന്നു. എന്നാല്‍ കാര്യമായിട്ടുള്ള തിരിച്ചടിയാണ് ബിജെപി കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നേരിട്ടത്. ഇത് സര്‍വേയില്‍ അവഗണിച്ചു.
യുപിഎ ഗുജറാത്ത് തിരഞ്ഞെടുപ്പോടെയാണ് താളം വീണ്ടെടുക്കുന്നത്. കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് തന്നെയാണ് പ്രധാന കാരണം. ബിജെപി തിരഞ്ഞെടുപ്പില്‍ വിജയിച്ചെങ്കിലും വന്‍ ഇടിവാണ് വോട്ടുബാങ്കില്‍ ഉണ്ടായത്. ഇവിടെ 25 സീറ്റുകള്‍ ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടുക അസാധ്യ കാര്യമാണ്. ഗുജറാത്തില്‍ സര്‍വേയുടെ പ്രവചനം തെറ്റാനാണ് എല്ലാ സാധ്യതയും. ഗുജറാത്ത് തിരഞ്ഞെടുപ്പിന് ശേഷം എന്‍ഡിഎയുടെ സീറ്റ് നില 309 ആയി കുറഞ്ഞു. യുപിഎയുടെ സീറ്റ് 102 ആയി വര്‍ധിക്കുകയും ചെയ്തു.
2016ല്‍ ബിജെപി മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്നായിരുന്നു സര്‍വേകള്‍ പ്രവചിച്ചത്. എന്നാല്‍ രണ്ടുവര്‍ഷം കൊണ്ട് കോണ്‍ഗ്രസും ബിജെപിയും നയിക്കുന്ന മുന്നണികള്‍ തമ്മിലുള്ള സീറ്റ് വ്യത്യാസം 207 ആയി ചുരുങ്ങിയിരിക്കുകയാണ്. 2018 ഓഗസ്റ്റില്‍ സര്‍വേ റിപ്പോര്‍ട്ട് പ്രകാരം 159 ആയിരുന്നു. ഇപ്പോള്‍ വന്ന സര്‍വേയില്‍ അത് 71 സീറ്റായി വീണ്ടും കുറഞ്ഞിരിക്കുകയാണ്. ഇവിടെ കണക്കുകള്‍ പരിശോധിച്ചാല്‍ അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ബിജെപിയുടെ നവോട്ട് ശതമാനത്തില്‍ വന്‍ ഇടിവ് ഉണ്ടാകുമെന്ന് വ്യക്തമാണ്. സര്‍വേകള്‍ ഈ കണക്കുകള്‍ എല്ലാം അവഗണിച്ചിരിക്കുകയാണ്.
ഒരു മാസത്തെ ശരാശരി പരിശോധിക്കുമ്പോള്‍ പത്ത് സീറ്റിന്റെ കുറവാണ് ബിജെപിക്കും എന്‍ഡിയ്ക്കും വന്നുകൊണ്ടിരിക്കുന്നത്. ഇത് കഴിഞ്ഞ ഒരുവര്‍ഷത്തെ കണക്കുകളില്‍ നിന്ന് വ്യക്തമാണ്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ 88 സീറ്റുകള്‍ പാര്‍ട്ടിക്ക് നഷ്ടമാകുമെന്ന് ഗ്രൗണ്ട് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ശരാശരി നോക്കുകയാണെങ്കില്‍ ഒരുമാസത്തില്‍ 17 സീറ്റുകള്‍ ബിജെപിക്ക് നഷ്ടമാകും. ഈ ശരാശരിയുമായി മുന്നോട്ട് പോയാല്‍ എന്‍ഡിഎ 200 സീറ്റിന് താഴെ മാത്രം നേടുന്ന അവസ്ഥയിലേക്ക് എത്തും. പല മേഖലകളിലും പുറത്തുവിട്ട സര്‍വേകള്‍ ബിജെപിയുടെ യഥാര്‍ത്ഥ ശക്തിയേക്കാള്‍ ഉയര്‍ന്ന തോതിലാണ് കണ്ടിരിക്കുന്നത്.
ദക്ഷിണേന്ത്യയില്‍ നിന്ന് 28 സീറ്റാണ് സര്‍വേകള്‍ എന്‍ഡിഎയ്ക്ക് പ്രവചിക്കുന്നത്. അണ്ണാ ഡിഎംകെ, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ടിആര്‍എസ് എന്നിവര്‍ എന്‍ഡിഎയുടെ ഭാഗമല്ലെന്ന് സര്‍വേ പറയുന്നു. എന്നിട്ടും 28 സീറ്റ് എങ്ങനെയെന്ന് അവ്യക്തമാണ്. കര്‍ണാടകത്തില്‍ ആകെയുള്ള 28 സീറ്റില്‍ പത്ത് എണ്ണം പോലും ലഭിക്കുമോയെന്ന് ഉറപ്പില്ല. കേരളത്തിലും വട്ടപൂജ്യമാകും. കണക്കുകള്‍ ഇവിടെ തീരെ പൊരുത്തപ്പെടുന്നില്ല. ജാര്‍ഖണ്ഡില്‍ യുപിഎയുടെ ഭാഗമായ പാര്‍ട്ടികളെ സര്‍വേ ഉല്‍പ്പെടുത്തിയിട്ടില്ല. ഇതൊക്കെ സംശയാസ്പദമാണ്. ബീഹാറില്‍ ഉപതിരഞ്ഞെടുപ്പുകളില്‍ തോറ്റ എന്‍ഡിഎയുടെ വോട്ടുശതമാന കുറഞ്ഞ് വരികയാണ്. ഇവിടെയുള്ള വിജയവും യുക്തിക്ക് നിരക്കാത്തതാണ്.
കോണ്‍ഗ്രസ് വിജയിച്ച മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപിക്ക് തിരിച്ചുവരുമെന്നാണ് ഇന്ത്യാ ടുഡേയും എബിപിയുടെ പ്രചവിച്ചത്. എന്നാല്‍ ഈ സംസ്ഥാനങ്ങളില്‍ സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ ആരെ പിന്തുണച്ചോ അവരെ തന്നെ ലോക്‌സഭയിലും പിന്തുണയ്ക്കുന്നതാണ് ചരിത്രം. കാര്‍ഗില്‍ യുദ്ധത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ മാത്രമാണ് ഈ മാറ്റം ഉണ്ടായത്. 140 സീറ്റ് ഇരുസര്‍വേകളിലും മറ്റുള്ള പാര്‍ട്ടികള്‍ക്ക് പ്രവചിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ പലതും യുപിഎയുടെ ഭാഗമാണ്. അതുകൊണ്ട് തന്നെ സര്‍വേയുടെ ആധികാരികത ഇവര്‍ തന്നെ വെളിപ്പെടുത്തേണ്ടി വരും.