കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച പ്രമുഖ ബോളിവുഡ് താരം ഊര്‍മ്മിള മതോഡ്കര്‍ ശിവസേനയില്‍ ചേര്‍ന്നു. കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കിനെത്തുടര്‍ന്നാണ്് അവര്‍ പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചത്. ശേഷം രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടാതെ നിന്നിരുന്ന ഊര്‍മ്മിള ഹോളിവുഡിനെതിരായ ബിജെപി ആരോപണങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരുന്നു.
ബോളിവുഡ് താരം സുഷാന്ത് സിംഗിന്റെ മരണത്തിന് ശേഷം ഉടലെടുത്ത വിവാദങ്ങളില്‍ നടി കങ്കണ റണൗട്ട് ഉന്നയിച്ച വ്യാജ ആരോപണങ്ങള്‍ക്ക് മറുപടിയുമായാണ് ഊര്‍മിള രംഗത്തെത്തിയത്. ഇതോടെ വീണ്ടും അവരുടെ രാഷ്ട്രീയ ജീവിതം സജീവമായി. തുടര്‍ന്നാണ് അവര്‍ ശിവസേനയില്‍ ചേരാനുള്ള തീരുമാനം കൈക്കൊണ്ടത്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ സാന്നിധ്യത്തിലാണ് ഊര്‍മിള ശിവസേന അംഗത്വമെടുത്തത്. നിയമസഭാ കൗണ്‍സിലിലേക്ക് ശിവസേന ഊര്‍മിളയെ നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ ഗവര്‍ണറുടെ തീരുമാനം വരാനിരിക്കുന്നതേയുള്ളൂ. കലാകാരി എന്നനിലയിലാണ് ഊര്‍മിളയുടെ നോമിനേഷന്‍.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ ബി.ജെ.പി. യുടെ ഗോപാല്‍ ഷെട്ടിയോട് പരാജയപ്പെട്ടിതിനുശേഷം ഊര്‍മിള രാഷ്ട്രീയം വിട്ടിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു ഊര്‍മിള. ശിവസേന അവരെ പാര്‍ട്ടി വക്താവായി നിയമിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.