സുവാരസില്ലാതെ ഇറങ്ങിയ ഉറുഗ്വേ വീണു; അട്ടിമറിച്ചത് മെക്‌സിക്കോ

സ്‌പോട്‌സ് ലേഖകൻ

സുവാരസിനെ സാക്ഷിയിരുത്തി ഇറങ്ങിയ എഡിസൻ കവാനിയും സംഘവും കോപ്പാ സെന്റിനറി ടൂർണ്ണമെന്റിൽ ഏറ്റുവാങ്ങിയത് കൂറ്റൻ തോൽവി. സുവാരസ് ബെഞ്ചിലിരുന്ന മത്സരത്തിൽ മെക്‌സിക്കോ ഉറുഗ്വായെ മറിച്ചത് 31 ന്. ആദ്യ പകുതിയിൽ ഒരു ഗോളിനു മുന്നിട്ടു നിന്ന മെക്‌സിക്കോ അവസാനം രണ്ടു ഗോൾ കൂടി നേടുകയായിരുന്നു. ഇരു ടീമിലെയും ഓരോരുത്തർ ചുവപ്പു കാർഡ് കണ്ടു പുറത്തായ ശേഷം പത്തുപേരുമായി ആയിരുന്നു ഇരു ടീമും കളി പൂർത്തിയാക്കിയത്.
15 ലധികം തവണ കപ്പുയർത്തിയ ഉറുഗ്വേയ്ക്ക് തുടക്കം മുതൽ പിഴവായിരുന്നു. കിക്കോഫിന് തൊട്ടുമുമ്പായി ടീം ലൈനപ്പ് ചെയ്തപ്പോൾ ഉറുഗ്വോയ്ക്ക് വേണ്ടി ആലപ്പിച്ച ദേശീയഗാനം ചിലിയുടേതായിരുന്നു. പിന്നീട് ഈ പിഴവ് തിരുത്തി. കളി തുടങ്ങി നാലാം മിനിറ്റിൽ തന്നെ ഉറുഗ്വേയ്ക്ക് വീണ്ടും ദൗർഭാഗ്യം നേരിട്ടു. പെരേരയുടെ രൂപത്തിലായിരുന്നു അത്. മെക്‌സിക്കൻ സൂപ്പർതാരം ഗ്വാർദാദോയുടെ ഒരു ക്രോസ് രക്ഷിക്കുന്നതിനിടയിൽ പെരേര പന്തെത്തിച്ചത് സ്വന്തം വലയിൽ.
വീണ്ടും നിർഭാഗ്യം പിടികൂടി. ആദ്യ പകുതിക്കായി പോകുന്നതിന് തൊട്ടുമുമ്പ് രണ്ടാം മഞ്ഞക്കാർഡ് കണ്ട് വെസീനോ പുറത്തുപോയി. ടെക്കാറ്റിറ്റോ കൊറോണയെ ഫൗൾ ചെയ്തതിനായിരുന്നു ഇത്. ആക്രമണവും പ്രതിരോധവും ഒരുപോലെ കൊണ്ടുവന്ന മെക്‌സിക്കോ ഒന്നാം പകുതിയിൽ ഉറുഗേ്വെയ ശക്തമായി പിടിച്ചു നിർത്തി. രണ്ടാം പകുതിയിൽ മെക്‌സിക്കൻ നിരയിൽ നിന്നും ഗ്വാർദാദോ കൂടി ചുവപ്പ് കാർഡ് കണ്ടതോടെ രണ്ടുടീമിലും പത്തുപേർ വീതമായി. തൊട്ടുപിന്നാലെ 73 ാം മിനിറ്റിൽ ഉറുഗ്വേ തിരിച്ചടിച്ചു. ഗോഡിനായിരുന്നു സ്‌കോറർ. ഫ്രീകിക്കിൽ തലവെച്ചായിരുന്നു ഗോൾ.
എന്നാൽ ഉറുഗ്വേയുടെ ആശ്വാസം മിനിറ്റുകൾ മാത്രമായിരുന്നു. 37 കാരൻ റാഫേൽ മാർക്കസിന്റെ തകർപ്പൻ ഗോൾ. ഉറുഗ്വേയുടെ ഓഫ്‌സൈഡ് കെണി പൊളിച്ച് റാഫേൽ ഗോൾ കുറിച്ചു. ഇഞ്ചുറി സമയത്തിന്റെ ആദ്യ മിനിറ്റിൽ തന്നെ മെക്‌സിക്കോ വീണ്ടും ഉറുഗേ്വെയ പിന്നിലാക്കി. ഹെരേരയായിരുന്നു സ്‌കോറർ. ലൊസാനോ നൽകിയ പന്ത് ജിംനെസ് വഴി ഹെരേരയുടെ തലയിൽ എത്തുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top