മൂന്നാം ലോകയുദ്ധം !..ഇന്ത്യ, യുഎസ്, ജപ്പാൻ അച്ചുതണ്ട്; രണ്ടാം ലോകയുദ്ധത്തെ അനുസ്മരിച്ച് വീണ്ടും അച്യുതണ്ട് സഖ്യം; ജപ്പാനൊപ്പം ഇത്തവണ ഇന്ത്യയും യുഎസും; ലക്ഷ്യം ചൈനയ്‌ക്കെതിരേയുള്ള പ്രതിരോധം

ന്യൂയോര്‍ക്ക്: മൂന്നാം ലോകയുദ്ധം അനിവാര്യമാകുന്നു ? രണ്ടാം ലോകയുദ്ധ കാലത്തെ അനുസ്മരിപ്പിച്ച് അച്യുതണ്ട് സഖ്യമാകാന്‍ ജപ്പാനും ഇന്ത്യയും യുഎസും. യുഎന്‍ പൊതുസഭാ സമ്മേളനത്തിനിടെ ഇന്ത്യ-യുഎസ്-ജപ്പാന്‍ വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തും എന്നാണ് വിവരം. സിക്കിമിലെ ദോക് ലാ തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയ്‌ക്കെതിരെ പ്രതിരോധം ശക്തമാക്കുകയാണു ലക്ഷ്യം. ചര്‍ച്ചയുടെ വിഷയങ്ങള്‍ ചൈനയെ ഉദ്ദേശിച്ചുള്ളവയാണെന്നു നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ദ്വീപുകള്‍ ആയുധം കൊണ്ടു നിറയ്ക്കുന്ന ചൈനീസ് നടപടിയിലാണു ജപ്പാന്റെ ഉത്കണ്ഠ.

‘മനുഷ്യപക്ഷത്തു നിന്നുകൊണ്ട് സമാധാനം കാക്കുക എന്ന വിഷയത്തിലായിരിക്കും പൊതുസഭ സമ്മേളിക്കുക.വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഒരാഴ്ചയ്ക്കിടെ ഇരുപതോളം ചര്‍ച്ചകളില്‍ പങ്കെടുക്കും എന്നാണു സൂചന.യുഎന്‍ പരിഷ്കരണമെന്ന അമേരിക്കയുടെ ലക്ഷ്യത്തെ ഇന്ത്യ പിന്തുണയ്ക്കും. ട്രംപിന്റെ നേതൃത്വത്തില്‍ ഇതേ വിഷയത്തില്‍ നടക്കുന്ന ഉന്നതല ചര്‍ച്ചയില്‍ സുഷമ പങ്കെടുക്കും എന്നും വിവരമുണ്ട്. യുഎന്‍ പൊതുസഭയെ 23നു സുഷമ അഭിസംബോധന ചെയ്യും. ഇറാനെതിരെയും ഉത്തര കൊറിയക്കെതിരെയും യുഎന്നില്‍ രൂക്ഷമായ വിമര്‍ശനമുണ്ടാകാനും സാധ്യതയുണ്ട്.shinzo-abe-narendra-modi-donald-trump

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം ഉത്തര കൊറിയയുടെ യുദ്ധഭീഷണിക്ക് മറുപടിയായി അമേരിക്കയുടെ ശക്തി പ്രകടനം. കൊറിയന്‍ ഉപദ്വീപുകള്‍ക്ക് മുകളിലൂടെ യുദ്ധവിമാനങ്ങള്‍ പറത്തിയാണ് അമേരിക്ക ശക്തിപ്രകടനം നടത്തിയത്. നാല് ഫൈറ്റര്‍ ജെറ്റ് വിമാനങ്ങളും രണ്ട് ബോംബര്‍ വിമാനങ്ങളുടെ കൊറിയയുടെ ആകാശത്ത് കൂടി അമേരിക്ക പറത്തി. എഫ്-35ബി ഫൈറ്റര്‍ ജെറ്റ് വിമാനങ്ങളും ബി-1ബി ബോംബര്‍ വിമാനങ്ങളുമാണ് പറത്തിയത്. ദക്ഷിണ കൊറിയ-യുഎസ് സഖ്യകക്ഷികളുടെ സൈനികശേഷിയെക്കുറിച്ച് ഉത്തര കൊറിയക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായിരുന്നു ശക്തി പ്രകടനം.

അമേരിക്കയുടെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ച് ഇക്കഴിഞ്ഞ മൂന്നിന് ഉത്തര കൊറിയ ആറാമത്തെ ആണവപരീക്ഷണം നടത്തിയിരുന്നു. ജപ്പാന് മുകളിലൂടെ മിസൈല്‍ പറത്തിയും യു.എസിനെ ഉത്തര കൊറിയ വെല്ലുവിളിച്ചു. ഇതിന് മറുപടിയായാണ് അമേരിക്കയുടെ ശക്തി പ്രകടനം.
ഇതിന് മുമ്പ് ഓഗസ്റ്റ് 31നാണ് അമേരിക്ക ഉത്തര കൊറിയക്ക് മുകളിലൂടെ യുദ്ധവിമാനങ്ങള്‍ പറത്തിയത്. സഖ്യകക്ഷികള്‍ ഇത്തരം ശക്തി പ്രകടനങ്ങള്‍ തുടരുമെന്നും അമേരിക്ക വ്യക്തമാക്കി. ഉത്തര കൊറിയക്കെതിരായ സൈനിക നീക്കം ശക്തമാക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ-ഇന്നും സംയുക്തമായി തീരുമാനിച്ചിരുന്നു.

Top