വ്യാപാര രംഗത്ത് ഇന്ത്യക്കുള്ള പ്രത്യേക പരിഗണന അമേരിക്ക പിന്‍വലിച്ചു; ഇന്ത്യയ്ക്ക് വന്‍ തിരിച്ചടി

ന്യൂയോര്‍ക്ക്: വ്യാപര രംഗത്ത് ഇന്ത്യക്കുള്ള പ്രത്യേക പരിഗണന അവസാനിപ്പിച്ച് അമേരിക്ക. ഇന്ത്യയിലെ വിവിധ മാര്‍ക്കറ്റുകളില്‍ അമേരിക്കയ്ക്ക് പ്രവേശനം നല്‍കാത്തതിനെ തുടര്‍ന്നാണ് നീക്കം. ജിഎസ്പി പ്രകാരമുള്ള പ്രത്യേക പദവിയാണ് ഇന്ത്യക്ക് ഇതോടെ നഷ്ടമാകുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നീക്കം.

ഇന്ത്യയുടെ വ്യാപര രംഗത്തെ വിലങ്ങുതടികള്‍ അമേരിക്കയുടെ വ്യാപരത്തെ സാരമായി തന്നെ ബാധിച്ചെന്നും പലവട്ടം ഇത് സംബന്ധിച്ച് ഇന്ത്യയുമായി ആശയ വിനിമയം നടത്തിയിട്ടും നടപടിയൊന്നും സ്വീകരിച്ചില്ലെന്നു അമേരിക്ക വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം എപ്രിലില്‍ ഇത് സംബന്ധിച്ച റിവ്യു അമേരിക്ക നടത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതോടെ അമേരിക്കന്‍ വിപണിയില്‍ ഇറക്കുമതി തിരുവയില്ലാതെ 3900 കോടിയുടെ ഉല്‍പന്നങ്ങള്‍ വില്‍ക്കാനുള്ള അനുവാദം ഇന്ത്യക്ക് നഷ്ടമാകും. ജിഎസ്പി പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താവായിരുന്നു ഇന്ത്യ.

Top