വീട്ടില്‍ വിളവെടുത്ത കപ്പയുടെ ചിത്രം പങ്കുവെച്ച് മുന്‍ കെപിസിസി അദ്ധ്യക്ഷന്‍ വി എം സുധീരന്‍. സുധീരന്റെ പോസ്റ്റും ചിത്രവും ചുരുങ്ങിയ സമയത്തിനുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
വീട്ടിലെ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ലഭിക്കുന്ന അഭിനന്ദനങ്ങള്‍ക്കൊപ്പം പരിഹാസവും രഹസകരമായ കമന്റുകളും പോസ്റ്റിന് താഴെ നിറയുകയാണ്. ‘വീട്ടിലെ ടെറസ് കൃഷിയുടെ ഭാഗമായി ഒരു ഗ്രോബാഗില്‍ നിന്നും കിട്ടിയ കപ്പ’, എന്ന കുറിപ്പുമായാണ് വി എം സുധീരന്‍ ചിത്രം പങ്കുവെച്ചത്.
കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ ഭേദമെന്നായിരുന്നു പോസ്റ്റിന് താഴെ ഒരാള്‍ കമന്റ് ചെയ്തത്. ആദര്‍ശം കൊണ്ട് യുഡിഎഫിന് തുടര്‍ഭരണം നഷ്ടമായി ഇനി കൃഷി ചെയ്യാം എന്നായിരുന്നു മറ്റൊരു കമന്റ്.
കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് അഭിനന്ദനം അറിയിച്ചും നിരവധി പേര്‍ പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നുണ്ട. ഫുട്‌ബോള്‍ വേള്‍ഡ് കപ്പ് മത്സരവുമായി ചേര്‍ത്തും രസകരമായ കമന്റുകളും പോസ്റ്റിന് താഴെ വരുന്നുണ്ട്.