
ന്യുഡൽഹി: കേന്ദ്രമന്ത്രിസഭ പുനഃസംഘടനയിൽ മന്ത്രി വി. മുരളീധരൻ മന്തൃയി സ്ഥാനത്ത് നിന്നും തെറിക്കുമെന്നു സൂചകൾ പുറത്ത് വരുന്നുണ്ടായിരുന്നു .എന്നാൽ മുരളീധരനെ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റില്ല എന്നും പകരം വകുപ്പിൽ മാറ്റം വരും എന്നുമാണ് പുതിയ വാർത്ത.ടൂറിസം വകുപ്പിന്‍റെ സ്വതന്ത്ര ചുമതല നൽകിയേക്കും. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങൾക്ക് കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിൽ കൂടുതൽ പ്രാതിനിധ്യം ഉണ്ടാകും. പാർലമെന്‍ററികാര്യ വകുപ്പ് എടുത്ത് മാറ്റുകയും വിദേശകാര്യ വകുപ്പ് നിലനിർത്തുകയും ചെയ്യും. ഉത്തര്‍പ്രദേശ് ഉള്‍പ്പടെയുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മോദി മന്ത്രിസഭയിലെ അഴിച്ചുപണി.
രണ്ടാം മോദി സര്‍ക്കാര്‍ മന്ത്രിസഭയിലെ ആദ്യ പുനസംഘടനയാണ് നടക്കാന്‍ പോകുന്നത്. ആദ്യ മോദി മന്ത്രിസഭ മൂന്ന് തവണ പുനഃസംഘടിപ്പിച്ചിരുന്നു. ആഭ്യന്തരം, പ്രതിരോധം, ധനകാര്യം, വിദേശകാര്യം തുടങ്ങിയ പ്രധാന വകുപ്പുകളില്‍ മാറ്റമുണ്ടാകില്ല. പുതിയ പട്ടികയില്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന ജോതിരാദിത്യ സിന്ധ്യയ്‌ക്ക് മന്ത്രിസ്ഥാനമുണ്ടാകുമെന്ന് ഉറപ്പാണ്. സിന്ധ്യയ്‌ക്ക് പുറമേ ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ് , മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, അസം മുന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, ബിഹാര്‍ മുൻ ഉപമുഖ്യമന്ത്രി സുശീൽ മോദി എന്നിവരും മന്ത്രി സഭയിൽ എത്തിയേക്കും. ഘടക കക്ഷികളായ ജെ.ഡി.യു എൽ.ജെ.പി അപ്നാ ദൾ എന്നിവർക്കും മന്ത്രിസഭ പുനഃസംഘടനയിൽ പ്രതിനിധ്യം ലഭിക്കും