തിരുവനന്തപുരം: യുഡിഎഫ് നേതാക്കളുടെ സ്വത്ത് വിവരകണക്കുകള്‍ ചികഞ്ഞ് നോക്കുന്ന വിജിലന്‍സ് നമ്മുടെ മുഖ്യയമന്ത്രിയുടെ കാര്യവും അന്വേഷിക്കുന്നത് നല്ലതായിരിക്കും. ഇതിനെതിരെ രംഗത്തുവന്നിരിക്കുന്നത് ബിജെപി നേതാവ് വി.മുരളീധരനാണ്.
പിണറായി വിജയനടക്കമുള്ള സിപിഎം നേതാക്കളുടെ സ്വത്തു വിവരങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വിജിലന്‍സ് മേധാവിക്ക് മുരളീധരന്‍ കത്തയച്ചു. പിണറായി വിജയന്റെ മക്കളുടെ വിദേശപഠനം സംബന്ധിച്ചും പാര്‍ട്ടി സെക്രട്ടറി കോടിയരി ബാലകൃഷ്ണന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ സാമ്പത്തിക സ്രോതസ് സംബന്ധിച്ചും അന്വേഷണം വേണമെന്നാണ് കത്തിലെ ആവശ്യം.
രാഷ്ട്രീയ നേതാവു മാത്രമായ കോടിയേരിയുടെ രണ്ടു മക്കളും പ്രത്യേകിച്ചൊരു തൊഴിലിലും ഏര്‍പ്പെടാതെയാണ് വിദേശത്ത് ബിസിനസ് സാമ്രാജ്യം വളര്‍ത്തിയെടുത്തത്. മുഖ്യമന്ത്രിയുടെ മകന്‍ ബര്‍മിങ്ഹാം സര്‍വകലാശാലയില്‍ എംബിഎ പൂര്‍ത്തിയാക്കിയതിന്റെ വരുമാന സ്രോതസും വ്യക്തമാക്കണം. കോടിയേരിയുടെ മകന്‍ വൈസ് പ്രസിഡന്റായിരുന്ന ഐടി കമ്പനിയുടെ മുന്‍ സിഇഒ ആയിരുന്ന പിണറായിയുടെ മകള്‍ സ്വന്തമായി ഐടി കമ്പനി നടത്തുന്നതു സംബന്ധിച്ചും അന്വേഷണം വേണമെന്നും കത്തില്‍ പറയുന്നു.