വിഎസ് തന്നെ മുഖ്യമന്ത്രി; പിണറായിക്കുവേണ്ടി സംസ്ഥാന കമ്മിറ്റി; വിഎസിന് വേണ്ടി അണികളുടെ പ്രതിഷേധം

ന്യൂഡല്‍ഹി: അടുത്ത കേരള മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ തന്നെ. പിണറായി വിജയനെ മുഖ്യമന്ത്രിയാക്കി നിശ്ചയിച്ചുവെന്നുള്ള വാര്‍ത്തകള്‍ക്കിടിയിലാണ് കേന്ദ്ര നേതാക്കള്‍ വിഎസ് തന്നെയാണ് മുഖ്യമന്ത്രി എന്ന് ഉറപ്പിക്കുന്നത്. വിഎസ് തന്നെയായിരിക്കും മുഖ്യമന്ത്രിയെന്നാണ് കേന്ദ്ര നേതാക്കള്‍ തിരഞ്ഞെടുപ്പിന് മുമ്പ് വിഎസിന് നല്‍കിയ ഉറപ്പ്.

എന്നാല്‍ സംസ്ഥാന കമ്മിറ്റി പിണറായിയെ മുഖ്യമന്ത്രിയായി ഉയര്‍ത്തികാട്ടി എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. വിഎസിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം തുടങ്ങിക്കഴിഞ്ഞു. വിഎസിനെ തഴഞ്ഞാല്‍ പ്രതിഷേധം പുറത്തേയ്ക്ക് കടന്നാല്‍ വിജയത്തിന്റെ തിളക്കം നഷ്ടപ്പെടുമെന്നാണ് മുതിര്‍ന്ന നേതാക്കളും കരുതുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തന്നെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം വിഎസും ഉന്നയിച്ചുകഴിഞ്ഞു. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി മുഴുവന്‍ പിണറായിയെ പിന്തുണയ്ക്കുമ്പോഴാണ് കേന്ദ്ര നേതാക്കളുടെ പിന്തുണയില്‍ മുഖ്യമന്ത്രിയാകാന്‍ വിഎസ് തയ്യാറാകുന്നത്. സോളാര്‍ ഉള്‍പ്പെടെയുള്ള അഴിമതി കേസുകളില്‍ കുറ്റക്കാരെ കയ്യാമം വയ്ക്കാന്‍ വിഎസ് മുഖ്യമന്ത്രിയാകണമെന്ന് പാര്‍ട്ടി അണികളും കരുതുന്നു. മുഖ്യമന്ത്രി സ്ഥാനം ഒഴിവാക്കി പ്രത്യേക പദവി നല്‍കി ഒതുക്കുകയാണെങ്കില്‍ പരസ്യമായി തന്നെ വിഎസ് പ്രതിഷേധം ഉയര്‍ത്തും.

93 ാം വയസിലും കേരളത്തിലെ എല്ലാ മണ്ഡലത്തിലുമെത്തി തിരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം കൊടുത്ത വിഎസിനെ തഴയാന്‍ നീക്കങ്ങള്‍ നടക്കുകയാണെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആശങ്കപ്പെടുന്നത്. വിഎസിനെ മാറ്റി പിണറായിയെ മുഖ്യമന്ത്രിയാക്കിയാല്‍ വിഎസിന്് വേണ്ടി രംഗത്തിറങ്ങാന്‍ പാര്‍ട്ടി പ്രവര്‍ത്തകരും തയ്യാറെടുക്കുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇത് പിണറായി വിജയന് വ്യക്തിപരമായി കൂടുതല്‍ അവഹേളനമായി മാറുമെന്നും നേതാക്കള്‍ കരുതുന്നു. അത് കൊണ്ട് തന്നെ വിഎസിനെ അനുനയിപ്പിച്ചുകൊണ്ടുള്ള നീക്കങ്ങള്‍ക്കാണ് കേന്ദ്ര നേതൃത്വം ശ്രമിക്കുന്നത്.

Top