ബെംഗളൂരു: മുട്ടാർ പുഴയിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പിതാവ് അറസ്റ്റിൽ. കര്‍ണാടകയില്‍ നിന്നാണ് പിടിയിലായത്. സനുവിനെ രാത്രിയിലോ നാളെ രാവിലെയോ കൊച്ചിയിലെത്തിക്കും. സനുമോഹനെ കൊച്ചി പോലീസ് കർണാടകയിൽ വിശദമായി ചോദ്യംചെയ്തുവരികയാണെന്നാണ് വിവരം. എന്നാൽ കൊച്ചി സിറ്റി പോലീസ് ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകിയിട്ടില്ല. അല്പസമയം കൂടി കാത്തിരിക്കാനും വൈകാതെ വെളിപ്പെടുത്താമെന്നുമായിരുന്നു കൊച്ചി പോലീസിന്റെ പ്രതികരണം.
സംഭവത്തിന് ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന സനു മോഹനാണ് കർണ്ണാടത്തിൽ നിന്ന് അറ്റസ്റ്റിലായിട്ടുള്ളത്. കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ കൊല്ലൂർ മുകാംബിക ക്ഷേത്രത്തിന് സമീപത്തെ ലോഡ്ജിൽ നിന്ന് ചിലർ സനു മോഹനെ തിരിച്ചറിഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇയാൽക്ക് വേണ്ടിയുള്ള അന്വേഷണം വ്യാപകമാക്കിയിരുന്നു. ഇതോടെയാണ് സനുമോഹൻ പടിയിലായിട്ടുള്ളത്.
കേരളത്തിൽ നിന്ന് കർണ്ണാടകയിലെത്തിയ സംഘമാണ് ഇയാളെ കർണ്ണാടകയിൽ വെച്ച് ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നത്. അതേ സമയം ഇന്ന് രാത്രിയോടെയോ നാളെ രാവിലെയോ ഇയാളെ കൊച്ചിയിലേക്ക് എത്തിക്കും. ലോഡ്ജിൽ വെച്ച് തിരിച്ചറിഞ്ഞതോടെ ബില്ല് പോലും നൽകാതെ ഇയാൽ രക്ഷപ്പെടുകയായിരുന്നു. ഇതോടെ അന്വേഷണം വനമേഖലയിലേക്ക് വ്യാപിപ്പിച്ചിരുന്നു. ഇതോടെ ഈ വനത്തിനുള്ളിൽ നിന്ന് തന്നെയാണ് പിടിയിലായത്. കൊല്ലൂരിൽ കഴിഞ്ഞ ആറ് ദിവസമാണ് ഇയാൽ ഒഴിവിൽ കഴിഞ്ഞുവരികയായിരുന്നു. ഇതിനിടെ അന്വേഷണ സംഘം കൊല്ലൂരിലേക്ക് പോകുകയും ചെയ്തു. കർണ്ണാടക പോലീസിന്റെ സഹായത്തോടെയാണ് പോലീസ് തിരച്ചിൽ നടത്തിവന്നിരുന്നത്.
ഏപ്രിൽ പത്ത് മുതൽ പതിനാറ് വരെയും ഇയാൽ ലോഡ്ജിലുണ്ടായിരുന്നുവെന്നാണ് ലോഡ്ജ് ജീവനക്കാർ നൽകുന്ന വിവരം. നേരത്തെ മോഹന്‍ സഞ്ചരിച്ചിരുന്ന വാഹനം കോയമ്പത്തൂരില്‍ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. തമിഴ്‌നാട് പോലീസ് ഇക്കാര്യം അന്വേഷണ സംഘത്തെ അറിയിക്കുകയായിരുന്നു. അതേസമയം, മരിച്ച വൈഗയുടെ ശരീരത്തില്‍ നിന്ന് ആല്‍ക്കഹോളിന്റെ അംശം കണ്ടെത്തിയെന്ന വാര്‍ത്തയും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
സനു കൊല്ലൂരില്‍ ആറ് ദിവസം ഒളിവില്‍ കഴിഞ്ഞതായി കണ്ടെത്തിയിരുന്നു. മൂകാംബികയില്‍ നിന്ന് കടന്ന സനു മോഹനായി പൊലീസ് അന്വേഷണം സമീപ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. സനുമോഹന്‍ സഞ്ചരിച്ചിരുന്ന വാഹനം കോയമ്പത്തൂരില്‍ നിന്ന് കണ്ടെത്തിയിരുന്നു. തമിഴ്‌നാട് പോലീസാണ് ഈ വിവരം അന്വേഷണ സംഘത്തെ വിവരമറിയിച്ചത്. യാത്ര പൊതുഗതാഗതം മാത്രം ഉപയോഗിച്ചെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസിലുള്‍പ്പെടെ പൊലീസ് പരിശോധന നടത്തുന്നുണ്ട്. കാര്‍ വിറ്റു കിട്ടിയ പണം ഉപയോഗിച്ചാണ് സനു മോഹന്റെ യാത്രയെന്നാണ് പൊലീസ് കരുതുന്നത്. അതേസമയം, വൈഗയുടെ ശരീരത്തില്‍ നിന്ന് ആല്‍ക്കഹോളിന്റെ അംശം കണ്ടെത്തിയെന്ന വാര്‍ത്ത പൊലീസ് സ്ഥിരീകരിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി ഹെറാൾഡ് ന്യുസ് ടിവി ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ