ദുരൂഹമായി വൈഗയുടെ മരണം.കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്.തെളിവു നശിപ്പിക്കാനും ശ്രമം.

കൊച്ചി:ഏറെ നിഗൂഡതകള്‍ നിറഞ്ഞതാണ് കൊച്ചിയിലെ 13കാരിയായ വൈഗയുടെ മരണവും പിതാവ് സനു മോഹന്റെ തിരോധാനവും. വൈഗയെ കൊലപ്പെടുത്തിയത് വയറിനോട് ചേര്‍ത്ത് നിര്‍ത്തി കെട്ടിപ്പിടിച്ചെന്ന് പിടിയിലായ പിതാവ് സനു മോഹന്‍. സാമ്പത്തിക ബാധ്യത കാരണമാണ് മരിക്കാന്‍ തീരുമാനിച്ചത്. ഭാര്യവീട്ടില്‍ നിന്നെത്തി കുട്ടിയോട് നമ്മള്‍ മരിക്കാന്‍ പോകുകയാണെന്ന് പറഞ്ഞു. കേട്ടതും വൈഗ പൊട്ടിക്കരഞ്ഞു. അമ്മയെ കുറിച്ച് ചോദിച്ചപ്പോള്‍ വീട്ടുകാര്‍ നോക്കിക്കൊള്ളുമെന്ന് മറുപടി നല്‍കി. താന്‍ മരിച്ചാല്‍ കുട്ടിക്ക് ആരുമുണ്ടാകില്ല എന്നതിനാലാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. താന്‍ മരണപ്പെട്ടാന്‍ മകളാകും വേട്ടയാടപ്പെടുക എന്ന സാഹചര്യം ഒഴിവാക്കാനാണ് കുട്ടിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. കൊലപ്പെടുത്തിയ ശേഷം കുട്ടിയെ പുഴയില്‍ എറിഞ്ഞ ശേഷം ആത്മഹത്യ ചെയ്യാന്‍ മനസ് അനുവദിച്ചില്ലെന്നും സനു മോഹന്‍ മൊഴി നല്‍കിയെന്ന് വിവരം.

അതേസമയം, സനുവിന്റെ മൊഴിയില്‍ പൊരുത്തക്കേടുണ്ടെന്നാണ് പൊലീസ് വിലയിരുത്തല്‍. കേസുമായി ബന്ധപ്പെട്ട് സനുവിനെ കൂടുതല്‍ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. നിലവില്‍ സനു മോഹനെ കാണാതായി എന്ന പരാതി മാത്രമാണുള്ളത്. വൈഗയുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷമാകും അറസ്റ്റ്. കഴിഞ്ഞ മാസം 22നാണ് വൈഗയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മകളെ വകവരുത്തിയ ശേഷം തന്നെ തട്ടിക്കൊണ്ടുപോയെന്ന് വരുത്തി തീര്‍ക്കാനാണ് സനു മോഹന്‍ ശ്രമിച്ചതെന്നാണ് പൊലീസ് വിലയിരുത്തല്‍. മകളുടെ മരണത്തിന്റെ തൊട്ടുമുമ്പ് നടത്തിയ മുഴുവന്‍ പ്രവൃത്തികളിലും അസ്വാഭാവികതകളുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുമുണ്ട്. മാര്‍ച്ച് 20 ന് ഞായറാഴ്ച ആലപ്പുഴയിലെ ബന്ധുവീട്ടില്‍ ഭാര്യയെ കൊണ്ടുചെന്നാക്കിയ ശേഷമാണ് മകളുമായി കാറില്‍ സനു മോഹന്‍ യാത്രയാരംഭിച്ചത്. തിങ്കളാഴ്ച 12 മണിയോടെ മഞ്ഞുമ്മല്‍ ആറാട്ട്കടവ് റെഗുലേറ്റര്‍ കംബ്രിഡ്ജ് ഭാഗത്തു നിന്നും വൈഗയുടെ മൃതദേഹം കണ്ടെത്തി.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ സാനു ഓടിച്ച വെളുത്ത ഫോക്‌സ് വാഗണ്‍ കാര്‍ വാളയാര്‍ ചെക്ക് പോസ്റ്റിലൂടെ കടന്നുപോകുന്ന സി.സി.ടി.വി ദൃശ്യം ലഭിച്ചു. കോയമ്പത്തൂര്‍-ഊട്ടി റോഡില്‍ കാറിനൊപ്പം സനുവും സി.സി.ടി.വിയില്‍ പതിഞ്ഞു. നിരവധിയാളുകമായി സാമ്പത്തിക ഇടപാടുകളുണ്ടായിരുന്ന സനുവിനെ മകളോടൊപ്പം ആരോ തട്ടിക്കൊണ്ടുപോയതായി ആയിരുന്നു ആദ്യ നിഗമനം. എന്നാല്‍ ഇയാളുടെ യാത്രാ ദൃശ്യങ്ങള്‍ ലഭിച്ചതോടെ സനുവിന് കുട്ടിയുടെ മരണത്തില്‍ പങ്കുണ്ടെന്നുറപ്പായി.

 

കാമറകളില്‍ കുടുങ്ങുമെന്ന് ഉറപ്പായിട്ടും സനു എന്തുകൊണ്ടാണ് രക്ഷപ്പെടാന്‍ സ്വന്തം കാറുപയോഗിച്ചതെന്നായിരുന്നു ബന്ധുക്കളുടെയടക്കം പ്രധാന സംശയം. ഫ്ലാറ്റിൽ നടത്തിയ പരിശോധനയില്‍ കിടപ്പുമുറിയില്‍ സനുവിന്റെയും വൈഗയുടേതുമല്ലാത്ത രക്തക്കറ കണ്ടെത്തിയിരുന്നു. ഇത് ആരുടേതാണ് എന്നതും അന്വേഷണ സംഘത്തെ കുഴക്കി. സിനിമാ മാതൃകയില്‍ വ്യാജ തെളിവുണ്ടാക്കുന്നതിനുള്ള സനുവിന്റെ ബോധപൂര്‍വ്വ നീക്കമാണോ ഇതെന്ന് പോലീസ് സംശയിച്ചു.

വൈഗയുടെ ആന്തരികാവയവ പരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയിരുന്നു. കുട്ടിയെ മദ്യം നല്‍കി അബോധാവസ്ഥയില്‍ പുഴയിലേക്ക് തള്ളിയതാണെന്നാണ് കണക്കുകൂട്ടല്‍. അബോധാവസ്ഥയിലായതിനാല്‍ രക്ഷപ്പെടാനുള്ള നീക്കങ്ങള്‍ ദുര്‍ബലമാകുമെന്ന് ഇയാള്‍ മുന്‍കൂട്ടി മനസിലാക്കിയിരിക്കാം. വെള്ളം കുടിച്ചാണ് മരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോര്‍ട്ടിലും വ്യക്തമാക്കുന്നു.

കാണാതാവുന്നതിന് ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് സനു സ്വകാര്യ ബാങ്കുകളില്‍ വലിയ തുകയ്ക്ക് സ്വര്‍ണ്ണം പണയം വെച്ചിരുന്നു. അക്കൗണ്ടിലുള്ള 40 ലക്ഷം രൂപ മരവിപ്പിച്ചതായി പലരോടും കളവു പറഞ്ഞെങ്കിലും പൊലീസ് നടത്തിയ അന്വേഷണത്തില്‍ അക്കൗണ്ട് ഏതാണ്ട് ശൂന്യമായിരുന്നു.

കങ്ങരപ്പടിയിലെ ഫ്ളാറ്റില്‍ നിന്ന് രക്ഷപ്പെട്ടത് ഒന്‍പത് ലക്ഷം രൂപയുമായാണ്. ബംഗളൂരു, ഗോവ, മൂകാംബിക എന്നിവിടങ്ങളിലായി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ജീവിതം അവസാനിപ്പിക്കുന്നതിനാല്‍ പണം മുഴുവന്‍ ഗോവയിലെ കാസിനോയില്‍ ചൂതാടി തീര്‍ത്തു. മൂകാംബികയില്‍ വച്ച് മൂന്ന് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കടലില്‍ ചാടാന്‍ ശ്രമിച്ചപ്പോള്‍ ലൈഫ് ഗാര്‍ഡ് രക്ഷപ്പെടുത്തി. ഗുളിക കഴിച്ചും മരിക്കാന്‍ ശ്രമിച്ചു. പിന്നീട് കൈ മുറിച്ചും മരിക്കാന്‍ ശ്രമിച്ചന്നും സനു മോഹന്‍ പൊലീസിനോട് പറഞ്ഞതായി വിവരം. സനു മോഹനെ രഹസ്യ കേന്ദ്രത്തില്‍ വച്ച് ചോദ്യം ചെയ്യുകയാണ്.

അപ്രത്യക്ഷനാവുന്നതിന് ഒരാഴ്ച മുമ്പ് സ്വന്തം ഫോണ്‍ വിറ്റ ശേഷം ഭാര്യയുടെ ഫോണ്‍ ആണ് ഉപയോഗിച്ചിരുന്നത്. കുറ്റകൃത്യത്തിനായുള്ള സാനുവിന്റെ മുന്നൊരുക്കമായിരുന്നു ഇക്കാര്യങ്ങളെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. 13000 രൂപയ്ക്ക് വിറ്റ ഫോണ്‍ പിന്നീട് കണ്ടെത്തി.

മഹാരാഷ്ട്രയിലെ പൂനെയില്‍ മെറ്റല്‍ ലെയ്ത്ത് ബിസിനസ് നടത്തി ലക്ഷങ്ങളുടെ കടക്കാരനായി മാറിയ സനു അഞ്ചരവര്‍ഷം മുമ്പാണ് കങ്ങരപ്പടിയില്‍ ഭാര്യയുടെ പേരില്‍ ഫ്ലാറ്റ് വാങ്ങി താമസം തുടങ്ങിയത്. സനു തട്ടിപ്പിനിരയാക്കിയവരില്‍ ചിലര്‍ നിരന്തരം ഇയാളെ ഭീഷണിപ്പെടുത്തിയിരുന്നു. പൊലീസില്‍ പരാതി നല്‍കിയവരുമുണ്ട്. ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശിയാണ് സനു. ഫ്ലാറ്റിലെ താമസക്കാരോട് മാന്യമായി ഇടപെട്ടിയിരുന്ന ഇയാള്‍ ഫ്ലാറ്റ് അസോസിയേഷന്‍ സെക്രട്ടറിയുമായിരുന്നു.

മകളെ വകവരുത്തിയ ശേഷം തന്നെ ആരോ തട്ടിക്കൊണ്ടുപോയി എന്നു വരുത്തിതീര്‍ക്കാനുള്ള ശ്രമങ്ങളാണ് സാനു മോഹന്‍ നടത്തിയതെന്ന സൂചനകളാണ് പൊലീസിന് പ്രാഥമിക ചോദ്യം ചെയ്യലില്‍ ലഭിച്ചത്. എന്നാല്‍ സി.സി.സി.വി ദൃശ്യങ്ങളില്‍ തനിച്ച് കുടുങ്ങിയതാണ് പദ്ധതികള്‍ പൊളിച്ചത്. ഇതടക്കമുള്ള മുഴുവന്‍ സാധ്യതകളും പരിശോധിയ്ക്കുമെന്ന് പൊലീസ് അറിയിച്ചു.

13 കാരിയായ മകളെ വകവരുത്താന്‍ സനു മോഹനെ പ്രേരിപ്പിച്ച കാരണങ്ങളെന്തൊക്കെയാണെന്ന് പൊലീസ് വിശദമായി പരിശോധിച്ച് വരികയാണ്. പൊലീസിനെയും പണം നല്‍കാനുള്ളവരെയും തെറ്റിദ്ധരിപ്പിയ്ക്കുന്നതിലൂടെ ഇയാള്‍ക്ക് എന്തു നേട്ടമുണ്ടാകുമായിരുന്നു എന്നും പരിശോധിയ്ക്കുന്നുണ്ട്.

സംഭവത്തിന് പിന്നാലെ ഒളിവില്‍ കഴിഞ്ഞിരുന്ന സനു മോഹന്‍ കഴിഞ്ഞ ദിവസമാണ് കര്‍ണ്ണാടത്തില്‍ നിന്ന് അറ്റസ്റ്റിലായത്. കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ കൊല്ലൂര്‍ മുകാംബിക ക്ഷേത്രത്തിന് സമീപത്തെ ലോഡ്ജില്‍ നിന്ന് ചിലര്‍ സനു മോഹനെ തിരിച്ചറിഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇയാല്‍ക്ക് വേണ്ടിയുള്ള അന്വേഷണം വ്യാപകമാക്കിയിരുന്നു. ഇതോടെയാണ് സനുമോഹന്‍ പടിയിലായിട്ടുള്ളത്.

Top