കമിതാക്കള്‍ക്കായ് ഒരു ദിനം അതാണ് വാലന്റൈന്‍സ് ഡേയ് പരസ്പരം സ്‌നേഹിക്കുന്നവര്‍ ഈ ദിനത്തില്‍ സമ്മാനങ്ങള്‍ കൈമാറുന്നു, ഇഷ്ടം അറിയിക്കുന്നു. എന്നാല്‍ ഈ വര്‍ഷത്തെ വാലന്റൈന്‍സ് ദിനത്തില്‍ കുറച്ച് വ്യത്യസ്ഥമായി പ്രണയദിന പ്രതിജ്ഞ എടുക്കാന്‍ ഒരുങ്ങുകയാണ് ഒരു കൂട്ടം വിദ്യാര്‍ഥികള്‍. ഗുജറാത്തിലെ സൂറത്തിലുള്ള 10,000 ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണ് പ്രതിജ്ഞയെടുക്കുന്നത്. മാതാപിതാക്കളുടെ അനുവാദമില്ലാതെ പ്രണയ വിവാഹം കഴിക്കില്ലെന്നാണ് ഇവരുടെ പ്രതിജ്ഞ. ഹാസ്യമേവ ജയതെ എന്ന ഒരു സംഘടനയുടെ ഭാഗമായി ചിരി തെറാപ്പിസ്റ്റായ കമലേഷ് മസാലവാലയാണ് ഈ വിചിത്രമായ പരിപാടിക്ക് നേതൃത്വം നല്‍കുന്നത്.സൂറത്തിലെ 15 സ്‌കൂളുകളിലും കോളേജുകളിലുമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പരിപാടിയുടെ ഭാഗമായി കവി മുകുള്‍ ചോക്‌സി എഴുതിയ കവിതയാണ് കുട്ടികള്‍ പ്രതിജ്ഞയായി ചൊല്ലുക. ആരുടെയും നിര്‍ബന്ധത്തിന് വഴങ്ങാതെ സ്വന്തം തീരുമാനത്തിലാണ് 10,000 പേര്‍ ഈ പരിപാടിയുടെ ഭാഗമാകുന്നതെന്നാണ് സംഘാടകര്‍ പറയുന്നത്. രക്ഷിതാക്കളുടെ അനുവാദംഇല്ലാതെ വിവാഹം കഴിക്കില്ലെന്ന പ്രതിജ്ഞയ്‌ക്കൊപ്പം, പ്രണയബന്ധങ്ങള്‍ക്കില്ലെന്നുമാണ് കുട്ടികള്‍ പ്രതിജ്ഞയിലൂടെ സമ്മതിക്കുന്നത്. വാലന്റൈന്‍സ് ദിനത്തില്‍ അനേകം യുവതീ യുവാക്കള്‍ പ്രണയത്തിലാകുകയും വിവാഹിതരാകാന്‍ തീരുമാനിക്കുകയും ചെയ്യുന്നുണ്ട് ഇതില്‍ പലരും വീട്ടില്‍ നിന്നും ഒളിച്ചോടിയാണ് വിവാഹം കഴിക്കുന്നത്. എന്നാല്‍ അത്തരം ബന്ധങ്ങള്‍ക്ക് ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമേ ആയുസുണ്ടാകുകയുള്ളൂ. മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ക്ക് പ്രധാന്യം നല്‍കുന്നതിന് വേണ്ടി അവരെ പ്രേത്സാഹിപ്പിക്കുകയാണ് ഈ പരിപാടിയുടെ ലക്ഷ്യമെന്നും കമലേഷ് മസാലവാല പറഞ്ഞു.