കാമാസക്തി കൂടുതലുള്ള പത്ത് നക്ഷത്രക്കാർ !!ഇവർ ആരെയും വശീകരിക്കും.

കൊച്ചി:കാമാസക്തി കൂടുതലുള്ള നക്ഷത്രക്കാർ ആരെല്ലാം ,അവരുടെ പ്രത്യേകത എന്താണ് ?അശ്വതി, രോഹിണി, മകയിരം, അവിട്ടം, പൂരം, ചോതി, പൂരാടം, രേവതി, ആയില്യം, പുണർതം എന്നീ നക്ഷത്രക്കാരാണ് കാമാസക്തിയിൽ മുന്നിട്ടു നിൽക്കുന്നത്. ആരെയും വശീകരിക്കുവാനുള്ള കഴിവ് ഈ നക്ഷത്രക്കാരിൽ കണ്ടുവരുന്നു. എന്നാൽ ശുദ്ധമനസ്‌കരുമാണ് ഈ ജാതകക്കാർ.

കാമാസക്തി എന്നു കേൾക്കുമ്പോൾ സ്ത്രീ വിഷയം എന്നാണ് പലരും ധരിച്ചുവച്ചിരിക്കുന്നത്. എന്നാൽ അങ്ങനെയല്ല എന്നതാണ് വാസ്‌തവം. ഭൂമിയോടും ധനത്തോടുമെല്ലാം ഒരാൾക്ക് കാമാസക്തിയാകാം. അത്തരത്തിൽ കാമാസക്തിയുള്ളവരായി കണക്കാക്കുന്നത് പത്ത് നക്ഷത്രക്കാരെയാണ്.

ഈ പത്ത് നക്ഷത്രക്കാരുടെ മറ്റുചില പ്രത്യേകതകൾ നോക്കാം-ആർഭാടജീവിതം നയിക്കാൻ ഇഷ്‌ടപ്പെടുന്നവരാണിവർ. നിയമങ്ങളോ നിയന്ത്രണങ്ങളോ അടിച്ചേൽപ്പിക്കുന്നത് ഇവർക്ക് ഇഷ്ടമുള്ള കാര്യമല്ല. തീവ്രവും പരിശുദ്ധവുമായ പ്രണയം ആഗ്രഹിക്കുന്നവരായിരിക്കും ഇവർ. മറ്റുള്ളവരെ മനസിലാക്കാനും, അവരെ തങ്ങളോട് ചേർത്തുനിറുത്തി ആശ്വസിപ്പിക്കാനും മനസുള്ളവരായിരിക്കും ഈ നക്ഷത്രക്കാർ. സ്നേഹം ആവോളം ആസ്വദിക്കാൻ അവസരമുള്ളവരായും ഇവർ ഭവിക്കാറുണ്ട്.

Top