വനിതാ ഫിലിം അവാര്‍ഡിലും കാഞ്ചനമാലയും മൊയ്തീനും തന്നെ;പൃഥ്വിരാജും പാര്‍വ്വതിയും മികച്ച നടനും നടിയും

കേരളത്തിലെ ഏറ്റവും വലിയ ജനകീയ അവാര്‍ഡായ വനിത ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോഴും മികച്ച നടിയും നടനുമായി തിരഞ്ഞെടുക്കപ്പെട്ടത് പൃഥ്വിരാജും പാര്‍വ്വതിയും തന്നെ. എന്ന് നിന്റെ മൊയ്തീനിലെ പ്രകടനത്തിനാണ് ഇരുവരെയും തേടി വീണ്ടും അവാര്‍ഡ് എത്തിയത്.

ജനപ്രിയ നായകനായി നിവിന്‍ പോളിയെ തിരഞ്ഞെടുത്തു. നമിത പ്രമോദാണ് ജനപ്രിയ നായിക. പ്രേമം ജനപ്രിയ ചിത്രവും. അരനൂറ്റാണ്ടിലേറെയായി മലയാള സിനിമയ്ക്ക് വ്യത്യസ്തമുഖങ്ങള്‍ പരിചയപ്പെടുത്തിയ കെ പി എ സി ലളിതയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നല്‍കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആര്‍.എസ്. വിമല്‍ ആണ് മികച്ച സംവിധായകന്‍ (എന്നു നിന്റെ മൊയ്തീന്‍). ടു കണ്‍ട്രീസിലെ നായകനും നായികയുമായി മാറിയ ദിലീപും മംമ്തയുമാണ് മികച്ച താരജോഡി. സുരേഷ് രാജ്, ബിനോയ് ശങ്കരത്ത്, രാഗി തോമസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച എന്നു നിന്റെ മൊയ്തീന്‍ മികച്ച സിനിമയായി പ്രേക്ഷകര്‍ തിരഞ്ഞെടുത്തു. അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത് അന്‍വര്‍ റഷീദ് നിര്‍മ്മിച്ച പ്രേമം ആണ് ജനപ്രിയ സിനിമ. വനിത, മലയാള മനോരമ എന്നിവയില്‍ പ്രസിദ്ധീകരിച്ച കൂപ്പണുകള്‍ പൂരിപ്പിച്ചയച്ചും വനിത ഫേയ്‌സ് ബുക്ക് പേജ്, മനോരമ ഓണ്‍ലൈന്‍, പോളിങ് ബൂത്തുകള്‍ എന്നിവ വഴിയും ഒന്നരലക്ഷത്തിലധികം പേരാണ് പോയ വര്‍ഷത്തെ മലയാള സിനിമയിലെ മികച്ച പ്രതിഭകളെ തിരഞ്ഞെടുത്തത്. സിനിമാലോകത്തെ പ്രതിഭകളെ ആദരിക്കാന്‍ 25 അവാര്‍ഡുകളാണ് വനിത ഏര്‍പ്പെടുത്തിയിരിക്കുന്നത്.


സ്‌പെഷല്‍ പെര്‍ഫോമന്‍സ് (നടന്‍) ജയസൂര്യ (സുസുസുധി വാത്മീകം.), സ്‌പെഷല്‍ പെര്‍ഫോമന്‍സ് (നടി) റിമ കല്ലിങ്കല്‍ (റാണി പത്മിനി), തിരക്കഥാകൃത്ത് സലിം അഹമ്മദ് (പത്തേമാരി), സഹനടന്‍ ചെമ്പന്‍ വിനോദ് (ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര, ചാര്‍ലി ), സഹനടി ലെന (എന്നു നിന്റെ മൊയ്തീന്‍), മികച്ച വില്ലന്‍ നെടുമുടിവേണു (ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര ), ഹാസ്യ നടന്‍ അജു വര്‍ഗീസ്.(ഒരു വടക്കന്‍ സെല്‍ഫി, ടു കണ്‍ട്രീസ് ), ഗാനരചയിതാവ് റഫീഖ് അഹമ്മദ് (കാത്തിരുന്നു കാത്തിരുന്നു പുഴ െമലിഞ്ഞു ….എന്നു നിന്റെ മൊയ്തീന്‍ ), ഗായകന്‍ വിജയ് യേ ശുദാസ് ( മലരേ നിന്നെ കാണാതിരുന്നാല്‍….. പ്രേമം), ഗായിക വൈക്കം വിജയലക്ഷ്മി (കൈക്കോട്ടും കണ്ടിട്ടില്ല…ഒരു വടക്കന്‍ സെ ല്‍ഫി). സംഗീത സംവിധായകന്‍ രാജേഷ് മുരുകേശന്‍ (പ്രേമത്തിലെ ഗാ നങ്ങള്‍), ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണ്‍ (എന്നു നിന്റെ മൊയ്തീന്‍,ചാര്‍ലി ), പുതുമുഖ നടി സായ് പല്ലവി (പ്രേമം). പുതുമുഖ നടന്മാര്‍ ശബരീഷ് വര്‍മ, കൃഷ്ണ ശങ്കര്‍, ഷറഫുദ്ദീന്‍.(പ്രേമം). പുതുമുഖ സംവിധായകന്‍ ജോണ്‍ വര്‍ഗീസ് (അടി കപ്യാരെ കൂട്ടമണി), നൃത്ത സംവിധായകന്‍ ദിനേശ് മാസ്റ്റര്‍. (അമര്‍ അക്ബര്‍ അന്തോണി)
വനിത മുഖ്യ ആതിഥേയത്വം വഹിക്കുന്ന പതിമൂന്നാമത്തെ ചലച്ചിത്ര അവാര്‍ഡു ദാനചടങ്ങാണിത്. ഫെബ്രുവരി 21 ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന പ്രൗഢഗംഭീരമായ താരനിശയില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

Top