മദ്യത്തെ എതിർക്കുന്ന സ്ത്രീകൾ കാണുക ഈ വനിതാ പഞ്ചായത്തംഗത്തെ; കുടിയൻമാർക്കു താങ്ങും തണലുമായി വനിതാ പഞ്ചായത്തംഗം: ബിവറേജിനായി വിട്ടു നൽകിയത് സ്വന്തം സ്ഥലം

സ്വന്തം ലേഖകൻ

ആലപ്പുഴ: നാടുമുഴുവൻ മദ്യത്തെ എതിർക്കുകയാണ്. ഓരോ പ്രദേശത്തും ബിവറേജസ് കോർപ്പറേഷന്റെ മദ്യവിൽപനശാല സ്ഥാപിക്കാൻ എത്തുന്നവരെ തടയുകയും, മടക്കി അയക്കുന്നതിനും മുന്നിൽ നിൽക്കുന്നത് സ്ത്രീകളുമാണ്. ഈ സാഹചര്യത്തിലാണ് ആലപ്പുഴയിലെ ഒരു വനിതാ പഞ്ചായത്ത് അംഗത്തിന്റെ പ്രവർത്തനങ്ങൾ കുടിയൻമാർക്കു ആ്ശ്വാസമായി മാറുന്നത്.
എ സി റോഡിൽ നെടുമുടി പാലത്തിനു സമീപം പ്രവർത്തിച്ചിരുന്ന ബീവറേജ് ഔട്ട്‌ലെറ്റ് കോടതി ഉത്തരവിനെ തുടർന്ന് അടച്ചുപൂട്ടിയതോടെ പ്രതിസന്ധിയിലായ മദ്യപന്മാർക്ക് താങ്ങായി കോൺഗ്രസ് വനിതാ പഞ്ചായത്ത് അംഗമാണ് ഇപ്പോൾ രംഗത്തുള്ളത്.
യു ഡി എഫ് വനിതാ അംഗം ജമീല മോഹൻദാസിന്റെ നെടുമുടി മൂന്നാംവാർഡ് പടിഞ്ഞാറെ പൊങ്ങ പാലത്തിക്കാട് ക്ഷേത്ര ജംഗ്ഷന് സമീപമുള്ള കെട്ടിടവും പറമ്പുമാണ് ബീവറേജ് കോർപ്പറേഷന് വാടകയ്ക്ക് നൽകിയിട്ടുള്ളത്. നേരത്തെ നെടുമുടി പാലത്തിന് സമീപത്ത് പ്രവർത്തിച്ചിരുന്ന ഔട്ട്‌ലെറ്റ് കൈനകരിയിലേക്ക് മാറ്റിയെങ്കിലും പഞ്ചായത്തിന്റെയും നാട്ടുക്കാരുടെയും പ്രതിഷേധത്തെ തുടർന്ന് അടച്ചുപൂട്ടിയിരുന്നു.
കേവലം അഞ്ചുദിവസം മാത്രം പ്രവർത്തിച്ച് പൂട്ടപ്പെട്ട ഔട്ട്‌ലെറ്റ് പുനഃസ്ഥാപിക്കാൻ അധികൃതർ നെട്ടോട്ടമോടുന്നതിനിടയിലാണ് യു ഡി എഫ് വനിതാ അംഗം രക്ഷകയായെത്തിയത്. ഇന്നലെ രാവിലെ പതിനൊന്നോടെ ഔട്ട്‌ലെറ്റ് പ്രവർത്തനം ആരംഭിച്ചതറിഞ്ഞ് പ്രതിഷേധക്കാർ എത്തിയെങ്കിലും പൊലീസ് മദ്യപന്മാർക്ക് അനുകൂല നിലപാടെടുത്ത് പ്രതിഷേധക്കാരെ വിരട്ടിയോടിച്ചു.
ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ വസതിക്കു സമീപം പ്രവർത്തന സജ്ജമായ ഔട്ട്‌ലെറ്റിൽ ആദ്യദിവസം തന്നെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. കുട്ടനാട്ടിൽ രണ്ട് ഔട്ട്‌ലെറ്റുകളാണ് അടച്ചുപൂട്ടിയത്. രാമങ്കരിയിൽ പ്രവർത്തിച്ചിരുന്ന ഔട്ട്‌ലെറ്റ് യു ഡി എഫ് സർക്കാരിന്റെ മദ്യനിരോധനത്തിന്റെ ഭാഗമായി നേരത്തെ പൂട്ടിയിരുന്നു. കോടതി ഉത്തരവ് എത്തിയതോടെ കുട്ടനാട് സമ്പൂർണ മദ്യരഹിത മേഖലയായി മാറിയിരുന്നു.
ജില്ലയുടെ കിഴക്കേ അതിർത്തിയിൽ പ്രവർത്തിച്ചിരുന്ന കെ ടി ഡി സിയുടെ ബിയർ പാർലറും സ്വകാര്യ ബാറും കള്ളുഷാപ്പുകൾക്ക് ലൈസൻസ് പുതുക്കി നൽകാതെ പൂട്ടപ്പെട്ടതോടെ കുട്ടനാട് സമ്പൂർണ മദ്യരഹിത മേഖലയായി മാറികഴിഞ്ഞിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top