നെയ്യാറ്റികരയും തിരുവമ്പാടിയും വര്‍ക്കലയും ഇടതുമുന്നണി പിടിച്ചെടുത്തു

കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ച് ഇടത് കുതിപ്പില്‍ തിരുവമ്പാടിയും നെയ്യാറ്റിന്‍കരയും വര്‍ക്കലയും കഴക്കൂട്ടവും ഇടത് മുന്നണി പിടിച്ചെടുത്തു.
തിരുവമ്പാടി മണ്ഡലത്തില്‍ ഇടതിന് അട്ടിമറി വിജയം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോര്‍ജ് എം തോമസാണ് വിജയിച്ചത്. കഴക്കൂട്ടത്ത് രണ്ടാം സ്ഥാനത്ത് ബിജെപിയെത്തിയതോടെ സിറ്റിങ് എംഎല്‍എ മൂന്നാം സ്ഥാനത്തേയ്ക്ക് മാറി. വര്‍ക്കലയില്‍ അഡ്വ വി ജോയിയുംസ നെയ്യാറ്റിന്‍കരയില്‍ കെ അന്‍സലനും, കഴക്കൂട്ടത്ത് കടന്നപ്പളി സുരേന്ദ്രനുമാണ് വിജയിച്ചത്.

അഴീക്കോട് എന്‍വി നികേഷ് കുമാറും, ധര്‍മടത്ത് പിണറായി വിജയനും പത്തനാപുരത്ത് ഗണേഷ്‌കുമാറും ലീഡ് ചെയ്യുന്നു. കണ്ണൂരില്‍ കടന്നപ്പള്ളി രാമചന്ദ്രന്‍ മുന്നിട്ട് നില്‍ക്കുന്നു. ആറന്‍മുള വീണ ജോര്‍ജ് പിന്നില്‍. തൃപ്പുണിത്തുറയില് എം സ്വരാജ് മുന്നിട്ട് നില്ക്കുന്നു. തൃശൂര്‍ ജില്ലയിലെ 13 മണ്ഡലങ്ങളിലും എല്‍ഡിഎഫ് മുന്നില്‍. എറണാകുളത്ത് ഒമ്പത് മണ്ഡലങ്ങളില്‍ യുഡിഎഫും അഞ്ച് മണ്ഡലങ്ങളില്‍ എല്‍ഡിഎഫും ലീഡ് ചെയ്യുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഷിബു ബേബി ജോണ്, ഇബ്രാഹിം കുഞ്ഞ്, അബ്ദുറബ്ബ്, അനൂപ് ജേക്കബ് എന്നിവരടക്കം സംസ്ഥാനത്ത് ആറ് മന്ത്രിമാര്‍ പിന്നില്‍ പിന്നില്‍. കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന്‍ ലീഡ് ചെയ്യുന്നു. വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരനാണ് ലീഡ് ചെയ്യുന്നത്. മൂവാറ്റുപുഴയില്‍ ജോസഫ് വാഴയ്ക്കന്‍ അയ്യായിരത്തോളം വോട്ടുകള്‍ക്ക് പിന്നില്‍

Top