അമിത്ഷായെ മുട്ടുകുത്തിച്ച് വസുന്ധര രാജ ! ഞെട്ടിവിറച്ച് കേന്ദ്ര ബിജെപി !ഗെലോട്ടും വസുന്ധരയും കൂടി രാജസ്ഥാനിൽ അമിത്ഷായെ മുട്ടുകുത്തിച്ചു!..

ന്യുഡൽഹി:ബിജെപിയിലെ മാസ്റ്റർ ബ്രെയിൻ ,തന്ത്രശാലി എന്നൊക്കെ പാടി പുകുഴ്ത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷ രാജസ്ഥാനിൽ മുട്ടുകുത്തി .അതും ബിജെപി നേതാവും കോൺഗ്രസ് നേതാവും കൂടി നടന്ന തന്ത്രപരമായ നീക്കത്തിൽ ബിജെപിയുടെ ഹീറോ പരാജയം നുണഞ്ഞു .രാജസ്ഥാനിൽ താനാണ് ബിജെപി താനറിയാതെ രാജസ്ഥാനിൽ ഒരു പുൽക്കൊടി പോലും അനങ്ങില്ല എന്ന് വസുന്ധര രാജ കേന്ദ്ര നേതൃത്വത്തെ വെല്ലുവിളിച്ച് പറയുക മാത്രമല്ല കാട്ടിക്കൊടുക്കുകയും ചെയ്തു .അശോക് ഗെലോട്ടിനെ വീഴ്ത്തി ഭരണം പിടിക്കുക എന്ന അമിത്ഷായുടെ നീക്കത്തെ തകർത്തത് വസുന്ധര രാജ ആയിരുന്നു.

രാജസ്ഥാന്‍ ബിജെപിയില്‍ ആധിപത്യം സ്ഥാപിക്കാനുള്ള അമിത് ഷായുടെ നീക്കം വസുന്ധര തകര്‍ത്ത് കളഞ്ഞു. ഇതോടെ തന്നെ അദ്ദേഹം പിന്‍മാറി. പക്ഷേ വസുന്ധരയുടെ സ്വാധീനം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ പിന്നീട് അദ്ദേഹം നടത്തി നോക്കിയിരുന്നു.സച്ചിന്‍ പൈലറ്റിന്റെ വിമത നീക്കം സംസ്ഥാനത്ത് ആര്‍ക്കാണ് ശക്തിയെന്ന് വസുന്ധരയ്ക്ക് തെളിയിക്കാനുള്ള മാര്‍ഗമായിരുന്നു. തുടക്കം മുതല്‍ മൗനം പാലിച്ച വസുന്ധര തനിക്കൊപ്പമുള്ള നേതാക്കളോട് ഒന്നും ചെയ്യേണ്ടെന്ന് നിര്‍ദേശിച്ചു. സച്ചിനുമായുള്ള ചര്‍ച്ചകള്‍ ഇതോടെ തന്നെ പൊളിഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സച്ചിന്‍ പൈലറ്റിനെ തിരിച്ചെത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും ശക്തമായി തന്നെ ബിജെപി നടത്തിയിരുന്നു. എന്നാല്‍ എല്ലാം പൊളിഞ്ഞത് വസുന്ധര രാജ പാര്‍ട്ടിക്കുള്ളില്‍ നടത്തിയ നീക്കങ്ങളിലാണ്. വസുന്ധരയുടെ ടീം അശോക് ഗെലോട്ടുമായി നിരന്തരം ചര്‍ച്ചയിലായിരുന്നു. സച്ചിന്റെ പോക്ക് ബിജെപിയിലേക്കും, തിരിച്ച് കോണ്‍ഗ്രസിലേക്കും എത്തുന്നത് തടയാനായിരുന്നു ഇവര്‍ ലക്ഷ്യമിട്ടത്. സച്ചിന്‍ ഇതോടെ സമവായത്തിനായി രാഹുല്‍ ഗാന്ധിയെ സമീപിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നു. സച്ചിനും ഇതുകൊണ്ട് അപ്രതീക്ഷിത നേട്ടമുണ്ടായി. പക്ഷേ വസുന്ധരയാണ് ശരിക്കും വിജയിച്ചത്.


വിശ്വാസ വോട്ടില്‍ ബിജെപിയുമായി ചേര്‍ന്ന് അവസാന നിമിഷം വരെ ഗെലോട്ടിനെതിരെ വോട്ട് ചെയ്യാനായിരുന്നു സച്ചിന്‍ ലക്ഷ്യമിട്ടത്. എന്നാല്‍ ബിജെപിയില്‍ അപ്പോള്‍ തന്നെ കലാപം തുടങ്ങി. ഇന്നലെ ആറ് എംഎല്‍എമാരെ റിസോര്‍ട്ടില്‍ നിന്നും കാണാതായി. ഇതെല്ലാം വസുന്ധരയുടെ ഗെയിമാണ്. വോട്ടെടുപ്പ് നടന്നാല്‍ ഗെലോട്ട് സര്‍ക്കാരിന് ക്രോസ് വോട്ട് ചെയ്യാന്‍ പല എംഎല്‍എമാരെയും വസുന്ധര ഏല്‍പ്പിച്ചിരുന്നു. 20 എംഎല്‍എമാര്‍ ഇത്തരത്തില്‍ ക്രോസ് വോട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്നറിഞ്ഞാണ് പൈലറ്റ് പാര്‍ട്ടിയിലേക്ക് തിരിച്ചുവരാന്‍ തീരുമാനിച്ചത്.

വസുന്ധരയുടെ ബിജെപിയുടെ നിര്‍ണായക യോഗത്തില്‍ പോലും പങ്കെടുക്കില്ലെന്ന് അറിയിച്ചിരിക്കുകയാണ്. ഓഗസ്റ്റ് 11നായിരുന്നു ഈ യോഗം വിളിച്ചത്. 13നാണ് സംസ്ഥാനത്ത് തിരിച്ചെത്തുകയെന്ന് വസുന്ധര വ്യക്തമാക്കി. അതേസമയം ജെപി നദ്ദയെയും രാജ്‌നാഥ് സിംഗിനെയും രാജസ്ഥാനിലെ കാര്യത്തില്‍ അമിത് ഷാ ഇടപെടുന്നതിലുള്ള പ്രശ്‌നങ്ങള്‍ വസുന്ധര അറിയിച്ച് കഴിഞ്ഞു. സച്ചിനെ ബിജെപിക്ക് വേണ്ടെന്ന് ഉറപ്പിച്ച് വസുന്ധര പറയുന്നു. കേന്ദ്ര നേതൃത്വം വസുന്ധരയുടെ മുന്നറിയിപ്പിന് മുന്നില്‍ മുട്ടുമടക്കിയിരിക്കുകയാണ്.

ഹരിയാനയില്‍ ബിജെപിയും പൈലറ്റും തമ്മില്‍ രഹസ്യ ചര്‍ച്ചകള്‍ നടന്നിരുന്നു. കോവിഡ് ക്വാറന്റൈന്‍ സെന്ററായിരുന്ന ഹോട്ടലിലാണ് ഇവര്‍ താമസിച്ചത്. ഇവിടെ എത്താന്‍ ബിജെപി നേതാക്കള്‍ക്കും എളുപ്പമായിരുന്നു. മുഖ്യമന്ത്രി സ്ഥാനം ഒഴിച്ച് പൈലറ്റ് പറഞ്ഞ എല്ലാ ഡീലും അമിത് ഷാ അടക്കമുള്ളവര്‍ തത്വത്തില്‍ അംഗീകരിച്ചതായിരുന്നു. എന്നാല്‍ വിമതരുമായി ചര്‍ച്ച നടത്താനില്ലെന്ന് അമിത് ഷായോട് വസുന്ധര തുറന്ന് പറഞ്ഞു. ഇത് ആദ്യമായിട്ട് കേന്ദ്ര നേതൃത്വത്തില്‍ സംഭവിക്കുന്ന കാര്യമാണ്.

ഗെലോട്ട് തന്ത്രപരമായി തന്നെ വസുന്ധരയെ ഒപ്പം നിര്‍ത്തിയിരുന്നു. വസുന്ധര സമ്മതം അറിയിച്ചിരുന്നെങ്കില്‍ ഗെലോട്ട് എപ്പോഴോ വീഴുമായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ബംഗ്ലാവ് അനുവദിച്ചു, പോലീസ് മേധാവിയെ വസുന്ധരയുടെ ഇഷ്ടപ്രകാരം നിയമിച്ച് നല്‍കിയും ഗെലോട്ട് ശരിക്കും പ്ലാന്‍ ബി നടപ്പാക്കി. സച്ചിന് ബിജെപിക്കൊപ്പം ചേരില്ലെന്ന് വസുന്ധരയ്ക്ക് ഉറപ്പിക്കാനായി. ഇനി ഭരണവിരുദ്ധ വികാരം ശക്തമാകുമ്പോള്‍ തന്റെ മകനെയും കൂട്ടി അധികാരം പിടിക്കാനാണ് വസുന്ധരയുടെ ലക്ഷ്യം. അത് അമിത് ഷായോടുള്ള പ്രതികാരമാണ്. മുമ്പ് മകന്‍ ദുഷ്യന്തിന് ഷാ കേന്ദ്ര മന്ത്രിസ്ഥാനം നല്‍കിയിരുന്നില്ല.

വസുന്ധര സംസ്ഥാനത്തെ എല്ലാ വോട്ടുബാങ്കിലും സ്വാധീനമുള്ള നേതാവാണ്. വസുന്ധര നോ പറഞ്ഞതോടെ ഒരു യോഗം തന്നെ അമിത് ഷായ്ക്ക് റദ്ദാക്കേണ്ടി വന്നു. വസുന്ധരയുടെ സഹായമില്ലാതെ ഇവിടെ കേന്ദ്ര നേതൃത്വത്തിന് ഒന്നും ചെയ്യാനാവില്ല. രാജസ്ഥാനില്‍ മാത്രമാണ് കേന്ദ്ര നേതൃത്വത്തിന് യാതൊരു സ്വാധീനവും ഇല്ലാത്തത്. കേന്ദ്ര നേതൃത്വത്തേക്കാള്‍ സ്വാധീനം വസുന്ധരയ്ക്കാണ്. 72 എംഎല്‍എമാരില്‍ 50 പേരോളം വസുന്ധരയ്‌ക്കൊപ്പമാണ്. ജാട്ടുകളുടെ ബഹുഭൂരിപക്ഷ പിന്തുണയും വസുന്ധരയ്ക്കുണ്ട്.

വസുന്ധരയുമായുള്ള ഗെലോട്ടിന്റെ അടുപ്പമാണ് ശരിക്കും രാഹുലിനെ ചൊടിപ്പിച്ചതും സച്ചിന്റെ വരവ് യാഥാര്‍ത്ഥ്യമാക്കിയതും. വിശ്വാസ വോട്ടെടുപ്പില്‍ സച്ചിന്‍ ഗെലോട്ടിന് വോട്ട് ചെയ്യും. സച്ചിനെ പുറത്താക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് ഗെലോട്ട് വിട്ടുനില്‍ക്കണമെന്നാണ് ആവശ്യം. ഗെലോട്ടിനെതിരെ ഒരു മോശം വാക്ക് പോലും പറഞ്ഞില്ലെന്ന സച്ചിന്റെ വാദം രാഹുല്‍ പരിഗണിച്ചു. ഗെലോട്ട് സച്ചിന്റെ രാഷ്ട്രീയ കരിയര്‍ തകര്‍ക്കാന്‍ ശ്രമിച്ച സംഭവങ്ങള്‍ ലിസ്റ്റാക്കി രാഹുലിന് നല്‍കിയിട്ടുണ്ട്. അതേസമയം ഭരണത്തില്‍ സ്വതന്ത്ര തീരുമാനമെടുക്കുന്ന ഗെലോട്ട് സ്‌റ്റൈല്‍ താല്‍ക്കാലികമായി ഗാന്ധി കുടുംബം അവസാനിപ്പിക്കും.

രാജസ്ഥാനിൽ ബിജെപി നിയമസഭാ കക്ഷി ചൊവ്വാഴ്ച വൈകിട്ട് നാലിനു യോഗം ചേരും. പാർട്ടിയുടെ രണ്ടു ഡസനോളം എംഎൽഎമാരെ കൂറുമാറ്റം ഭയന്നു ഗുജറാത്തിലേക്കു മാറ്റിയതു ചർച്ചയായതിനു പിന്നാലെയാണ് ഈ നീക്കം. നിയമസഭാ കക്ഷി യോഗം ചേരുമ്പോൾ എംഎൽഎമാർ എല്ലാവരും ഒറ്റക്കെട്ടായി പങ്കെടുക്കുമെന്നു പാർട്ടി സംസ്ഥാന അധ്യക്ഷൻ സതീഷ് പൂനിയ പറഞ്ഞു. നേരത്തേ എംഎൽഎമാർ ഗുജറാത്തിൽ സോമനാഥ ക്ഷേത്രം സന്ദർശിക്കാൻ പോയതാണെന്നും രാജസ്ഥാൻ പൊലീസ് മുഖ്യമന്ത്രി ഗെലോട്ടിന്റെ ഏജന്റുമാരായി ബിജെപി എംഎൽമാരെ ലക്ഷ്യമിടുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Top