വട്ടിയൂർ കാവിൽ ബിജെപി സ്ഥാനാർത്തഹിയായി കുമ്മനം രാജശേഖരൻ വരുമെന്നാണ് ബിജെപിയാനികളും പൊതുജനവും കരുതിയിരുന്നത് .എന്നാൽ ബിജെപിയിലെ ഗ്രൂപ്പിസം കുമ്മനത്തെ തെറിപ്പിച്ചു എന്നാണ് ആരോപണം .അങ്ങനെ വട്ടിയൂര്‍ക്കാവില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അതൃപ്തിയുളള ആര്‍എസ്എസുകാര്‍ യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് ശശി തരൂര്‍ എംപിആവശ്യപ്പെട്ടു . വട്ടിയൂര്‍ക്കാവില്‍ ത്രികോണമത്സരമാണ്. അത് ലോക്‌സഭാ തിരഞ്ഞെടുപ്പിലുള്‍പ്പെടെ കണ്ടതാണ്. ബിജെപിക്ക് തിരുവനന്തപുരത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ സാന്നിധ്യമുണ്ട്. ആര്‍എസ്എസ് വോട്ട് വേണ്ട എന്ന് പറയാനാകില്ലെന്നും ശശി തരൂര്‍ സൂചിപ്പിച്ചു.
തങ്ങള്‍ക്ക് വേണ്ടത് വ്യക്തികളുടെ വോട്ടാണ്. ആര്‍എസ്എസുകാര്‍ക്ക് ബിജെപി സ്ഥാനാര്‍ത്ഥിയെ കുറിച്ച് നല്ല താല്‍പര്യം ഇല്ലെങ്കില്‍ യുഡിഎഫിന് വോട്ട് തരട്ടെ എന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. എന്താണ് അതില്‍ തെറ്റുളളത് എന്ന് ചോദിച്ച തരൂര്‍ ആരോടും തങ്ങള്‍ക്ക് അയിത്തം ഇല്ലെന്നും വ്യക്തമാക്കി.
വട്ടിയൂര്‍ക്കാവില്‍ സിപിഎമ്മും ബിജെപിയും വോട്ട് കച്ചവടം നടത്തുന്നു എന്നുളള കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം നേരത്തെ തരൂര്‍ തളളിക്കളഞ്ഞിരുന്നു. വോട്ട് കച്ചവടം എന്ന ആരോപണം വോട്ടര്‍മാരെ അപമാനിക്കലാണ്. ജനങ്ങള്‍ക്ക് എന്ത് ചെയ്യണം എന്ന് അറിയാമെന്നും പഠിപ്പും വിവരവും ഉളളവരാണ് മലയാളികള്‍ എന്നും തരൂര്‍ പ്രതികരിക്കുകയുണ്ടായി.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തനിക്ക് വേണ്ടി ആരും വോട്ട് മറിച്ചിട്ടില്ലെന്നും തരൂര്‍ വ്യക്തമാക്കി. സിപിഎം വോട്ടുകള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെങ്കില്‍ അത് ബിജെപിയെ തോല്‍പ്പിക്കുന്നതിന് വേണ്ടി ചെയ്തതാണ് എന്നും തരൂര്‍ പറഞ്ഞു. തന്നെ മോദി ഭക്തനെന്ന് വിളിക്കുന്നവര്‍ക്കെതിരെയും തരൂര്‍ രംഗത്ത് വന്നിരുന്നു. എഴുതാനും വായിക്കാനും അറിയുന്ന ബുദ്ധിയുളള നേതാക്കള്‍ക്ക് തന്നെ അങ്ങനെ വിളിക്കാന്‍ സാധിക്കില്ല എന്നാണ് തരൂര്‍ പ്രതികരിച്ചത്. നിലവില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമാണ് തരൂര്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി തരൂര്‍ അടക്കമുളള നേതാക്കള്‍ വട്ടിയൂര്‍ക്കാവില്‍ പ്രചാരണത്തിന് ഇറങ്ങുന്നില്ല എന്ന് സ്ഥാനാര്‍ത്ഥി കെ മോഹന്‍കുമാര്‍ തന്നെ നേരത്തെ ആക്ഷേപം ഉന്നയിച്ചിരുന്നു.