ശശി തരൂരിനെതിരെ കൊലക്കുറ്റം ചുമത്തണം:പാക്ക് മാധ്യമപ്രവര്‍ത്തകയും തരൂരും ദുബായില്‍ മൂന്നുരാത്രികള്‍ ഒരുമ്മിച്ച് ചിലവഴിച്ചെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കര്‍ കേസില്‍ കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രോസിക്യൂഷന്‍. ഭാര്യ സുനന്ദ പുഷ്‌കർ മരിച്ച കേസിൽ ശശി തരൂരിന്റെ മേൽ കൊലപാതകക്കുറ്റമോ ആത്മഹത്യാ പ്രേരണക്കുറ്റമോ ചുമത്തണമെന്ന്‌ ഡൽഹി പൊലീസ്‌ ആവശ്യപ്പെട്ടു . മരണത്തിനുമുമ്പ്‌ സുനന്ദ പുഷ്‌കർ വാർത്താസമ്മേളനം നടത്താൻ ആലോചിച്ചിരുന്നതായും പൊലീസ്‌ ശനിയാഴ്‌ച പ്രത്യേക കോടതിയെ അറിയിച്ചു.സുനന്ദയും ഭർത്താവ്‌ തരൂരും തമ്മിൽ സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നു. ദുബായിൽ പോയപ്പോഴും കലഹിക്കാറുണ്ടായിരുന്നുവെന്ന്‌ വീട്ടുജോലിക്കാരന്റെ മൊഴിയിലുണ്ട്‌. ഒരിക്കൽ നിയന്ത്രണം വിട്ട സുനന്ദ തരൂരിനെ അടിച്ചു.

ഹെറാൾഡ് ന്യുസ് ടിവി’യുടെ യൂ ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തരൂരും പാക്കിസ്ഥാനി മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറും ദുബായില്‍ മൂന്നു രാത്രികള്‍ ഒരുമ്മിച്ച് ചിലവഴിച്ചുവെന്ന സുനന്ദയുടെ സുഹൃത്തിന്റെ മൊഴിയാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്തവ വാദത്തിനിടെ ചൂണ്ടിക്കാണിച്ചത്.സുനന്ദയുടെ മാധ്യമപ്രവര്‍ത്തക കൂടിയായ സുഹൃത്ത് നളിനി സിങ്ങിന്റെ മൊഴിയാണ് അതുല്‍ കോടതിയില്‍ വായിച്ചത്. നാലു വര്‍ഷമായി സുനന്ദയെ അറിയാം. അവസാന വര്‍ഷങ്ങളില്‍ സ്വകാര്യ ജീവിതത്തിലെ കാര്യങ്ങള്‍ തന്നോട് പങ്കുവെച്ചിരുന്നു. തരൂരും മെഹാറും മൂന്നു രാത്രി ഒരുമ്മിച്ച് കഴിഞ്ഞെന്നും തന്നോട് മരിക്കുന്നതിന് തൊട്ടുതലേന്ന് സുനന്ദ ഫോണില്‍ വിളിച്ചിരുന്നുവെന്നും മൊഴിയിലുണ്ട്.

സുനന്ദയും ശശി തരൂരും തമ്മില്‍ കലഹം പതിവായിരുന്നുവെന്ന് പബ്ലിക് പ്രോസിക്യുട്ടര്‍ അതുല്‍ ശ്രീവാസ്തവ ചൂണ്ടിക്കാട്ടി. ദുബായില്‍ വച്ചും ഇരുവരും വഴക്കിട്ടിരുന്നുവെന്ന് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ജോലിക്കാരി മൊഴി നല്‍കിയിട്ടുണ്ട്. ഒരിക്കല്‍ സുനന്ദ തരൂരിനെ പ്രഹരിച്ചിരുന്നതായും അവരുടെ മൊഴിയിലുണ്ട്. ‘ക്യാറ്റി’ എന്നു വിളിക്കുന്ന ഒരു സ്ത്രീയെ ചൊല്ലിയാണ് അവര്‍ വഴക്കിട്ടിരുന്നത്. എന്നാല്‍ അത് പാകിസ്താന്‍ മാധ്യമപ്രവര്‍ത്തക മെഹ്ര്‍ തരാര്‍ അല്ലെന്നും പ്രോസിക്യൂട്ടര്‍ പറയുന്നു.

അല്‍പ്രസോളം പോലെ എന്തെങ്കിലും സുനന്ദയുടെ ശരീരത്തില്‍ കുത്തിവച്ചിരിക്കാമെന്ന മെഡിക്കല്‍ സംഘത്തിന്റെ അഭിപ്രായം തള്ളിക്കളയാന്‍ കഴിയില്ലെന്നും പ്രോസിക്യുഷന്‍ പറയുന്നു. തെരഞ്ഞെടുപ്പിനു ശേഷം തരൂര്‍ തന്നില്‍ നിന്നും വിവാഹമോചനം നേടുമെന്നും തരാറിനെ വിവാഹം കഴക്കുമെന്നും അവര്‍ സുഹൃത്തിനെ അറിയിച്ചുരുന്നു.

ഹെറാൾഡ് ന്യുസ് ടിവി’യുടെ യൂ ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

എന്നാല്‍, പ്രോസിക്യൂട്ടറുടെ ആരോപണങ്ങള്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ കൃത്യമായി പഠിക്കാതെയാണെന്ന് തരൂരിന്റെ അഭിഭാഷകന്‍ വികാസ് പവ ചൂണ്ടിക്കാട്ടി. മനഃശാസ്ത്രപരമായി മൃതദേഹ പരിശോധന നടത്തിയ വിദഗ്ധരുടെ അഭിപ്രായം പ്രോസിക്യുഷന്‍ പരിശോധിച്ചിട്ടില്ല. ഇത് കൊലപാതകമോ ആത്മഹത്യയോ അല്ലെന്നും അജ്ഞാതമായ ജൈവീക കാരണങ്ങളാലുള്ള മരണമാണെന്നും വിദഗ്ധരുടെ റിപ്പോര്‍ട്ടിലുണ്ടെന്നും അവിടെ ആത്മഹത്യാ പ്രേരണ കുറ്റം നിലനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സുനന്ദയോട് തരൂര്‍ ഏറ്റവും മാന്യതയോടെയാണ് പെരുമാറിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാക്‌ മാധ്യമപ്രവർത്തകയായ മെഹർതരാറിനു പുറമെ ‘കാറ്റി’ എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന സ്‌ത്രീയുടെ പേരിലും ഇരുവരും വഴക്കിടാറുണ്ടായിരുന്നുവെന്നും പബ്ലിക്‌ പ്രോസിക്യൂട്ടർ വാദിച്ചു. ഐപിഎൽ ഇടപാട്‌ സംബന്ധിച്ച്‌ വാർത്താസമ്മേളനം നടത്താൻ സുനന്ദ ആലോചിച്ചിരുന്നതായും ജോലിക്കാരന്റെ മൊഴിയുണ്ട്‌. സുനന്ദ കടുത്ത മാനസികപ്രയാസം അനുഭവിച്ചിരുന്നതായി അവരുടെ സുഹൃത്തുക്കളുടെയും മാധ്യമപ്രവർത്തക നളിനി സിങ്ങിന്റെയും മൊഴികളിൽനിന്ന്‌ വ്യക്തമാണ്‌.
സുനന്ദയുടെ ശരീരത്തിൽ ആൽപ്രസോളം എന്ന മരുന്ന്‌ കുത്തിവച്ചിരിക്കാൻ സാധ്യതയുണ്ടെന്നാണ്‌ മെഡിക്കൽ സംഘത്തിന്റെ അഭിപ്രായം–- പബ്ലിക്‌ പ്രോസിക്യൂട്ടർ അറിയിച്ചു.

എന്നാല്‍ തരൂരുമായുള്ള കുടുംബ ജീവിതത്തില്‍ സുനന്ദ ഏറെ സന്തുഷ്ടയായിരുന്നുവെന്നും അവസാന നാളുകളില്‍ അവര്‍ അസ്വസ്ഥത അനുഭവിച്ചിരുന്നുവെന്നും സഹോദരന്‍ ആഷിഷ് ദാസ് മൊഴി നല്‍കി. സുനന്ദ ഒരിക്കലും ആത്മഹത്യയെ കുറിച്ച് ചിന്തിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ തുടര്‍ വാദം കേള്‍ക്കുന്നത് കോടതി ഒക്‌ടോബര്‍ 17ലേക്ക് മാറ്റി.ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടൽ മുറിയിൽ 2014 ജനുവരി 17ന്‌ രാത്രിയാണ്‌ തരൂരിന്റെ ഭാര്യ സുനന്ദയെ മരിച്ചനിലയിൽ കണ്ടെത്തുന്നത്‌.

Top