തിരു :പാമ്പു പിടിത്തത്തിനിടെ രക്ത അണലിയുടെ കടിയേറ്റ വാവ സുരേഷിന്റെ ആരോഗ്യ നില തൃപ്തികരം. തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് വാവ സുരേഷിനെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റി. തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കും തന്നെ ചികില്‍സിച്ചവര്‍ക്കും നന്ദി പറഞ്ഞ് ഫെയ്സ് ബുക്കില്‍ വീഡിയോയും വാവ സുരേഷ് പോസ്റ്റ് ചെയ്തു. അപകട സമയത്ത് തനിക്കൊപ്പം കൂടെ നിന്ന എല്ലാവർക്കും നന്ദി അറിയിച്ച് വാവ സുരേഷ്. പാമ്പു കടിയേറ്റതിനെ തുടർന്ന് തിരുവന്തപുരം മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന വാവ സുരേഷിനെ കഴിഞ്ഞ ദിവസം പ്രത്യേക വാർഡിലേക്ക് മാറ്റിയിരുന്നു. തന്റെ ആരോഗ്യ നിലയിൽ നല്ല പുരോഗതിയുണ്ടെന്നും, ചികിത്സിച്ച ഡോക്‌ടർമാർക്കും, പ്രത്യേക ശ്രദ്ധ നൽകിയ ആരോഗ്യമന്ത്രിക്കും ജീവനക്കാർക്കുമെല്ലാം തന്റെ യൂ ട്യൂബ് ചാനലിലൂടെയാണ് സുരേഷ് നന്ദി അറിയിച്ചത്.
ഇക്കഴിഞ്ഞ വ്യാഴാഴ്‌ചയാണ് അണലിയുടെ കടിയേറ്റതിനെ തുടർന്ന് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഒരു വീട്ടിലെ കിണറിൽ നിന്നും പിടിച്ച അണലിയാണ് വാവയെ കടിച്ചത്. പത്തനംതിട്ട കലഞ്ഞൂർ ഇടത്തറ ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം.
അണലി കടിച്ച വിരലില്‍ തുന്നിക്കെട്ടും കഴുത്തിലെ ചികിത്സക്കായുണ്ടാക്കിയ മുറവിലെ കെട്ടും വീഡിയോയിലുണ്ട്. കുറച്ചു ദിവസത്തിനുള്ളില്‍ ആശുപത്രി വിടാമെന്ന പ്രതീക്ഷയാണ് വാവ സുരേഷ് പങ്കുവയ്ക്കുന്നത്. എല്ലാ ക്രെഡിറ്റും തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് നല്‍കുകയാണ് വാവ സുരേഷ്. സന്തോഷം.. എന്നെ സ്നേഹിക്കുന്ന ലോകമെമ്പാടും ഇരിക്കുന്ന എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി. ഐസിയുവില്‍ നിന്ന് പ്രത്യേകമായി തയ്യാറാക്കിയ മുറിയിലേക്ക് മാറിയെന്ന് ഫെയ്സ് ബുക്കിലൂടെ വാവ സുരേഷും വ്യക്തമാക്കി.