നെല്‍സണിന് മറുപടിയുമായി വാവ സുരേഷ്

തിരുവനന്തപുരം:വാവ സുരേഷിന് പത്മശ്രീ നല്‍കണമെന്ന് ശുപാര്‍ശ നല്‍കിയ ശശി തരൂര്‍ എംപിയെയും അശാസ്ത്രീയ പാമ്പുപിടിത്തത്തെയും വിമര്‍ശിച്ച് രംഗത്തെത്തിയ ഡോക്ടര്‍ നെല്‍സണ്‍ ജോസഫിന് മറുപടിയുമായി വാവ സുരേഷ്. വിമര്‍ശനങ്ങളെ വകവെക്കുന്നില്ലെന്നും സ്വന്തം കുടുംബത്തെ നോക്കാതെ, പേരെടുക്കാനുള്ള ശ്രമമാണ് ഡോക്ടര്‍ നടത്തുന്നതെന്നും വാവാ സുരേഷ് പുതിയ വീഡിയോയില്‍ പറയുന്നു. 154ാം രാജവെമ്പാലയെ പിടികൂടുന്ന വിഡിയോയിലാണ് വാവ സുരേഷിന്റെ പ്രതികരണം. ഈ വീഡിയോയിക്ക് പിന്നാലെ സുരേഷിന്റെ പാമ്പുപിടിത്ത വീഡിയോയിലെ അശാസ്ത്രീയവശങ്ങളും തെറ്റുകളും ചൂണ്ടിക്കാണിച്ചിരിക്കുകയാണ് നെല്‍സണ്‍. ജീവന്‍ പണയം വെച്ച് പാമ്പ് പിടിക്കുന്നത് ഒരു സേവനമോ ഹീറോയിസമോ ധൈര്യമോ അല്ല. തികച്ചും അനാവശ്യവും അപകടകരവുമാണെന്ന് നെല്‍സണ്‍ പറയുന്നു.

Top