ഭയപ്പെടാനില്ല -വ്യാജ വാർത്തകളിൽ വിശ്വസിക്കരുത് -പാമ്പുകളുടെ ഉറ്റ തോഴന്‍ വാവ സുരേഷ്..

തന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും പേടിക്കേണ്ടതില്ലെന്നും പാമ്പു പിടുത്തക്കാരന്‍ വാവ സുരേഷ്. അണലിയുടെ കടിയേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യ നിലയില്‍ പുരോഗതി ഉള്ളതിനാല്‍ ഉടന്‍ തന്നെ വാര്‍ഡിലേക്ക് മാറ്റും. എം.ഡി.ഐ.സി.യുവില്‍ ആയതുകൊണ്ടാണ് ഞാന്‍ ഇതുവരെ ഒന്നും പങ്കുവെക്കാതിരുന്നത്. സമൂഹ മാധ്യമങ്ങളില്‍ തന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനാലാണ് ഇപ്പോള്‍ പോസ്റ്റിടുന്നതെന്നും വ്യാജ വാര്‍ത്തകള്‍ ആരും വിശ്വസിക്കരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. പത്തനാപുരത്തിനടുത്തു വെച്ച് അണലിയെ പിടിക്കുന്നതിനിടെയാണ് വാവ സുരേഷിന് പാമ്പുകടിയേറ്റത്. ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Top