കേരള മുഖ്യമന്ത്രിയാകണമെന്ന് വയലാര്‍ രവിയ്ക്ക് മോഹം; ഡല്‍ഹി മടുത്ത് നേതാക്കള്‍ കേരളത്തിലേക്ക്

കൊച്ചി: വയലാര്‍ രവിക്കും കേരളത്തിലേക്ക് വരാന്‍ മോഹം. കേന്ദ്രത്തിലേക്ക് പോയിട്ട് കാര്യമില്ലെന്നതു കൊണ്ട് ഇത്തവണ കേരളത്തില്‍ മുഖ്യമന്ത്രിയാകാന്‍ പറ്റുമോ എന്ന ചിന്തയിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിയും. രാജ്യസഭാംഗമായ രവി തന്റെ ആഗ്രഹം തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ ഇപ്പോഴും ആഗ്രഹമുണ്ടെന്ന് തുറന്നു പറഞ്ഞ വയലാര്‍ രവി അതിനായി ഗ്രൂപ്പ് സംഘടിപ്പിക്കാനോ വഴക്കിടാനോ ഇല്ലെന്നും വ്യക്തമാക്കി. മുന്‍പ് പലതവണ തുറന്നു പറഞ്ഞിട്ടും ആരും ശ്രദ്ധിക്കാതെ പോയ രവിയുടെ ആവശ്യം കോണ്‍ഗ്രസിലെ ഇപ്പോഴത്തെ സവിശേഷ സാഹചര്യത്തില്‍ ഏറെ ശ്രദ്ധ നേടുന്നുണ്ട്.
മുഖ്യമന്ത്രിയാകാന്‍ എല്ലാ യോഗ്യതയുമുണ്ട്. അവസരം ലഭിച്ചാല്‍ ആകും. അവസരം നഷ്ടമായത് ഡല്‍ഹിയില്‍ ആയതിനാലാണെന്നും വയലാര്‍ രവി വ്യക്തമാക്കി. അര്‍ഹിക്കുന്നതിനെക്കാള്‍ കൂടുതല്‍ സ്ഥാനമാനങ്ങള്‍ പാര്‍ട്ടി നല്‍കിയിട്ടുണ്ട്. അഴിമതി രഹിതനാണ് ഉമ്മന്‍ ചാണ്ടി. എന്നാല്‍ കരുണാകരനെപ്പോലെ മന്ത്രിമാരെ നിയന്ത്രിക്കാനായില്ല. യുഡിഎഫിന് അധികാരത്തില്‍ തിരിച്ചു വരാന്‍ സാധിക്കും. മുഖ്യമന്ത്രി ആരാകുമെന്നു ഇപ്പോള്‍ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മൂന്നുമാസത്തിനകം ആത്മകഥ പ്രസിദ്ദീകരിക്കാനുള്ള തിരക്കിട്ട ശ്രമത്തിലാണ് രാജ്യസഭാംഗമായ വയലാര്‍ രവി.

എന്നാല്‍ മുഖ്യമന്ത്രി ആകാന്‍ മോഹമുണ്ടെങ്കിലും വയലാര്‍ രവിയുടെ ആഗ്രഹം അത്ര എളുപ്പത്തില്‍ സാധിക്കില്ലെന്ന കാര്യം ഉറപ്പാണ്. നേരത്തെ സ്ഥാനാര്‍ത്ഥികളാക്കേണ്ട 14 പേരുടെ ലിസ്റ്റ് കെപിസിസി നേതൃത്വത്തിന് രവി നല്‍കിയിരുന്നെങ്കിലും ഇവരെ ആരെയും പരിഗണിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായിരുന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന കാര്യം യുഡിഎഫില്‍ ചര്‍ച്ചയായിട്ടില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞ് അധികാരത്തിലെത്താനുള്ള ഭൂരിപക്ഷം ലഭിച്ചാല്‍ ഹൈക്കമാന്‍ഡിന് ഇ്ക്കാര്യത്തില്‍ നിര്‍ണ്ണായക തീരുമാനം കൈക്കൊള്ളാന്‍ സാധിക്കും. ഈ ഹൈക്കമാന്‍ഡില്‍ പ്രതീക്ഷ അര്‍പ്പിച്ചാണ് രവി ഇരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തില്‍ നേതാക്കള്‍ തമ്മില്‍ ഭിന്നത രൂക്ഷമായാല്‍ ഇങ്ങനെയൊരു നടപടി ഹൈക്കമാന്‍ഡ് നിര്‍ ദേശിക്കുമെന്ന സൂചനയാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഹൈക്കമാന്‍ഡ് രക്ഷകനാകുമെന്ന പ്രതീക്ഷയിലാണ് വയലാര്‍ രവി.

Top