കണ്ണൂര്‍: വയല്‍ക്കിളികള്‍ക്ക് വീണ്ടും തിരിച്ചടി. ബൈപ്പാസ് കീഴാറ്റൂരിലെ വയലിലൂടെ തന്നെ കടന്നുപോകും. ഇന്ന് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച വിജ്ഞാപന പ്രകാരം ബൈപ്പാസ് കീഴാറ്റൂരിലെ വയലിലൂടെ തന്നെ കടന്ന് പോകും. ഇതോടെ വയല്‍ക്കിൡകളുടെ പ്രതീക്ഷകള്‍ അസ്തമിച്ച മട്ടാണ്. ഏറ്റെടുത്ത ഭൂമിയുടെ രേഖകളുമായി ഉടമസ്ഥര്‍ ഉടന്‍ ഹാജരാകണമെന്നും ദേശീയപാത അതോറിറ്റി പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നുണ്ട്.
കീഴാറ്റൂര്‍ വയലിലൂടെയുള്ള ബൈപ്പാസ് നിര്‍മാണത്തിനെതിരെ അവിടുത്തെ കര്‍ഷകരുടെ പ്രാദേശിക കൂട്ടായ്മയായ ‘വയല്‍ക്കിളികള്‍’ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇവരുടെ പ്രതിഷേധത്തെ ഒതുക്കാന്‍ ഇടത് പക്ഷവും സര്‍ക്കാരും ശ്രമിച്ചതാണ്. അന്ന് ഇവരുടെ സമരത്തിന് പിന്തുണയുമായി ബിജെപി എത്തിയിരുന്നു. തുടര്‍ന്ന് ബൈപ്പാസ് നിര്‍മാണവുമായി ബന്ധപ്പെട്ട ത്രീഡി നോട്ടിഫിക്കേഷന്‍ പുറത്തെത്തിയ സമയത്ത് വയല്‍ക്കിളി സമരസമിതി നേതാക്കളായ മമ്പറം ജാനകിയെയും സുരേഷ് കീഴാറ്റൂരിനെയും ബി ജെ പി സംഘം ഡല്‍ഹിയിലെത്തിച്ചു. എന്നാല്‍ ഇന്ന് വിജ്ഞാപനം പുറത്തിറങ്ങഘിയതോടെ ബിജെപിയുടം വാഗ്ദാനം പൊളിഞ്ഞിരിക്കുകയാണ്.
അന്തിമവിജ്ഞാപനം പുറത്തുവന്ന സാഹചര്യത്തില്‍ ഇനി സമരവുമായി മുന്നോട്ടുപോകാനാകില്ലെന്ന് വയല്‍ക്കിളി സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂര്‍ അറിയിച്ചിട്ടുണ്ട്. വിഷയത്തില്‍ ഇനിയെന്തു നടപടി സ്വീകരിക്കും എന്നതിനെ കുറിച്ച് കൂടിയാലോചിക്കാന്‍ ചൊവ്വാഴ്ച വൈകുന്നേരം യോഗം ചേരുമെന്നും സുരേഷ് അറിയിച്ചു.