തിരുവനന്തപുരം: വിലപേശല്‍ രാഷ്ട്രീയത്തിനു മുന്നില്‍ കോണ്‍ഗ്രസ് കോണ്‍ഗ്രസ് നേതാവ് മുട്ടുമടക്കില്ലെന്ന് വിഡി സതീശന്‍. മാണിയുടെ തീരുമാനം ഒട്ടും ശരിയായില്ല. മാണി ഗ്രൂപ്പിന്റെ തീരുമാനം അവസരവാദി രാഷ്ട്രീയമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാനുള്ള കേരളാ കോണ്‍ഗ്രസിന്റെ തീരുമാനം യുക്തിഭദ്രമല്ലെന്ന് വിഡി സതീശന്‍ അഭിപ്രായപ്പെട്ടു. അതേസമയം കേരളാ കോണ്‍ഗ്രസ് നേരത്തെ തന്നെ മുന്നണി വിടണമായിരുന്നുവെന്ന അഭിപ്രായവുമായി ടിഎന്‍ പ്രതാപന്‍ രംഗത്തെത്തി. അങ്ങനെയായിരുന്നെങ്കില്‍ കോണ്‍ഗ്രസിന് കുറച്ചധികം ഗുണമുണ്ടാകുമായിരുന്നു. ആത്മാഭിമാനമുണ്ടെങ്കില്‍ കേരള കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജി വെച്ച് ഉപതെരഞ്ഞെടുപ്പിനെ നേരിടട്ടൈന്ന് ടിഎന്‍ പ്രതാപന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
കേരളത്തിലെ കോണ്‍ഗ്രസിന് ഇത് ഉണര്‍വ്വിന്റെ സമയമാണ്. കോണ്‍ഗ്രസിന്റെ തോളിലിരുന്നു കൊണ്ടാണ് കേരള കോണ്‍ഗ്രസ് (എം) വളര്‍ന്നത്. തെരഞ്ഞെടുപ്പിന് മുന്‍പ് മാണി യുഡിഎഫ് വിട്ടിരുന്നുവെങ്കില്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനത്തേക്കെത്തിയേന്ന് ടിഎന്‍ പ്രതാപന്‍ പറഞ്ഞു. പല കാര്യങ്ങള്‍ കണ്ടിട്ടും നിശബ്ദമായിരുന്നതുകൊണ്ടാണ് ഇന്ന് കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വന്നതെന്നും ടിഎന്‍ പ്രതാപന്‍ തുറന്നടിച്ചു.