പറവൂരിലെ വെടിക്കടപകടത്തിന്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പ്; അപകടം തീവ്രവാദികളുടെ ഗൂഡാലോചനയെന്നു പ്രചാരണം: ആർഎസ്എസിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രചാരണം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പറവൂരിലെ വെടിക്കെട്ടപ്പകടത്തിന്റെ പേരിൽ വ്യാപകമായ രീതിയിൽ സോഷ്യൽ മീഡിയയിൽ തീവ്രവാദ പരാമർശങ്ങളോടു കൂടിയ പോസ്റ്റുകൾ പ്രചരിക്കുന്നു. കൊല്ലം പറവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിന്റെ പേരിലാണ് വ്യാപകമായ രീതിയിൽ പോസ്റ്റുകൾ പ്രചരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

IMG-20160410-WA0070
കണ്ണൂരിൽ ഒരു മാസം മുൻപ് ബോംബ് സ്‌ഫോടനത്തിൽ വീട് തകർന്നെന്നും, ഇതിനു പിന്നിൽ സിപിഎമ്മാണെന്നുമുള്ള രീതിയിലാണ് പ്രചാരണം നടത്തുന്നത്. കണ്ണൂരിൽ മുസ്ലീം തീവ്രവാദിയാണ് കണ്ണൂരിൽ വെടിക്കെട്ട് അപകടത്തിനു പിന്നിലെന്നാണ് സൂചനകൾ എന്ന രീതിയിലാണ് സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തുന്നത്.

IMG-20160410-WA0072

വെടിക്കെട്ട് ദുരന്തത്തിന് പിന്നിൽ സിപിഐ(എം)ഉം മുസ്ലീങ്ങളുമാണെന്ന പ്രചരണവുമായി സോഷ്യൽ മീഡിയകളിൽ സജീവമായിരിക്കുകാണ് ചില ഹിന്ദു സംഘടനകളുടെ പേരിലുള്ള അക്കൗണ്ടുകളാണ് ഇത്തരത്തിൽ വ്യാപകമായി പ്രചാരണം നടത്തുന്നത്.
ഓം ക്രാന്തി ആർഎസ്എസ് അടക്കമുള്ള ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ആർഎസ്എസിന്റെ പേരിൽ വർഗീയ വിഷം പ്രചരിപ്പിക്കുന്നത്. കൊല്ലത്തുണ്ടായത് വെറുമൊരു വെടിക്കെട്ട് അപകടമല്ലെന്നും ബോംബ് സ്‌ഫോടനമാണെന്നുമാണ് ആദ്യത്തെ ട്വീറ്റ്.

അതിന് പിന്നാലെ വന്ന ട്വീറ്റിൽ സിപിഐ(എം)നെതിരേയും മുസ്ലീങ്ങൾക്കെതിരെയും കള്ളപ്രചരണമാണ് നടത്തിയത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കണ്ണൂരിൽ സിപിഐ(എം) പ്രവർത്തകനായ മുസ്ലീം പടക്ക നിർമാതാവ് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. സിപിഐ(എം)ന് പടക്കം വിതരണം ചെയ്തത് ഇയാളാണ്. എന്നായിരുന്നു അടുത്ത ട്വീറ്റ്.

തീവ്രവാദ പശ്ചാത്തലമുള്ള അജ്ഞാതർക്ക് കരാർ നൽകിയ സിപിഐ(എം) നിറഞ്ഞ കേരളത്തിലെ ദേവസ്വം ബോർഡാണ് അപകടത്തിന് ഉത്തരവാദിയെന്നായിരുന്നു അക്കൗണ്ടിലെ മറ്റൊരു ട്വീറ്റ്.

വ്യാപകമായ വിമർശനമാണ് ആർഎസ്എസ് പ്രചരണങ്ങൾക്കെതിരെ ട്വീറ്ററിൽ ഉയർന്നത്. നാടിനെ നടുക്കിയ ദുരന്തത്തിലും വർഗീയ മുതലെടുപ്പിന് ശ്രമിക്കുന്ന ആർഎസ്എസിനെ രൂക്ഷമായാണ് സോഷ്യൽ മീഡിയ നേരിട്ടത്. മാസ് റിപ്പോർട്ട് ചെയ്ത് മലയാളികൾ അടക്കമുള്ളവരുടെ നേതൃത്വത്തിൽ ആർഎസ്എസ് അക്കൗണ്ട് പൂട്ടിച്ചു.

Top