മുഖ്യമന്ത്രിയുടെ മകള്‍ക്ക് സ്വകാര്യ കമ്പനി മൂന്ന് വര്‍ഷത്തിനിടെ മാസപ്പടിയായി 1.72 കോടി നല്‍കി; കമ്പനിക്ക് ഒരു സേവനവും നല്‍കാതെയാണ് പണം നല്‍കിയതെന്നും ആരോപണം; വിവാദം സഭയില്‍ ഉയര്‍ത്താന്‍ പ്രതിപക്ഷം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന് കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) എന്ന സ്വകാര്യ കമ്പനിയില്‍ നിന്ന് മാസപ്പടി ഇനത്തില്‍ 3 വര്‍ഷത്തിനിടെ ലഭിച്ചത് 1.72 കോടി രൂപ. ആദായ നികുതി തര്‍ക്ക പരിഹാര ബോര്‍ഡിന്റെ കണ്ടെത്തല്‍ ചര്‍ച്ചയാക്കാനാണ് യുഡിഎഫ് നീക്കം. സേവനം നല്‍കാതെ പണം നല്‍കിയെന്നാണ് വിവാദമായ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് ലഭിച്ച മാസപ്പടിയുമായി ബന്ധപ്പെട്ടുള്ള വിവാദം നിയമസഭയില്‍ ആയുധമാക്കാന്‍ പ്രതിപക്ഷം.

Top