ന്യുഡൽഹി: മഹാത്മ ഗാന്ധിയുടെ ഘാതകന്‍ ഗോഡ്‌സെയുമായി ഹിന്ദു മഹാസഭ നേതാവ് സവര്ക്കകര്‍ സ്വവര്ഗാാനുരാഗത്തിലായിരുന്നു എന്ന് കോണ്‍ഗ്രസിന്റെ പോഷകസംഘടനയായ സേവാദള്‍ പുറത്തിറക്കിയ ലഘുലേഖ. ‘വീര്‍ സവര്‍ക്കര്‍ കിതനാ വീര്‍’ (സവര്‍ക്കര്‍ എത്രമാത്രം വീരനായിരുന്നു) എന്ന തലക്കെട്ടൊടെയുള്ള ലഘുലേഖ ആള്‍ ഇന്ത്യ കോണ്‍ഗ്രസ് സേവാ ദളിന്റെ പരിശീലന ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങിലാണ് വിതരണം ചെയ്തത്.
ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ബ്രഹ്മചര്യം സ്വീകരിക്കുന്നതിന് മുമ്പ് ഗോഡ്‌സെക്ക് തന്റെ രാഷ്ട്രീയ ഉപദേശകനായ സവര്‍ക്കറുമായി സ്വവര്‍ഗ്ഗാനുരാഗം ഉണ്ടായിരുന്നുവെന്ന് ഡൊമിനിക് ലാപിയറിയുടെയും ലാറി കോളിന്‍സിന്റെയും സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ (ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്) എന്ന പുസ്തകത്തെ ഉദ്ധരിച്ചുകൊണ്ട് ബുക്ക്‌ലെറ്റില്‍ പറയുന്നു. ന്യൂനപക്ഷ സ്ത്രീകളെ ബലാത്സംഗം ചെയ്യാന്‍ ഹിന്ദുക്കളോട് സവര്‍ക്കര്‍ ആഹ്വാനം ചെയ്തിരുന്നുവെന്നും ബുക്ക്‌ലെറ്റില്‍ പറയുന്നു.
സവര്‍ക്കറുടേത് ദ്വിരാഷ്ട്ര സിദ്ധാന്തമായിരുന്നെന്നും അതാണ് ഇന്ത്യാ വിഭജനത്തിന് വഴിവെച്ചതെന്നും ലഘുലേഖ വിവരിക്കുന്നു. 12ാം വയസില്‍ മുസ്‍ലിം പള്ളിക്ക് നേരെ സവര്‍കര്‍ കല്ലെറിഞ്ഞിട്ടുണ്ട്. സെല്ലുലാര്‍ ജയിലില്‍ നിന്ന് മോചിതനായ സവര്‍കര്‍ ബ്രിട്ടീഷുകാരില്‍ നിന്ന് പണം കൈപ്പറ്റിയതായും ലഘുലേഖയില്‍ വിവരിക്കുന്നു. ഹിറ്റ്‌ലറിന്റൈ നാസിസത്തില്‍ നിന്നും മുസോളിനിയുടെ ഫാഷിസത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് രൂപം നല്‍കിയ സംഘടനയാണ് ആര്‍.എസ്.എസ് എന്നും ലഘുലേഖ ചൂണ്ടിക്കാട്ടുന്നു.
The All India Congress Seva Dal stoked controversy with a booklet in which it claimed that the freedom fighter and Hindu Mahasabha co-founder Vinayak Damodar Savarkar was in a “homosexual relationship” with Mahatma Gandhi’s assassin Nathuram Godse.The book titled ‘Veer Savarkar Kitne Veer? (Veer Savarkar, How Brave?)’ was distributed among volunteers during the inauguration of the Seva Dal national training camp in Bhopal’s Bairagarh on Thursday.