എബിവിപിയ്ക്കെതിരെ പ്രതിഷേധവുമായി എന്‍എസ്‌യുഐ; സവര്‍ക്കറുടെ പ്രതിമയില്‍ ചെരുപ്പുമാലയണിയിച്ചു

ആര്‍എസ്‌എസ് നേതാവ് സവര്‍ക്കറുടെ പ്രതിമയില്‍ ചെരുപ്പുമാല അണിയിച്ച്‌ കോണ്‍ഗ്രസ് വിദ്യാര്‍ത്ഥിസംഘടനയായ നാഷണല്‍ സ്റ്റുഡന്‍റ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യ. ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ ഗേറ്റിന് പുറത്ത് എബിവിപി നേതാക്കള്‍ സ്ഥാപിച്ച സവര്‍ക്കറുടെ പ്രതിമയിലാണ് ഇന്നലെ അര്‍ദ്ധരാത്രി എന്‍എസ്‌യുഐ നേതാക്കള്‍ ചെരിപ്പുമാല അണിയിച്ച് പ്രതിഷേധിച്ചത്.

എബിവിപിയുടെ കീഴിലുള്ള ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയനാണ് യൂണിവേഴ്‌സിറ്റി അഡ്മിനിസ്‌ട്രേഷന്റെ അനുവാദമില്ലാതെ സവര്‍ക്കറുടെ പ്രതിമ സ്ഥാപിച്ചത്.

പ്രതിമ സ്ഥാപിക്കാനായി പലതവണ യൂണിവേഴ്സിറ്റിയുടെ അഡ്മിനിസ്‌ട്രേഷനെ സമീപിച്ചിരുന്നുവെന്നും മാര്‍ച്ചില്‍ വൈസ് ചാന്‍സലറെ കണ്ടുവെന്നും യുവാക്കളെ പ്രചോദിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് പ്രതിമ സ്ഥാപിച്ചതെന്നുമാണ് എബിവിപിയുടെ അവകാശവാദം.

Top