ആലപ്പുഴ: ആത്മഹത്യ ചെയ്ത കണിച്ചിക്കുളങ്ങര എസ് എന്‍ ഡി പി യൂണിയന്‍ സെക്രട്ടറി കെ കെ മഹേശനെ പരസ്യമായി പൊതുവേദിയില്‍ അവഹേളിച്ച് വെള്ളാപ്പള്ളി നടേശന്‍. പെണ്ണുപിടിയനായ മഹേഷന്റെ പല കാര്യങ്ങളും പുറത്തുപറയാന്‍ കൊള്ളാത്തതാണെന്നും കോടിക്കണക്കിന് രൂപയാണ് പാവങ്ങളില്‍ നിന്നും തട്ടിയെടുത്തതെന്നും വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. പ്രസംഗത്തിലുടനീളം മഹേസനെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ടാണ് വെള്ളാപ്പള്ളി സംസാരിച്ചത്.
കെ കെ മഹേശന്‍ ആത്മഹത്യ ചെയ്ത കേസില്‍ വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പടെയുള്ളവരെ പ്രതിചേര്‍ത്ത് പുതിയ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു.
ആത്മഹത്യ പ്രേരണയ്ക്കും ഗൂഡാലോചന കുറ്റത്തിനും മാരാരിക്കുളം പൊലീസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വെള്ളാപ്പളി നടേശന്‍ മഹേശനെ അവഹേളിച്ച് സംസാരിച്ചത്. എസ് എന്‍ ഡി പി യോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും അടുത്തു തന്നെ നടക്കും. ഈ സാഹചര്യത്തിലാണ് കണിച്ചുകുളങ്ങരയില്‍ എസ് എന്‍ ഡി പി നേതൃത്വം രാഷ്ട്രീയ വിശദീകരണയോഗം വിളിച്ചു ചേര്‍ത്തത്. ഈ യോഗത്തിലാണ് വെള്ളാപ്പള്ളി മഹേശനെ അവഹേളിച്ചത്. അഴിമതിക്കേസില്‍ പിടിക്കപ്പെടുമെന്നായപ്പോല്‍ ആത്മഹത്യ ചെയ്തതിന് താന്‍ എന്തു പിഴച്ചെന്നും വെള്ളാപ്പള്ളി ചോദിച്ചു.
അതേസമയം, മഹേശന്റെ മരണത്തില്‍ വെള്ളാപ്പള്ളി നടേശന്‍ ഒന്നാം പ്രതിയാണ്. 2020 ജൂണിലാണ് കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറിയായ കെകെ മഹേശനെ ഓഫീസിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാനേജര്‍ കെഎല്‍ അശോകന്‍, തുഷാര്‍ വെള്ളാപ്പള്ളി എന്നിവരെ രണ്ടും മൂന്നും പ്രതികളാക്കിയാണ് മാരാരിക്കുളം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.