വെള്ളാപ്പള്ളിക്ക് സര്‍ക്കാര്‍ സഹായം; നടപ്പാക്കുന്നത് കേന്ദ്രം അനുവദിക്കാത്ത പദ്ധതി   

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായ കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സര്‍ക്കാര്‍ വക മൂന്നരകോടി ധനസഹായം. ക്ഷേത്രത്തിന്റെ ബഹുനില കെട്ടിട നിര്‍മ്മാണത്തിനായാണ് സംസ്ഥാന ടൂറിസം വകുപ്പ് പണം നല്‍കിയത്. ഈ മാസം 25ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിക്കും. ക്ഷേത്രങ്ങള്‍ക്കും പള്ളികള്‍ക്കും സഹായം നല്‍കുന്ന കേന്ദ്ര പദ്ധിതിയായ സ്വദേശി ദര്‍ശനില്‍ നിന്നും കണിച്ചുകുളങ്ങര ക്ഷേത്രത്തെ ഒഴിവാക്കിയപ്പോഴാണ് സംസ്ഥാന സര്‍ക്കാരിന്റെ സഹായം. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മുതല്‍ ശബരിമല വിഷയത്തിലുള്‍പ്പെടെ വെള്ളാപ്പള്ളി നടേശന്‍ ഇടതുനിലപാടിനൊപ്പമാണ് നിന്നിരുന്നത്.

ചെങ്ങന്നൂരില്‍ ഇടതുപക്ഷത്തിന്റെ വിജയത്തിനൊപ്പം പ്രവര്‍ത്തിക്കണമെന്നായിരുന്നു സമുദായംഗങ്ങള്‍ക്കുള്ള നിര്‍ദ്ദേശം. ശബരിമലയില്‍ പ്രശ്‌നമുണ്ടാക്കിയതില്‍ ഒന്നാം സ്ഥാനം ബിജെപിക്കാണെന്ന് പരസ്യമായി ആരോപിച്ചുകൊണ്ടു തന്നെ മുഖ്യമന്ത്രിയുടെ നിലപാടിനൊപ്പമായിരുന്നു വെള്ളാപ്പള്ളി. വനിതാ മതിലിന്റെ സംഘാടക സമിതി ചെയര്‍മാനായിരുന്നു വെള്ളാപ്പള്ളി. എന്‍എസ്എസിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച വെള്ളാപ്പള്ളി വനിതാമതിലില്‍ നിന്നും മാറിനില്‍ക്കുന്നവര്‍ വിഡ്ഢികളായി മാറുമെന്നും പ്രതികരിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇടതുനിലപാട് സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് വെള്ളാപ്പള്ളി നടേശന് സഹായം ലഭിച്ചെന്നാണ് ആരോപണം. കേന്ദ്രം അനുവദിക്കാത്ത പദ്ധതിയാണ് സംസ്ഥാന ടൂറിസം വകുപ്പ് കണിച്ചുകുളങ്ങര ക്ഷേത്രത്തിന് നല്‍കുന്നത്. മുഖ്യമന്ത്രിക്കൊപ്പം സിപിഐഎം മന്ത്രിമാരായ തോമസ് ഐസകും ജി സുധാകരനും ശിലാസ്ഥാപനത്തിന് ക്ഷേത്രത്തിലെത്തും.

Top