സുധാകരന്‍ വന്നാല്‍ കോണ്‍ഗ്രസ് 16 കഷണമാകും. രമേശ് ചെന്നിത്തല നിരാശാ ബോധത്തില്‍ ആത്മഹത്യ വരമ്പിലെന്നും വെള്ളാപ്പള്ളി നടേശൻ

കൊച്ചി: സുധാകരന്‍ അധ്യക്ഷ പദവിയിലേക്ക് വന്നാല്‍ കോണ്‍ഗ്രസ് പതിനാറ് കഷണമാവുമെന്ന് വെളളാപ്പള്ളി നടേശൻ .കെ സുധാകരന്‍ കെപിസിസി പ്രസിഡണ്ടായാല്‍ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാകും .കേരളത്തിന് പ്രതിപക്ഷമില്ലെന്നും വെള്ളാപ്പള്ളി.

രമേശ് ചെന്നിത്തല നിരാശാ ബോധത്തില്‍ ആത്മഹത്യ വരമ്പിലാണെന്നായിരുന്നു വെള്ളിപ്പള്ളിയുടെ വിമര്‍ശനം. വിഡി സതീശന്‍ പ്രതിപക്ഷ നേതാവായത് കുറുക്ക് വഴിയിലൂടെയാണെന്നും നിയമസഭാ സംസാരത്തില്‍ അദ്ദേഹം കേമനാണെങ്കിലും പ്രവര്‍ത്തിയില്‍ വിഡി വട്ടപൂജ്യമാണെന്ന് വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. ഐഎന്‍എല്ലിന് മന്ത്രിസ്ഥാനം നല്‍കിയത് മുഖ്യമന്ത്രിയുടെ വലിയ മനസാണെന്നും വെള്ളാപ്പള്ളി കൂട്ടിചേര്‍ത്തു. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിവാദത്തില്‍ വെള്ളാപ്പള്ളി വിമര്‍ശിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

80 ശതമാനവും 20 ശതമാനവും പറഞ്ഞ് ന്യൂനപക്ഷങ്ങള്‍ തമ്മിലടിക്കുന്നു, ഒന്നും കിട്ടാത്ത വിഭാഗം കേരളത്തിലുണ്ട്. അവരെ കുറിച്ച് ആരും പറയുന്നില്ല .ഈഴവര്‍ക്കും പട്ടികജാതിക്കാര്‍ക്കും ഒന്നുമില്ല. പിന്നോക്ക ക്ഷേമ വകുപ്പ് പേരിന് പോലും പ്രവര്‍ത്തിക്കുന്നില്ല.’ എന്നായിരുന്നു വെള്ളാപ്പള്ളിയുടെ വിമര്‍ശനം.

Top