വനിതാ മതില്‍ കഴിഞ്ഞു: വെള്ളാപ്പള്ളിയും സുഗതനും കൂറ് മാറി, യുവതീപ്രവേശനം വേദനാജനകം

തിരുവനന്തപുരം: വനിതാ മതില്‍ കഴിഞ്ഞതോടെ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഹിന്ദു പാര്‍ലമെന്റ് നേതാവ് സി പി സുഗതനും കൂറ് മാറി. ശബരിമലയില്‍ യുവതികളെ കയറ്റിയതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ഇരുവരും. യുവതികളെ പ്രവേശിപ്പിച്ചത് നിരാശാജനകമെന്ന് വെള്ളാപ്പള്ളി നടേശനും യുവതികളെ പ്രവേശിപ്പിച്ചത് ശരിയായ കാര്യമല്ല എന്ന് സിപി സുഗതനും അഭിപ്രായപ്പെട്ടു.

വനിതാ മതില്‍ സംഘടിപ്പിച്ചപ്പോള്‍ വെള്ളാപ്പള്ളി നവോത്ഥാന സംരക്ഷണ സമിതി ചെയര്‍മാനും സി പി സുഗതന്‍ ജോയിന്റ് കണ്‍വീനറുമായിരുന്നു. രാത്രിയുടെ മറവില്‍ ആക്ടിവിസ്റ്റുകളെ ശബരിമലയില്‍ എത്തിച്ചു. സന്നിധാനം വിശ്വാസികള്‍ക്കുള്ള ഇടമാണ്. അല്ലാതെ ആക്ടിവിസ്റ്റുകള്‍ക്കുള്ളതല്ല. പിന്‍വാതിലിലൂടെ പോലീസ് യുവതികളെ കയറ്റിയത് വേദനാജനകമാണെന്നുമാണ് വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുവതീ പ്രവേശനം നടന്ന് മണിക്കൂറുകള്‍ക്കകം സി പി സുഗതന്‍ തന്റെ ഫേസ്ബുക്കില്‍ യുവതികളെ പ്രവേശിപ്പിച്ചതിനെതിരെ പോസ്റ്റിട്ടിരുന്നു. ഈ വിഷയത്തിലുള്ള തന്റെ എതിര്‍പ്പ് വീണ്ടും വ്യക്തമാക്കുകയാണ് സുഗതന്‍. ”ഒളിച്ചും പാത്തും പോവേണ്ട ഇടമല്ല ശബരിമല. ശബരിമലയില്‍ എത്തിയിരുന്ന സ്ത്രീകളെ തടയാന്‍ നിന്നയാളാണ് ഞാന്‍. എന്നാല്‍ പിന്നീട് ഭക്തയുവതികള്‍ കയറാന്‍ ചെന്നാല്‍ തടയില്ല എന്ന ഹിന്ദുപാര്‍ലമെന്റും ഞാനും തീരുമാനിച്ചിരുന്നു. പക്ഷെ അതിനര്‍ഥം ഒളിച്ചു പാത്തും യുവതികളെ പ്രവേശിപ്പിക്കണ്ട സ്ഥലമാണ് ശബരിമല എന്നതല്ല. ഇത്തരത്തിലൊരു നാടകം ആവശ്യമില്ലാത്തതായിരുന്നെന്നാണ് സുഗതന്‍ പറഞ്ഞത്.

Top