തിരുവനന്തപുരം:സ്ത്രീകള്‍ തൊണ്ട് തല്ലിയും കയര്‍ പിരിച്ചും കൂലിപ്പണി ചെയ്തും സ്വരൂപിച്ച അടച്ച പണം വെള്ളാപ്പള്ളി നടേശന്‍ കോര്‍പ്പറേഷനിലും ബാങ്കുകളിലും തിരിച്ചടിച്ചില്ലെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതനാന്തന്‍ ആരോപിച്ചു. വെള്ളാപ്പള്ളി നടേശന്‍ മൈക്രോഫിനാന്‍സ് പദ്ധതിയില്‍ തട്ടിപ്പ് നടത്തിയെന്ന് കാണിച്ച് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ പരാതി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. തട്ടിപ്പിനെ കുറിച്ച് അന്വേണം നടത്തണമെന്ന് ആവശ്യപ്പെട്ട് വി.എസ്. മുഖ്യമന്ത്രിക്കും കത്ത് നല്‍കിയിരുന്നു.
മൈക്രോ ഫിനാന്‍സ് പദ്ധതിക്കായി പിന്നാക്ക വികസന കോര്‍പ്പറേഷനില്‍ നിന്നും ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിന്നും രണ്ട് ശതമാനം പലിശയ്ക്ക് ലഭിച്ച കോടിക്കണക്കിന് രൂപ പന്ത്രണ്ട് ശതമാനം പലിശയ്ക്ക് സ്ത്രീകള്‍ക്ക് നല്‍കുകയും ശേഷിക്കുന്ന പത്ത് ശതമാനം പലിശ വെള്ളാപ്പള്ളി സ്വന്തമാക്കുകയും ചെയ്തുവെന്നാണ് വി.എസ്. കത്തില്‍ ആരോപിച്ചത്. സ്ത്രീകള്‍ തൊണ്ട് തല്ലിയും കയര്‍ പിരിച്ചും കൂലിപ്പണി ചെയ്തും സ്വരൂപിച്ച അടച്ച പണം വെള്ളാപ്പള്ളി കോര്‍പ്പറേഷനിലും ബാങ്കുകളിലും തിരിച്ചടിച്ചില്ലെന്നും വി.എസ്. ആരോപിച്ചു. ഇതു സംബന്ധിച്ചുള്ള പോലീസ് കേസുകളും ഏ.ജി.യുടെ റിപ്പോര്‍ട്ടും ഉണ്ടായിട്ടും ഒരു പരാതിയും ലഭിച്ചില്ലെന്നാണ് ആഭ്യന്തരമന്ത്രി പറയുന്നത്. അതുകൊണ്ടാണ് സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടതെന്ന് വി.എസ്. കത്തില്‍ പറഞ്ഞു.