
തിരുവനന്തപുരം: സെൻട്രൽ ബാങ്കിലെ അസിസൻ്റൻ്റ് മാനേജർ തങ്ങളെ കഷ്ടാപ്പെടുത്തിയിരുന്നു എന്നും അതെല്ലാം അഫാനെ സമ്മർദ്ധത്തിലാക്കിയിരിക്കാമെന്നും വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലെ പ്രതി അഫാൻ്റെ പിതാവ് റഹീം. ഷെമി ഇപ്പോഴും കട്ടിലിൽ നിന്ന് വീണതാണെന്ന വാക്കിൽ ഉറച്ചു നിൽകുകയാണെന്നും റഹീം കൂട്ടിചേർത്തു.
കുടുബത്തിൻ്റെ കട ബാധ്യത മകനെ ഏൽപ്പിച്ചിരുന്നില്ലായെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലെ പ്രതി അഫാൻ്റെ പിതാവ് റഹീം. ഞാനൊന്നും അവനെ ഏൽപ്പിച്ചില്ല. തനിയെ ഏറ്റെടുത്ത് ചെയ്യുകയായിരുന്നു. വീട് വിറ്റതും അവൻ മുൻകൈയെടുത്താണ്.എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് തനിക്ക് അറിയില്ലായെന്നും റഹീം പറഞ്ഞു.
അഫാൻ്റെ മാതാവ് ഷെമിയുടെ ചികിത്സ തുടരുകയാണെന്നും ഇതിനാൽ വിദേശത്തേക്ക് തനിക്ക് തിരിച്ച് പോകാൻ കഴിയില്ലായെന്നും റഹീം പറഞ്ഞു. ഭാര്യയെ തനിച്ചാക്കി പോകാൻ കഴിയില്ല. വാടക വീടെടുക്കാൻ പോലും സാഹചര്യമില്ല. ചികിത്സയ്ക്ക് മറ്റു വഴിയില്ല. ഇവിടെ എന്തെങ്കിലും ജോലി നോക്കണമെന്നും അഫാൻ്റെ പിതാവ് പറഞ്ഞു.
അഫാനോട് പൊരുത്തപ്പെടാന്‍ സാധിക്കില്ലെന്നും അബ്ദുല്‍ റഹീം ട്വന്റിഫോറിനോട് പറഞ്ഞു. ആശുപത്രിവാസം കഴിഞ്ഞാല്‍ ഭാര്യ ഷെമിയുമായി പേരുമലയിലെ വീട്ടിലേക്ക് പോകുന്നത് ഓര്‍ക്കാന്‍ വയ്യ. മകന്‍ അഫാന്‍ ഇതെല്ലാം ചെയ്‌തെന്ന് ഇനിയും വിശ്വസിച്ചിട്ടില്ല ഭാര്യ ഷെമി. അഫാനെ കാണാന്‍ ആ വാപ്പ ഇതുവരെ ശ്രമിച്ചിട്ടില്ല. എല്ലാം നഷ്ടപ്പെടുത്തിയത് അവനാണ്. അത് മനസിലുണ്ട്. ഒരിക്കലും പൊരുത്തപ്പെടാനും കഴിയില്ല. നിയമമനുസരിച്ച് മുന്നോട്ട് പോകട്ടെയെന്നും പറഞ്ഞു.
ഭാര്യ ഷെമിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നും ഇന്ന് ഡിസ്ചാര്‍ജ് ആകുമെന്നും അബ്ദുല്‍ റഹിം പറഞ്ഞു. എല്ലാ കാര്യങ്ങളും ഷെമിയോട് പറഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. കുഞ്ഞു മകന്റെ കാര്യമാണ് ആദ്യം പറഞ്ഞത്. പിന്നീട് ഡോക്ടര്‍മാര് പറഞ്ഞത് അനുസരിച്ച് എല്ലാ കാര്യങ്ങളും ഘട്ടം ഘട്ടമായി പറഞ്ഞിട്ടുണ്ട്. കരച്ചില് മാത്രമേയുള്ളു. വിങ്ങിക്കരയുന്നുണ്ട്. അഫാനാണ് ഇതൊക്കെ ചെയ്തതെന്നും പറഞ്ഞു. അവന്‍ അങ്ങനെ ചെയ്യില്ലെന്നാണ് പറഞ്ഞത് – അദ്ദേഹം വ്യക്തമാക്കി.
സന്തോഷം നിറഞ്ഞ ജീവിതമായിരുന്നു തങ്ങളുടേതെന്നും കൊവിഡിന് ശേഷമാണ് തനിക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ബിസിനസില്‍ നഷ്ടമുണ്ടാവുകയായിരുന്നുവെന്നും എങ്കിലും ചിലവിനുള്ള പണം വീട്ടിലേക്ക് അയച്ചു കൊടുക്കമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. വെഞ്ഞാറമൂട് സെന്‍ട്രല്‍ ബാങ്കിലെ ഒരു അസിസ്റ്റന്റ് മാനേജര്‍ തന്റെ കുടുംബത്തെ നിരന്തരം പണത്തിന്റെ പേരില്‍ ബുദ്ധിമുട്ടിച്ചിരുന്നെന്ന് റഹിം പറയുന്നു. ജപ്തി ചെയ്യാന്‍ തടസമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ഒരു പേപ്പര്‍ ഒപ്പിട്ടു വാങ്ങിയിരുന്നുവെന്ന് ഷെമി തന്നോട് പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.