കൊച്ചി:ജനപക്ഷം നോക്കി തന്ത്രം മെനയുന്ന ലീഡറുടെ കരുത്തനായ നേതാവായി കെ.സി വേണുഗോപാൽ . കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജ് വിഷയത്തില്‍ ജനപക്ഷം കോൺഗ്രസ് പ്രതിപക്ഷ നീക്കത്തിന് എതിരാണെന്ന തിരിച്ചറിവും ഒറ്റയാനായി ഹീറോയായി ജനഹൃദയങ്ങളിൽ ഇടം നേടിയത് ബൽറാം എന്നും തിരിച്ചറിവും ഈ തന്ത്രശാലിയായ നേതാവിന് മനസിലായി .പിന്തുണ ആവോളം വി.ടി.ബല്‍റാമിനെ കൊടുത്ത് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ രംഗത്ത് എത്തി .ഇത് ചെന്നിത്തലക്കും ബാലറാമിനെ എതിർത്തവർക്കും ഉള്ള താക്കീതും കൂടിയാണ് .ഇത്തരം വ്യത്യസ്ത അഭിപ്രായങ്ങള്‍ എന്നും കോണ്‍ഗ്രസിന്‍റെ സൗന്ദര്യമായിരുന്നു. ഇപ്പോള്‍ അതു കുറഞ്ഞുവരികയാണ്. പ്രധാന വിഷയങ്ങളില്‍ തീരുമാനം എടുക്കുമ്പോള്‍ നേതാക്കള്‍ എല്ലാവരുമായും ആലോചിക്കണമെന്നും വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.
കേരളത്തിൽ കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തെയും കെ.സി.വേണുഗോപാല്‍ ശക്തമായി വിമര്‍ശിച്ചു. ഗ്രൂപ്പ് മാത്രം മതി എന്ന നിലപാടു നേതാക്കള്‍ സ്വീകരിച്ചാല്‍ പാര്‍ട്ടി ഉണ്ടാവില്ല. ഗ്രൂപ്പ് ഒരു മതം ആക്കരുത്. കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തനം ഉപരിതലത്തില്‍ മാത്രമാണെന്നും വേണുഗോപാല്‍ പറഞ്ഞു.
നേരത്തെ ബൽറാമിനെ എതിർത്തുകൊണ്ട് റോജി എം ജോണും -ശബരീനാഥൻ എം എൽ എ യും രംഗത്ത് വന്നിരുന്നു .എന്നാൽ പൊതുജനപക്ഷം ബൽറാമിന് പിന്നിൽ അണിനിരക്കുകയാണ് .കെസി വേണുഗോപാലിന്റ്‌റെ രാഷ്ട്രീയ വളർച്ചയിൽ അസ്വസ്ഥരാണ് കോൺഗ്രസിലെ ഗ്രൂപ്പ് മാനേജർമാർ .ചെന്നിത്തലക്ക ഭീഷണിയായി വേണുഗോപാൽ രംഗത്ത് എത്തുന്നു എന്ന തിരിച്ചറിവിൽ ചെന്നിത്തലയും അസ്വസ്ഥനാണ് .അതിനാൽ തന്നെ വേണുഗോപാലിന്റെ വരവ് തടയിടാൻ വി.ഡി സതീശനെ മുന്നിൽ നിർത്തിയുള്ള കരുനീക്കമാണ് ചെന്നിത്തലയും കൂട്ടരും നടത്തുന്നത് .