തൃപ്പൂണിത്തുറ:കാമുകിക്കൊപ്പം ജീവിക്കാൻ ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തില്‍ 2 സിനിമകൾ സ്വാധീനിച്ചതായി പ്രതികൾ വെളിപ്പെടുത്തി .അന്വേഷണം വഴിതെറ്റിക്കാനാണ് ‘ദൃശ്യ’ത്തിലെ തന്ത്രം പ്രതികൾ പരീക്ഷിച്ചത്. വിദ്യയെ കൊലപ്പെടുത്തുന്നതിനു മുൻപ് പ്രേംകുമാർ വിദ്യയുടെ ഫോൺ മുംബൈയിലേക്കുള്ള നേത്രാവതി എക്സ്പ്രസിൽ ഉപേക്ഷിച്ചു. സെപ്റ്റംബർ 23ന് പരാതി ലഭിച്ച ശേഷം പൊലീസ് വിദ്യയുടെ മൊബൈൽ ലൊക്കേഷൻ എടുത്തപ്പോൾ, സ്വിച്ച് ഓഫ് ആകുന്നതിനു മുൻപുള്ള ലൊക്കേഷൻ കാണിച്ചത് മംഗളൂരുവിനടുത്തായിരുന്നു.സ്കൂൾ കാലത്തെ പ്രണയികൾ പിരിഞ്ഞു പോയ ശേഷം വീണ്ടും കണ്ടുമുട്ടുന്നതാണ് 96 എന്ന തമിഴ് സിനിമയുടെ പ്രമേയം. എസ്എസ്എൽസി ബാച്ചിന്റെ രജതജൂബിലി സംഗമത്തിലാണ് പ്രേംകുമാറും സുനിതയും അടുക്കുന്നത്. എന്നാൽ, പ്രേംകുമാർ ആ സ്കൂളിൽ 9 വരെയേ പഠിച്ചിരുന്നൂള്ളൂ. 96 സിനിമയിലും സമാനമാണു കഥ.
ഉദയംപേരൂര് ആമേട അമ്പലത്തിനു സമീപം വാടകയ്ക്കു താമസിക്കുന്ന ചങ്ങനാശേരി ഇത്തിത്താനം മലകുന്നം കൊല്ലമറ്റത്തില്‍ പ്രേംനിവാസില്‍ പ്രേംകുമാര് (40), ഇയാളുടെ കാമുകി തിരുവനന്തപുരം വെള്ളറട വാലന്‍വിള വീട്ടില്‍ സുനിതാ ബേബി (39) എന്നിവരാണ് പ്രേംകുമാറിനെ ഭാര്യ വിദ്യയെ കൊന്നതിൽ അറസ്റ്റിലായത് .പ്രേംകുമാറിന്റെ രണ്ടാം ഭാര്യ ചേര്‍ത്തല സ്വദേശി വിദ്യ ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ സെപ്റ്റംബര്‍ 23-ന് ഭാര്യയെ കാണാനില്ല എന്ന പരാതി പ്രേംകുമാര് ഉദയംപേരൂര് സ്റ്റേഷനില്‍ നല്‍കിയിരുന്നു. കാമുകിയുമായി ഒന്നിച്ചു താമസിക്കാനാണ് ഇയാള്‍ രണ്ടാം ഭാര്യയായ വിദ്യയെ കൊലപ്പെടുത്തിയതെന്നു പോലീസ് പറഞ്ഞു.
കാമുകിയുമൊത്ത് ജീവിക്കാൻ സിനിമയെ വെല്ലുന്ന തിരക്കഥയുണ്ടാക്കിയാണ് ഭർത്താവ് പ്രേം കുമാർ ഭാര്യ വിദ്യയെ കൊലപ്പെടുത്തിയത് .സെപ്റ്റംബർ 20ന് വിദ്യയുമായി തിരുവനതപുരം പേയാടുള്ള വില്ലയിൽ എത്തിയ ശേഷം അമിതമായി മദ്യം നൽകി കഴുത്തിൽ കയറിട്ടു കുരുക്കി കൊലപ്പെടുത്തി.തുടര്ന്ന് മൃതദേഹം കാറില് തിരുനെല്വേലിയിലെത്തിച്ച് ഉപേക്ഷിച്ചു. ഒപ്പം വിദ്യയുടെ ഫോൺ ഓൺ ചെയ്ത് നിസാമുദ്ദീൻ എക്സ്‌പ്രസ്സ്ഇൽ ഉപേക്ഷിച്ചു. ഇതിനുശേഷം ദിവ്യയെ കാണാനില്ലെന്ന് പ്രേംകുമാര് സുനിത ക്കൊപ്പഎത്തി പൊലീസിന് പരാതി നല്കുകയും ചെയ്തു. കൊച്ചി ഉദയംപേരൂര് ആമേടയില് വാടകയ്ക്ക് താമസിക്കുകയായിരുന്നു പഞ്ചനക്ഷത്ര ഹോട്ടിലെ മാനേജരായിരുന്ന പ്രേംകുമാറും വിദ്യയും. പ്രേംകുമാര് മുന്കൂര്ജാമ്യത്തിന് ശ്രമിച്ചതോടെയാണ് പൊലീസ് വിശദമായ അന്വേഷണം നടത്തിയതും ഇരുവരും പിടിയിലായതും.
മൂന്നു വർഷം മുൻപ് സ്‌കൂള് സുഹൃത്തുക്കള് നടത്തിയ ഒത്തുചേരലിലാണ് പ്രേംകുമാര് 25 വർഷത്തിന് ശേഷം സുനിതയെ കാണുന്നത്. പ്രംകുമാറും സുനിതാ ദേവിയും തിരുവനന്തപുരത്ത് സ്‌കൂൾ പഠനകാലം മുതലുള്ള സൗഹൃദമുണ്ട്. റീ യൂണിയനിൽ കണ്ടു മുട്ടിയ ശേഷം ഇരുവരും തമ്മിലുള്ള അടുപ്പം തുടർന്നു. ഒടുവിൽ ഒരുമിച്ച് ജീവിക്കണമെന്ന് ഇരുവരും തീരുമാനിച്ചു. തുടർന്നാണ് വിദ്യയെ കൊലപ്പെടുത്താൻ ഇരുവരും കൂടി തീരുമാനിച്ചത്. കഴിഞ്ഞ സെപ്റ്റംബർ 20-ന് ഇരുവരും ചേർന്ന് തിരുവനന്തപുരത്ത് പേയാട് ഗ്രാന്റ്വില്ലയിൽവച്ച് കൊലനടത്തി. കഴുത്തിൽ കയർ മുറുക്കിയാണ് കൊല നടത്തിയത്്. മരണം ഉറപ്പാക്കിയ ശേഷം മൃതശരീരം ഇരുവരും ചേർന്ന് രാത്രിതന്നെ കാറിൽക്കയറ്റിക്കൊണ്ടുപോയി തിരുനെൽവേലിയിൽ ആളൊഴിഞ്ഞ പാതയോരത്ത് ഉപേക്ഷിച്ചു. തിരിച്ചെത്തി 23-ന് ഉദയംപേരൂർ പൊലീസ് സ്റ്റേഷനിലെത്തി ഭാര്യയെകാണാനില്ലന്ന് പാരാതി നൽകി മടങ്ങി. ഉദയംപേരൂർ സ്റ്റേഷൻ പരിധിയിലെ ആമേട ഭാഗത്താണ് ഇവർ വാടകയ്ക്ക് താമസിച്ചിരുന്നത്. വിദ്യ ചേർത്തല സ്വദേശിനിയാണ്.
പ്രേംകുമാർ കൺസൽട്ടിങ് ഏജൻസി നടത്തി വരികയായിരുന്നെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. പരാതി നൽകിയ ശേഷം സംശയങ്ങൾ ചോദിക്കാനുണ്ടെന്നും സ്റ്റേഷനിലെത്തണമെന്നും ആവശ്യപ്പെട്ട് പൊലീസ് നിരന്തരം വിളിച്ചിട്ടും പ്രേംകുമാർ തിരിഞ്ഞുനോക്കിയില്ല. സംഭവത്തിൽ പ്രേംകുമാറിലേയ്ക്ക് പൊലീസിന്റെ അന്വേഷണം നീളാൻ പ്രധാനകാരണം ഇതായിരുന്നു. പൊലീസ് തന്റെ പിന്നാലെയുണ്ടെന്ന് മനസ്സിലാക്കിയ ഇയാൾ പൊലീസ് തന്നെ ശല്യപ്പെടുത്തുകയാണെന്നും അറസ്റ്റുചെയ്യാൻ സാധ്യതയുണ്ടെന്നും അതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു.
ഇതിനിടയിലും പൊലീസ് അന്വേഷണം തുടർന്നിരുന്നു.കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുനിന്നും ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോൾ വിദ്യയെ കൊലപ്പെടുത്തിയ കാര്യവും തുടർന്നുനടന്ന സംഭവങ്ങളും വള്ളിപുള്ളി വിടാതെ ഇയാൾ പൊലീസിന് മുമ്പാകെ വിവരിച്ചു. പിന്നാലെ സുനിതയെയും കസ്റ്റഡിയിൽ എടുത്തു. ഇരുവരുമായി മൃതദ്ദേഹം ഉപേക്ഷിച്ച സ്ഥലത്തെത്തി പൊലീസ് സംഘം പരിശോധന നടത്തി.അപ്പോഴാണ് തിരുനെൽവേലി പൊലീസ് അജ്ഞാതമൃദേഹം കണ്ടെത്തിയ സംഭവത്തിൽ സെപ്റ്റംബർ 21 -ന് കേസെടുത്തിട്ടുണ്ടെന്നും അവകാശികളെത്താത്തതിനാൽ മൃതദ്ദേഹം പൊതുശ്മശാനത്തിൽ മറവുചെയ്തതായും മറ്റും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്.
ഫോട്ടോകാണിച്ചപ്പോൾ വിദ്യയുടെ ജഡമാണ് തങ്ങൾ മറവുചെയ്തതെന്ന് തിരുനെൽവേലി പൊലീസ് സ്ഥിരീകരിച്ചു. തുടർന്ന് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മൂന്ന് മാസം മുൻപാണ് ഭർത്താവ് പ്രേംകുമാർ വിദ്യയെ കാണാനില്ലെന്ന് കാട്ടി ഉദയംപേരൂർ സ്റ്റേഷനിൽ പരാതി നൽകിയത്. പൊലീസ് അന്വേഷണത്തിൽ കൊലയ്ക്ക് പിന്നിൽ ഭാർത്താവും കാമുകിയുമാണെന്ന് കണ്ടെത്തുകയായിരുന്നു. പൊലീസ് പിടിക്കുമെന്ന് ഉറപ്പായതോടെ വാട്‌സ് ആപ്പ് സന്ദേശത്തോടെയാണ് ഇയാൾ കുറ്റസമ്മതം നടത്തിയത്.
കഴിഞ്ഞ സെപ്റ്റംബര്‍ 21ന് പുലര്‍ച്ചെയാണ് പ്രതികള്‍ വിദ്യയെ കൊലപ്പെടുത്തിയത്. 20ന് പ്രേംകുമാര് വിദ്യയുമായി തിരുവനന്തപുരത്ത് പേയാട് ഇയാള്‍ വാടകയ്ക്കെടുത്ത വില്ലയില്‍ എത്തി. കാമുകി സുനിതയുമായി ഈ വില്ലയില്‍ ഇയാള്‍ ഒരുമിച്ച് താമസിക്കുകയായിരുന്നു.പ്രേംകുമാറിന്റെ അസുഖത്തിനു തിരുവനന്തപുരത്ത് പോയി ആയുര്‍വേദ ചികിത്സ നടത്താമെന്നു പറഞ്ഞാണ് വിദ്യയെ ഇവിടെയെത്തിച്ചത്. ദമ്പതികള്‍ ആദ്യം മദ്യപിച്ചു. അതിനുശേഷം വിദ്യക്ക് പ്രേകുമാര്‍ കൂടുതല്‍ മദ്യം നല്കി അബോധാവസ്ഥയിലാക്കി.തുടര്ന്ന് 21ന് പുലര്‍ച്ചെ രണ്ടോടെ സുനിതയും പ്രേംകുമാറും ചേര്‍ന്ന് വിദ്യയുടെ കഴുത്തില്‍ കയര്‍ കുരുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം അന്നു രാത്രി ആ വീട്ടില്‍ സൂക്ഷിച്ചു. പിറ്റേന്ന് പുലര്‍ച്ചെ പ്രേംകുമാറിന്റെ കാറിലെ പിന്‍സീറ്റില്‍ കിടത്തിയശേഷം ഇരുവരും ചേര്‍ന്ന് തിരുനെല്വേലിയിലേക്കു കൊണ്ടുപോയി. അവിടെ ഹൈവേയോട് ചേര്‍ന്നുള്ള കുറ്റിക്കാട്ടില്‍ മൃതദേഹം ഉപേക്ഷിച്ചശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
വിദ്യയുടെ മൊബൈല്‍ ഫോണ്‍ നേത്രാവതി എക്സ്പ്രസിലെ ബാത്ത്റൂമിലെ വെയ്സ്റ്റ് ബിന്നില്‍ ഒളിപ്പിക്കുകയും ചെയ്തു. നാട്ടില്‍ തിരിച്ചെത്തിയ പ്രേംകുമാര് സെപ്റ്റംബര്‍ 23ന് ഉദയംപേരൂര് പോലീസ് സ്റ്റേഷനില്‍ ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ മൊബൈല്‍ ലൊക്കേഷന്‍ മംഗലാപുരത്താണ് കാണിച്ചത്.
സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ സുനിത തന്റെ ഭര്‍ത്താവിനടുത്തേക്കു മടങ്ങിപ്പോകാന്‍ ഒരുങ്ങുന്നതായി സൂചന ലഭിച്ച പ്രേംകുമാര് തന്നെയാണ് കൊലപാതകവിവരം പോലീസില്‍ അറിയിച്ചത്. തിരുവനന്തപുരത്തു നിന്നാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്.
ഉദയംപേരൂർ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന് ലഭിച്ച ഒരു വാട്സാപ് സന്ദേശവും പ്രേംകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷയുമാണു പ്രതികളിലേക്കെത്തുന്നതിൽ നിർണായകമായത്. ‘എനിക്ക് അവളെ കൊല്ലേണ്ടി വന്നു’ എന്നായിരുന്നു സന്ദേശം. കുറ്റബോധം കാരണവും സുനിതയെ രക്ഷിക്കാനും വേണ്ടി പ്രേംകുമാർ മനഃപൂർവം അയച്ചാതാകാമെന്നും അതല്ല പ്രേംകുമാറിന്റെ സൃഹൃത്തുക്കളിലൊരാൾ പൊലീസിനു വിവരം ചോർത്തുകയായിരുന്നുവെന്നും സംശയമുണ്ട്. പ്രേംകുമാർ നേരത്തെ സഹായം തേടിയ സുഹൃത്താണിതെന്നാണു സൂചന.പേയാടുള്ള വില്ലയിലെ വീട്ടിൽ വച്ചാണ് സെപ്റ്റംബർ 21ന് വീട്ടിൽ വെച്ച് ക്രൂരമായി കൊലപാതകം നടന്നത്. പൊലീസ് എത്തുന്നത് വരെ അയൽവാസികൾക്ക് ഇതൊരു കൊലപാതകം നടന്ന വീടാണെന്ന് യാതൊരു അറിവും ഉണ്ടായിരുന്നില്ല. ആറ് മാസത്തിൽ കുടുതൽ ഇവർ ഇവിടെ താമസിച്ചിട്ടില്ലെന്ന് അയൽവാസികൾ പറയുന്നു. ആരുമായും തന്നെ യാതൊരു സഹകരണവും ഉണ്ടായിരുന്നില്ല. ഭാര്യയും ഭർത്താവുമാണെന്ന് കരുതി. എന്നാൽ, ആൾക്കാരെ കാണുമ്പോൾ പെട്ടന്ന് വീടിന്റെ കതക് അടയ്ക്കുമായിരുന്നു ഇവർ എന്നാണ് അയൽവാസികൾ പറയുന്നത്.