ലൈംഗിക തൊഴിലാളിയായ സ്ത്രീ യുവാവിന്റെ കുത്തേറ്റ് മരിച്ചു

മുംബൈ: ലൈംഗിക തൊഴിലാളിയായ സ്ത്രീയെ കുത്തിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. മുംബൈയിലെ ഛത്രപതി ശിവാജി ടെര്‍മിനസ് റെയില്‍വേ സ്റ്റേഷന് സമീപമാണ് സ്ത്രീ കുത്തേറ്റു മരിച്ചത്. അബ്ദുള്‍ ഹമീദ് അന്‍സാരി എന്ന ഇരുപത്തിരണ്ടുകാരന്‍ തയ്യല്‍ക്കാരനാണ് അറസ്റ്റിലായത്. അബ്ദുളിന്റെ പഴ്സ് കൊല്ലപ്പെട്ട സ്ത്രീ മോഷ്ടിച്ചിരുന്നു. പഴ്സില്‍ 9,000 രൂപയുണ്ടായിരുന്നു എന്ന് അന്‍സാരി പറയുന്നു. ഇതേതുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ചത്.

Top