ആലപ്പുഴ: ഹോം സ്റ്റേ ലൈസന്‍സിനായി കൈക്കൂലി വാങ്ങിയ ആലപ്പുഴ ഡി.ടി.പി.സി ടൂറിസം ജില്ലാ ഓഫീസറെ വിജിലന്‍സ് പിടികൂടി. ആലപ്പുഴ സ്വദേശിയാണ് പരാതി നല്‍കിയത്. ഡി.ടി.പി.സി ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഹാരിസ് കെ.ജെയില്‍ നിന്ന് രണ്ടായിരം രൂപ വിജിലന്‍സ് പിടികൂടി.
ഹോം സ്റ്റേ തുടങ്ങാനുള്ള ലൈസന്‍സ് നല്‍കാനായാണ് കൈക്കൂലി ആവശ്യപ്പെട്ടത്. വിജിലന്‍സ് ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക