ബിനാമിയിലേയ്ക്കു വളർന്ന സൗഹൃദം; ടോം ജോസും അനിതാ ജോസും പങ്കു വച്ച രഹസ്യങ്ങൾ: അന്വേഷണം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയിലേയ്ക്കും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മുൻ മുഖ്യന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ വിശ്വസ്തനായ ഐഎഎസ് ഉദ്യോഗസ്ഥൻ ടോം ജോസിനെ കുടുക്കുന്നതിലൂടെ വിജിലൻസ് ലക്ഷ്യമിടുന്നത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ. ടോം ജോസും സുഹൃത്തും ബിനാമിയുമായ അനിതാ ജോസും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിനു പിന്നിൽ പ്രവർത്തിച്ചത് ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന മലയാളി വ്യവസായിയാണെന്നാണ് സൂചനകൾ. ഉമ്മൻചാണ്ടിയുമായി അടുത്ത ബന്ധമുള്ള ഈ വ്യവസായിയുടെ നിർദേശാനുസരണമാണ് അനിതയെ ടോം തന്റെ ബിനാമിയാക്കിയതെന്നാണ് സൂചന ലഭിക്കുന്നത്.
അമേരിക്കൻ വ്യവസായിയായ അനിതയെ ടോം ജോസുമായി അടുപ്പിക്കുന്നത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണെന്നാണ് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഇതേ തുടർന്നാണ് വിജിലൻസ് സംഘം അനിതയുടെ വിവരങ്ങൾ ശേഖരിക്കുന്നതെന്നാണ് സൂചന ലഭിക്കുന്നത്. വിജിലൻസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഇരുവരെയും അക്കൗണ്ട് അടക്കമുള്ള വിവരങ്ങൾ ശേഖരിച്ചിട്ടുമുണ്ട്. ടോം ജോസിൻറെ കൊതച്ചിയിലെയും തിരുവനന്തപുരത്തെയും വീട്ടിലും ഓഫീസിലും പരിശോധന തുടരുകയാണ്. തനിക്കെതിരായ പ്രതികാര നടപടിയാണ് ഇപ്പോൾ നടന്നക്കുതെന്ന ടോം ജോസ് പ്രതികരിച്ചു.
ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാമിനെതിരെ വിജിലൻസ് അന്വേഷണത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ പ്രതിഷേധം മുറുകുന്നതിനിടെയാണ് വിജിലൻസിന്റെ മറ്റൊരു നീക്കം. ടോം ജോസിനെതിരെ രഹസ്യമായി മൂവാറ്റുപ്പുഴ വിജിലൻസ് കോടതിയിൽ എഫ്‌ഐആർ സമർപ്പിച്ച എറണാകുളം വിജിലൻസ് സെൽ സെർച്ച് വാറണ്ടും വാങ്ങി. 2010 മുതൽ 2016 സെപ്തംബർ വരെയുള്ള കാലഘട്ടത്തിൽ ടോം ജോസിന് 62.35 ശതമാനം അധികമായി സ്വത്തു സമ്പാദിച്ചതായി വിജിലൻസ് എസ് വി.എൻ.ശശിധരൻ സമർപ്പിച്ച എഫ്‌ഐആറിൽ പറയുന്നു.
ഇതിൻറെ അടിസ്ഥാനത്തിലാണ് ഇന്ന് രാവിലെ മുതൽ പരിധോൻ ആരംഭിച്ചത്. ഇരിങ്ങാലക്കുടയിലെ ഭാര്യയുടെ വീട്ടിലും, സെക്രട്ടറിയേറ്റിലെ ഓഫീസിലും തിരുവനന്തപുരത്ത ഫ്‌ലാറ്റിലുമാണ് പരിശോധന. മാഹാരാഷ്ട്രയിലെ ടോം ജോസിന്റെ ഭൂമി ഇടപാട് ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുകൊണ്ടുവന്നത്.
കഴി!ഞ്ഞ സർക്കാർ സെക്രട്ടറിതല അന്വേഷണം നടത്തി ആരോമങങൾ തള്ളിയിരുന്നു. എന്നാൽ ഇതുസംബന്ധിച്ച പരാതി വിജിലൻസ് ഡയറക്ടറിന് വീണ്ടും ലഭിക്കുകയും അന്വേഷണം നടത്തുകയും ചെയ്യുന്നതിനിടെയാണ് അനധികൃത സ്വത്തുസമ്പാദനം കണ്ടെത്തുന്നത്. തനിക്കെതിരെ നടക്കുന്ന പ്രതികാര നടപടിയെന്നാണ് കേസിനെ കുറിച്ച് ടോ ജോസ് പ്രതികരിച്ചത്.
കെഎംഎംഎല്ലിൽ മഗ്‌നീഷ്യം ഇറക്കുമതി ചെയ്ത കേസിൽ ടോം ജസ് ഒന്നാം പ്രതിയായി വിജിലൻസ് കേസ് നിലവിവുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top