തിരുവനന്തപുരം:തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി,അനധികൃത സ്വത്തുസമ്പാദനത്തിനെതിരെയും തെരഞ്ഞെടുപ്പില്‍ അയോഗ്യത കല്‍പിക്കപ്പെടുന്നതിന് ചട്ടലംഘനം നടത്തി എന്നിങ്ങനെ മൂന്നു വ്യത്യസ്ത കേസുകളില്‍ വിചാരണ നേരിടുന്ന മുന്‍മന്ത്രിയും ഇരിക്കൂര്‍ എം എല്‍ എ യുമായ കെ.സി ജോസഫിന്റെ തിരഞ്ഞെടുപ്പ് റദ്ദാകാന്‍ സാധ്യത്യുള്ളതായി നിയമവിദദ്ധരുടെ വിലയിരുത്തല്‍ .
കോണ്‍ഗ്രസിന് മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുടെ ചാവേറും എന്നറിയപ്പെടുന്ന കെസി ജോസഫിന് തിരിച്ചടി ഉണ്ടായാല്‍ അതേറ്റവും വലിയ പ്രഹരം നല്‍കുന്നത് ഉമ്മന്‍ ചാണ്ടിക്ക് ആയിരിക്കും .സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലി ഏറെ ആശയക്കുഴപ്പങ്ങളുണ്ടായ ഇരിക്കൂറില്‍ നിന്ന് എല്ലാ എതിര്‍പ്പുകളും മറികടന്നാണ് എട്ടാംതവണയും ജോസഫ് സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കുകയും എംഎല്‍എയാകുകയും ചെയ്തത്.
കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ചു നേടിയ എം എല്‍ എ സ്താനം തെറിക്കുമോ എന്നതാണ് എല്ലാവരും ഉറ്റു നോക്കുന്നത് .മകന്റെ പേരിലുള്ള എന്‍ആര്‍ഐ അക്കൗണ്ടില്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള കാലത്ത് ലക്ഷങ്ങള്‍ വന്നതിനെപ്പറ്റിയുള്ള പരാതിയില്‍ വിജിലന്‍സ് ക്വിക് വെരിഫിക്കേഷന്‍ കഴിഞ്ഞ് അന്വേഷണം പൂര്‍ത്തിയായി തലശ്ശേരി വിജിലന്‍സ് കോടതിയില്‍ വിചാരണ നടക്കുകയാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായി അറിയപ്പെടുന്ന ജോസഫിന് ഇവിടെ അടിപതറുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ജോസഫിനെതിരെ ഇരിക്കൂറില്‍ നിന്ന് മത്സരിച്ച എ കെ ഷാജിയാണ് കേസ് നല്‍കിയിരിക്കുന്നത്.
ജോസഫ് തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഷാജി തന്നെ നല്‍കിയ മറ്റൊരു കേസ് ഹൈക്കോടതിയിലും ജോസഫിനെതിരെയുണ്ട്. സത്യവാങ്മൂലത്തില്‍ തെറ്റായ വിവരം നല്‍കിയത് ക്രിമിനല്‍ കുറ്റമാണെന്ന് ചൂണ്ടിക്കാട്ടി ആര്‍പി ആക്റ്റ് പ്രകാരം നല്‍കിയ മറ്റൊരു കേസ് കണ്ണൂര്‍ മുന്‍സിഫ് കോടതിയുടെ പരിഗണനയിലിരിക്കുകയാണ്.
ഇതില്‍ സ്വത്തുസമ്പാദനത്തെ പറ്റിയുള്ള കേസില്‍ ജോസഫിന്റെ നില പരുങ്ങലിലാണെന്നാണ് കഴിഞ്ഞദിവസം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. തിരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് ചൂണ്ടിക്കാട്ടി അഡ്വ. ജയശങ്കര്‍, അഡ്വ. ഹരീഷ് വാസുദേവന്‍ എന്നിവര്‍ മുഖേനയാണ് ഷാജി ഹൈക്കോടതിയില്‍ രണ്ടാമത്തെ കേസ് നല്‍കിയിട്ടുള്ളത്. ഇതിനുപുറമെയാണ് ഇതേ സത്യവാങ്മൂലത്തില്‍ തെറ്റായ വിവരം നല്‍കിയത് ക്രിമിനല്‍ കുറ്റമാണെന്ന് ചൂണ്ടിക്കാട്ടി കണ്ണൂര്‍ കോടതിയില്‍ മൂന്നാമത്തെ കേസിലും വിചാരണ നടക്കുന്നത്.
മ
എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ഷാജി നല്‍കിയ പരാതി അന്വേഷിച്ച വിജിലന്‍സ് ക്വിക് വെരിഫിക്കേഷന്‍ നടത്തി അനധികൃത സ്വത്തുസമ്പാദനത്തിന് കെ. സി ജോസഫിനെതിരെ കേസെടുക്കുകയായിരുന്നു. ഈ കേസിന്റെ വിചാരണ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ പൂര്‍ത്തിയായി. വിധി ഈ മാസം 30ന് പ്രഖ്യാപിക്കും. ബാബുവിനെതിരെ കടുത്ത നീക്കവുമായി മുന്നോട്ടുപോയ വിജിലന്‍സ് ജോസഫിന്റെ കേസിലും ശക്തമായ വാദങ്ങളാണ് അവതരിപ്പിച്ചിട്ടുള്ളത്. 2011 മാര്‍ച്ച് 24ന് ജോസഫ് നല്‍കിയ സത്യവാങ്മൂലത്തില്‍ കുടുംബത്തിന്റെ ആസ്തി 16,97,000 രൂപയാണ് കാണിച്ചിരുന്നത്.
എന്നാല്‍ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏപ്രില്‍ 28ന് നല്‍കിയ സത്യവാങ്മൂലത്തില്‍ 1,32,69,578 രൂപയാണ് സ്വത്തായി കാണിച്ചിട്ടുള്ളത്. മന്ത്രിയായിരിക്കെ ജോസഫ് സമ്പാദിച്ച പണത്തിനും ബാങ്ക് ഉദ്യോഗസ്ഥയായിരുന്നു ഇദ്ദേഹത്തിന്റെ പത്‌നിക്കു ലഭിച്ച സമ്പാദ്യത്തിനും കണക്കുണ്ടെന്നിരിക്കെ ഇതില്‍ കവിഞ്ഞ സ്വത്ത് ഈ അഞ്ചുവര്‍ഷക്കാലത്ത് ജോസഫിന് ലഭിച്ചുവെന്നായിരുന്നു പരാതി.
ഇതിനു പുറമെ മകന്റെ എന്‍ആര്‍ഐ അക്കൗണ്ടില്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ലക്ഷങ്ങള്‍ എത്തിയതിനെപ്പറ്റിയും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് പത്തുദിവസം മുമ്പു മുതല്‍ ഇലക്ഷന്‍ പ്രചരണം തീരുന്നതുവരെയുള്ള കാലത്ത് 58,60,000 രൂപ ഈ അക്കൗണ്ടില്‍ വന്നിരുന്നതായാണ് പരാതിയില്‍ പറയുന്നത്.ഇതിന്റെ സ്രോതസ് വിജിലന്‍സ് പരിശോധിക്കണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. മകന്‍ അനൂപ് ജോസഫിന് കുവൈറ്റിലാണ് ജോലിയെന്നാണ് ജോസഫ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇതും തെറ്റായ വിവരമായിരുന്നുവെന്നാണ് ഹര്‍ജിക്കാരന്റെ പക്ഷം. സൗദിയിലായിരുന്നു അനൂപ് മുമ്പ് ജോലി ചെയ്തിരുന്നത്. നിലവില്‍ ജോലിയൊന്നുമില്ല.സൗദിയിലെ അല്‍ഹജ് ഗ്രൂപ്പില്‍ നിന്ന് അഞ്ചുലക്ഷം രൂപ വന്നത് മകന്റെ കണക്കില്‍ പെടുത്താമെങ്കിലും ഈ എന്‍ആര്‍ഐ അക്കൗണ്ടില്‍ എത്തിയ ബാക്കി പണം തിരുവനന്തപുരത്ത് പട്ടത്തെ വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നുമാണ് എത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ രണ്ടു കാര്യങ്ങളിലും കൃത്യമായ മറുപടി നല്‍കാനായില്ലെങ്കില്‍ വിധി ജോസഫിന് പ്രതികൂലമാകുമെന്നാണ് വിലയിരുത്തല്‍. വിചാരണ പൂര്‍ത്തിയായ കേസ് കോടതി ഈമാസം 30ന് വിധിപറയാന്‍ മാറ്റി.
തനിക്കെതിരായ ക്രിമിനല്‍ വിവരങ്ങള്‍, സ്വത്തുക്കള്‍, ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍, മേല്‍വിലാസം തുടങ്ങിയവ തെറ്റായി നല്‍കിയാല്‍ അത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് നരേന്ദ്ര മോദിക്കെതിരെ ആംആദ്മി നല്‍കിയ കേസിന്റെ വിചാരണവേളയില്‍ കഴിഞ്ഞ വര്‍ഷം സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയില്‍ ജോസഫിനെതിരെ പ്രമുഖ അഭിഭാഷകരായ ജയശങ്കര്‍, ഹരീഷ് വാസുദേവന്‍ എന്നിവര്‍ മുഖേന ഷാജി രണ്ടാമത്തെ ഹര്‍ജി നല്‍കിയിട്ടുള്ളത്. മേല്‍പറഞ്ഞ വിവരങ്ങള്‍ തെറ്റായി നല്‍കിയാല്‍ അത് വോട്ടറെ സ്വാധീനിക്കുംവിധം മനപ്പൂര്‍വം നല്‍കിയതാണെന്ന് കണക്കാക്കാമെന്ന സുപ്രീംകോടതി നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്.തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നല്‍കിയ വിലാസമായി ജോസഫ് കാണിച്ചിരിക്കുന്നത് ശ്രീകണ്ഠാപുരത്ത് കോണ്‍ഗ്രസ് ഓഫീസിന്റെ വിലാസമാണ്. കോട്ടയത്ത് സ്ഥിരതാമസക്കാരനായ ജോസഫ് ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി കെട്ടിടനമ്പര്‍ പോലും നല്‍കാത്ത, നിര്‍മ്മാണം പൂര്‍ത്തിയാകാത്ത ഒരു കെട്ടിടം സ്ഥിരംമേല്‍വിലാസമായി നല്‍കിയത് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന വാദമാണ് ഹര്‍ജിയില്‍ ഉന്നയിക്കുന്നത്.അതുപോലെ ഏഴ് അക്കൗണ്ടുകളാണ് തനിക്കുള്ളതെന്നാണ് ജോസഫ് പറഞ്ഞിരുന്നത്. എന്നാല്‍ ജോസഫിന് 29 അ്ക്കൗണ്ടുകള്‍ ഉണ്ടായിരുന്നു. ഇക്കാര്യം മറച്ചുവച്ചത് കോടിക്കുമുകളില്‍ ആസ്തിയുള്ളയാള്‍ എന്ന നിലയില്‍ വാര്‍ത്തകള്‍ വന്നാല്‍ അത് തിരഞ്ഞെടുപ്പുകാലത്ത് ക്ഷീണമാകുമെന്നത് മുന്നില്‍ കണ്ട് മനപ്പൂര്‍വം ചെയ്തതാണെന്നാണ് മറ്റൊരു ആരോപണം. തനിക്ക് 96 ലക്ഷം രൂപയാണ് ആസ്തിയെന്ന നിലയില്‍ കാണിക്കുന്നതിനാണ് ഇത്തരത്തില്‍ ചെയ്തതെന്നാണ് ഹര്‍ജിക്കാരന്‍ പറയുന്നത്.അതുപോലെ സ്വത്തുവിവരം നല്‍കിയപ്പോള്‍ ഒരു കെട്ടിടത്തിന് വില കുറച്ചുകാണിച്ചെന്ന ആക്ഷേപവും തെളിവുകള്‍ സഹിതം ഉന്നയിക്കുന്നുണ്ട്. ഒമ്പതുലക്ഷം രൂപയ്ക്ക് സ്ഥലം വാങ്ങി 17 ലക്ഷത്തോളം മുടക്കി നിര്‍മ്മിച്ച കെട്ടിടത്തിന് ചുരുങ്ങിയത് 26 ലക്ഷം രൂപ മൂല്യം കാണിക്കേണ്ടിടത്ത് ഈ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നല്‍കിയ സത്യവാങ്മൂലത്തില്‍ 11 ലക്ഷം രൂപയേ മൂല്യം കാണിച്ചിട്ടുള്ളൂ.2013ല്‍ മന്ത്രിയായിരിക്കെ സ്വത്ത് വെളിപ്പെടുത്തിക്കൊണ്ട് ഗവര്‍ണര്‍ക്ക് നല്‍കിയ സാക്ഷ്യപത്രത്തില്‍ ഇതിന് 32 ലക്ഷം രൂപ മൂല്യമായി കാണിച്ചിരുന്നതായും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. ഈ മൂന്ന് ആരോപണങ്ങളില്‍ ഏതെങ്കിലും തെളിയിക്കപ്പെട്ടാല്‍ ജോസഫിന്റെ തിരഞ്ഞെടുപ്പ് അസാധുവാകാനുള്ള സാധ്യതകളാണ് തെളിയുന്നത്. ഈ മാസം 19നാണ് ഇതിന്റെ വാദം തുടങ്ങുക.
കണ്ണൂര്‍ മുന്‍സിഫ് കോടതി പരിഗണിക്കുന്ന മൂന്നാമത്തെ കേസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സമര്‍പ്പിച്ച് വിവരങ്ങളെ പറ്റി തന്നെയാണ്. തെറ്റായി കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കില്‍ ക്രിമിനല്‍ കുറ്റമായി പരിഗണിക്കണം എന്ന് ആവശ്യപ്പെട്ടുള്ളതാണ്. ആര്‍പി ആക്റ്റ് 125 എ പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യത്തെ കേസാവാമിതെന്ന് പരാതിക്കാരന്‍ വ്യക്തമാക്കുന്നു.നോട്ടറിയെക്കൊണ്ട് അറ്റസ്റ്റുചെയ്യിച്ച് നല്‍കുന്ന സത്യവാങ്മൂലത്തില്‍ തെറ്റായി വിവരങ്ങള്‍ നല്‍കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് വാദമുയര്‍ത്തിയാണ് പരാതി. തന്റെ പേരിലുള്ള അക്കൗണ്ടുകളുടെ എണ്ണം തെറ്റായി കാണിച്ചതും വിലാസം തെറ്റായി നല്‍കിയതുമെല്ലാം ക്രിമിനല്‍ കുറ്റങ്ങളായി പരിണഗിക്കാമെന്ന വാദമുയര്‍ത്തിയാണ് പരാതി.
ഈ പരാതിയിലും വാദം പൂര്‍ത്തിയായി ഈ മാസം 30ന് വിധി പറയാന്‍ മാറ്റിവച്ചിരിക്കുകയാണ്. സത്യവാങ്മൂലത്തില്‍ തെറ്റായ വിവരം നല്‍കുകയോ വസ്തുതകള്‍ മറച്ചുവയ്ക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നതിനെതിരെയുള്ള പരാതിയില്‍ ജോസഫിനെതിരെ വിധി വന്നാല്‍ അത് കേസുകളുടെ ചരിത്രത്തില്‍ ഇടംപിടിക്കുകയും ചെയ്യും.ഇത്തരത്തില്‍ മൂന്നു കേസുകളില്‍ രണ്ടെണ്ണത്തില്‍ വിചാരണ പൂര്‍ത്തിയായതില്‍ വിധി എതിരാവുമോ എന്ന അങ്കലാപ്പിലാണ് കോണ്‍ഗ്രസ് നേതൃത്വമെന്നാണ് സൂചന. മുന്‍ മന്ത്രി ബാബുവിനെതിരെ വിജിലന്‍സ് ശക്തമായ നടപടിയുമായി മുന്നോട്ടുപോകുമ്പോള്‍ മറ്റൊരു മുന്മന്ത്രിക്കെതിരെ കോടതിവിധി വരുന്നത് വലിയ ക്ഷീണമാകുമെന്നാണ് വിലയിരുത്തല്‍.